Thursday, 7 March 2019

സോഫ്റ്റ് ഡ്രിങ്ക്

സോഫ്റ്റ് ഡ്രിങ്ക് 


പരസ്യ മേധിവികൾക്ക് എങ്ങനെ 
ഒരു പ്രൊഡക്ട്വിപണിയിൽ വിറ്റഴിക്കണം
എന്ന് നല്ല ബോധ്യമുണ്ട്  കണ്ണും പൂട്ടി തള്ളി 
വിട്ടാൽ  കുറച്ചു ജനങ്ങൾ വാങ്ങി കുടിക്കുകയും ചെയ്യും മാധ്യമങ്ങളും  അതിനെ നിർലോഭം പ്രോൽസാഹിപ്പിക്കും പക്ഷെ  ഇന്നത്തെ  യുവ ജന സമൂഹം ഇത്തരം പ്രൊഡക്ടുകളെ ചോദ്യം 
ചെയ്യുകയും ,അത്  കമ്പനിയുടെ 
ഭാവിയെ ബാധിക്കും എന്ന് 
 വ്യക്തമായി ഓർമ്മിപ്പിക്കും ,

പണ്ട്  കേരളത്തിൽ ഉണ്ടാ യിരുന്ന ഫ്യുഡൽ 
പ്രഭുക്കന്മാരുടെ കയ്യിൽ നിന്ന് തട്ടിയെടുത്ത   
ഇത്തരം കമ്പനികളിൽ നിന്നും 
ഇറങ്ങുന്ന പ്രൊഡക്ടുകളുടെ,യും 
കമ്പനി നടപടിക്രമങ്ങളുടെയും 
ചട്ടക്കൂടുകൾ മാറ്റാൻ തയ്യാറാകാതെ 
കമ്പനി പ്രൊഡക്ടിനെ  പുതിയ 
പായ്ക്കറ്റുകളിൽ നിറച്ചു പേരും 
നിറവും കൊടുത്തു ഫ്യുഡൽ പ്രഭുക്കന്മാരുടെ 
 പേര് പറഞ്ഞു  പണിക്കരെ   അണിനിരത്തി 
ഇത്തരം പ്രൊഡക്ടുകൾ അവരെ കൊണ്ട് തന്നെ 
ചുമന്നു അവർക്കു തന്നെ കുടിക്കാൻ തിരിച്ചു
നൽകുന്ന ഏർപ്പാട്  വളരെ മ്ലേച്ഛകരമാണ്  ,

കമ്പനിയുടെ സുഗമമായ നടത്തിപ്പിന്  
സമൂഹത്തിന്റെ ഒരു ഏങ്കോണിപ്പു 
വേണമെന്നുള്ളതെറ്റായ ധാരണ പരസ്യ  
മേധവികളും  മാധ്യമങ്ങളും 
കാലാകാലങ്ങളായി  കൈകൊണ്ടു പോകുന്ന  
ഒരു ശീലമാണ്  ,അത് മാറണം  
എല്ലാവര്ക്കും  ശുദ്ധമായ പ്രൊഡക്ടുകൾ നൽകാനുള്ള 
ബാധ്യത കമ്പനി മുതലാളിമാർ ഏറ്റെടുക്കണം 

പണിക്കരുടെ ദുരിതത്തിനോ ആവശ്യങ്ങൾക്കോ 
മാന്യത കൽപ്പിക്കാതെ , സാമൂഹിക പരമായ 
ഏങ്കോണിപ്പിനു ചുക്കാൻ പിടിക്കുന്ന ഇത്തരം 
പരസ്യ  മേധാവികളുടെ ചങ്കിലെ ഭയം ,
സമൂഹത്തിൽ മാറിവരുന്ന  പുതിയ 
 പ്രൊഡക്ടുകളെ കുറിച്ചുള്ള വേവലാതിയാണ്  ,
വിപണിയിലെ പുതിയ കലർപ്പില്ലാത്ത  
പ്രൊഡക്ടുകൾ  മാർക്കറ്റ് കയ്യേറുമോ 
എന്നുളള ഭയം കൊണ്ടാണ് വിപണിയിൽ 
ഇത്തരം പ്രൊഡക്ടുകൾ കുത്തി 
നിറച്ചു വിടുന്നത് , 

വിപണിയിലെ  ഗുണനിലവാരമില്ലാത്ത 
 ഇത്തരം പ്രൊഡക്ടുകൾക്കു 
നേരെ ഭയമില്ലാതെ ജനങ്ങൾ 
ചോദ്യം  ചെയ്തു തുടങ്ങുമ്പോൾ 
പരസ്യമേധവികൾ അങ്കലാപ്പിലാവുകയും  
പല വഴിയിലൂടെ ജന ശ്രദ്ധ തിരിച്ചു 
വിടുകയും ചെയ്യും ,

ജനങൾക്ക്  പഴയ കുപ്പിയിലെ സോഫ്റ്റ് ഡ്രിങ്കിനെ  
തിരിച്ചറിയാനായുള്ള ശേഷിയും  
അതിനെ  ചോദ്യം  ചെയ്യാനുള്ള  
തന്റേടവും ഭരണ ഘടന ഉറപ്പാക്കുന്നുണ്ടെന്നുള്ള 
കാര്യം പരസ്യ  മുതലാളിമാർ മറന്നു പോവുന്നത്  
വളരെ  പരിതാപകരമാണ് അല്ലെങ്കിൽ 
സോഫ്റ്റ് ഡ്രിങ്കുകളെ കുറിച്ചുള്ള വ്യക്തമായ
 ധാരണ പൊതുജന  മധ്യത്തിൽ
സമർപ്പിക്കനുള്ള  ചങ്കൂറ്റം  പരസ്യ മുതലാളിമാർ 
കാണിക്കണം ,അതാണ് നല്ല കച്ചവടക്കാരുടെ 
മാനദണ്ഡം.

Sunday, 3 March 2019

കുമ്പളങ്ങി നൈറ്റ്സും  -സിഗ്മണ്ട്ഫ്രോയിഡും

കുമ്പളങ്ങി നൈറ്റ്സും  -സിഗ്മണ്ട്ഫ്രോയിഡും 





കുമ്പളങ്ങി നെറ്സ് ''  എന്ന  മലയാള സിനിമയുടെ  റിവ്യൂ  ആണ് ഇത്  ,
വളരെ മനോഹരമായ ഒരു സിനിമയാണ് ,സിനിമ വളരെ അധികം ഇഷ്ടപ്പെട്ടത് കൊണ്ടാണ് റിവ്യൂ ചെയ്യുന്നത് ,ഈ സിനിമ സമകാലികമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്  റിവ്യൂ കൊണ്ട്  ഞാൻ ഉദ്ദേശിക്കുന്നത്

കൊച്ചിയിലെ കുമ്പളങ്ങി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ  പുഷ്ക്കരൻ തിരക്കഥ രചിച്ചു മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്സ് വളരെ റാഡിക്കലായ  റിയലിസ്റ്റിക്  കണ്ടംപററി മൂവി ആണ് ( നിലവിലുള്ള സിനിമ ഘടനയെ പൊളിച്ചെഴുതുന്ന തരത്തിലുള്ള തിരക്കഥയും യാഥാർത്ഥ്യ ബോധം ഉളവാക്കുന്ന  സമകാലീക സിനിമ )

സിഗ് മണ്ട് ഫ്രോയിഡ്  തന്റെ സ്വപ്മങ്ങളുടെ വ്യാഖ്യാനം എന്ന പുസ്തകത്തിൽ കുട്ടികളുടെ മരണം സ്വപ്നം കാണുന്നതിന്റെ വ്യാഖ്യാനം രേഖപ്പെടുത്തിയിട്ടുണ്ട് ,സിനിമ ആരംഭിക്കുമ്പോൾ ഒരു കുട്ടിയുടെ മുങ്ങി മരണം സ്വപ്നം കാണുന്നത്  സ്കൂൾ വിദ്ദ്യാർത്ഥിയായ ഒരു പയ്യനാണ് , ഫ്രോയിഡിയൻ തിയറി അനുസരിച്ചു ഇത്തരം സ്വപനങ്ങൾ സാധാരണ കാണാറുള്ളത് കുട്ടികൾ ഉള്ള  അലസന്മാരായ മുതിർന്ന മാതാപിതാക്കൾ ആയിരിക്കും എങ്കിൽ യാഥാര്ച്ഛികമായി ഈ സ്വപ്നം കാണുന്നത് ഒരു സ്കൂൾ കുട്ടിയാണ് അത് എന്തുകൊണ്ടാണ് എന്ന് സിനിമ കണ്ടു കഴിയുമ്പോൾ നമുക്ക് വ്യക്തമാവുന്നു

കുമ്പളങ്ങിയിലെ ഒരു ചെറിയ ദ്വീപിൽ വസിക്കുന്ന ഒരു കൂട്ടം ആൾക്കാരുടെയും നാലുസഹോദരങ്ങളുടെയും  കഥയാണ് കുമ്പളങ്ങി നൈറ്റ്സ് പറയുന്നത് ,ഗ്രാമത്തിന്റെ നൈര്മല്യതയും നിഷ്കളങ്കതയും ,പുഞ്ചിരികളും ,ചെറു വാശികളും ഒക്കെ ഒത്തുകൂടിയ വിശാലമായ  ഒരു ദ്വീപാണ് കുമ്പളങ്ങി നൈറ്റ്സ് ,ഈ സിനിമ ഒരു സാധാരണ പ്രേക്ഷകനെ രസിപ്പിക്കുന്നതിനോടൊപ്പം തന്നെ സമൂഹത്തിന്റെ അടഞ്ഞ സദാചാര വൈകല്യങ്ങളെ തുറന്ന് കാട്ടുന്നു

വെത്യസ്തമായ  സ്ത്രീകഥാപാത്രങ്ങളുടെ  ഒരു വിന്യാസം തന്നെ സിനിമയിലുടനീളം നമുക്ക് കാണാൻ കഴിയും തന്നെയുമല്ല ഓരോ കഥാപാത്രത്തിന്റെയും കാലഗണന അനുസരിച്ചു കഥാപാത്രങ്ങളുടെ സ്വഭാവ വ്യതിയാനം പ്രതിഫലയിച്ചു കാണുന്ന രീതിയിലാണ് കുമ്പളങ്ങി നൈറ്റ്സിലെ സ്ത്രീ കഥാപാത്രങ്ങളുടെ നിർമ്മിതി.

പുതിയ തലമുറയുടെ  കാഴ്ചപ്പാടുകൾ ആണ് ശരി എന്ന്  ഈ സിനിമ അടിവരയിട്ടു രേഖപ്പെടുത്തുന്നു ,ഇഷ്ടമുള്ള ജോലിയും  ഇഷ്ടമുള്ള  പങ്കാളിയെ തിരഞ്ഞെടുക്കുവാനുള്ള യുവ തലമുറയുടെ സ്വാതന്ത്ര്യം
അവർ ഈ സിനിമയിലൂടെ അവർ ആഘോഷിക്കുന്നു , സാധാരണ  പ്രേക്ഷകർക്ക്‌  ഈ സിനിമ ഒരു ഫീൽ  ഗുഡ് മൂവി ആണെങ്കിലും ഇതിൽ അടങ്ങിയിരിക്കുന്ന  നവോദ്ധാന മൂല്യങ്ങൾ വളരെ വിലപ്പെട്ടതാണ് ,
നിറമോ ,കുല മഹിമയോ സാമൂഹിക നിലപാടോ നോക്കാതെ ,മനസ്സിന്റെ ഇഷ്ടാനിഷ്ടങ്ങളെ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന കുമ്പളങ്ങിയിലെ പുതുതലമുറയുടെ  മാനസിക ഘടന തന്നെയാണ് നവോദ്ധാനം എന്നതു കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് .

 മാനുഷീക പരിഗണന ഇല്ലാതെ ഏതു തെറ്റിനെയും പുതിയ തലമുറയിലെ പെൺകുട്ടികൾ ചോദ്യം ചെയ്യുകയും സങ്കീർണ്ണങ്ങൾ ആയ പ്രശ്നങ്ങളെ ,സമാധാനത്തോടെ മനസ്സിലാക്കുകയും വിലയിരുത്തുകയും അതിനൊരു പ്രധിവിധി കണ്ടെത്തുകയും ചെയ്യും എന്നുള്ളതാണ്കുമ്പളങ്ങി രാത്രിയുടെ മലയാള സിനിമയിൽ പുതിയതായി വരാനിരിക്കുന്ന സ്ത്രീകഥാപാത്രങ്ങൾക്ക് തിരക്കഥാകൃത്തു നൽകുന്ന പുതിയ മുഖവുര പക്ഷെ അതിനു വിപരീതമായി മതത്തിന്റെയോ ആത്മീയ സ്ഥാപങ്ങളുടെയോ കീഴിൽ അടിമയാക്കപ്പെട്ട സ്ത്രീകൾക്ക് നഷ്ടപ്പെടുന്ന  സ്വാതന്ത്ര്യത്തെ  വളരെ വൈകാരികമായി തന്നെ തിരക്കഥാകൃത്തും സംവിധായകനും രേഖപ്പെടുത്തിയിരിക്കുന്നു .

ആത്മീയത ഒരു മാനസിക രോഗമാണ്  എന്ന്  അമേരിക്കൻ സൈക്കോളജിക്കൽ അസിസോസിയേഷൻ  വർഷങ്ങൾക്കു മുൻപ് കണ്ടെത്തിയതാണ് ,സദാചാരത്തെ കൂട്ട് പിടിച്ചാണ് മാനസിക രോഗികൾ ആത്‌മീയ വാദികളെ കീഴ്പ്പെടുത്തുന്നതും അടിമയാക്കുന്നതും എന്നുള്ള രാഷ്രീയം കുമ്പളങ്ങി നൈറ്സ് മുന്നോട്ടു വെക്കുന്നു , നിലവിലുള്ള സമൂഹത്തിലെ രണ്ടു സ്പേസുകൾ ആണ്  കുമ്പളങ്ങി നൈറ്സ്  ചർച്ച ചെയ്യുന്നത്അമർത്തി വെക്കപ്പെട്ട മാനസിക വൈകല്യത്തെ  സദാചാര ബോധത്തിന്റെ പിന്ബലത്തോടുകൂടി  സ്ത്രീ സമൂഹത്തെ ഒന്നിച്ചു വരുതിയിൽ വരുത്തുവാനുള്ള ശ്രമമാണ്  കൃത്യമായി  വെട്ടിയൊരുക്കിയ മീശയിലൂടെഷമ്മിമാർ സമൂഹത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത്  അത് മനസ്സിലാക്കാൻ പഴയ ജനറേഷൻ സ്ത്രീകൾക്ക്  വശമില്ലാത്തത്  കൊണ്ടാണ്  ഭർതൃ ഗൃഹത്തിൽ ഭാര്യ മാരുടെ മരണം കേരളം കണ്ടു കൊണ്ടിരിക്കുന്നത്.

തീട്ടപ്പറമ്പിനപ്പുറത്തുള്ള  തുരുത്തിലെ വെള്ളത്താൽ ചുറ്റപ്പെട്ട വീട് പഞ്ചായത്തിലെ ഏറ്റവും മോശപ്പെട്ട വീടാണ് എന്ന് പറയുന്നു എന്തങ്കിലും എവിടെയുള്ളവരുടെ മാനസിക നില അങ്ങേയറ്റം തീഷ്ണവും ,സത്യവും ,സ്നേഹവും നിറഞ്ഞതാണെന്ന് ഈ സിനിമ  കഴിയുമ്പോൾ പ്രക്ഷകന്‌ മനസ്സിലാവും , അറിയാതെ  ചെയ്തു പോയ തെറ്റിന് തന്റെ സുഹൃത്തിന്റെ പൂർണ്ണ ഗർഭിണിയായ ഭാര്യയോട് സജി മാപ്പു ചോദിക്കാൻ എത്തുമ്പോൾ കാണുന്ന  പൂത്തുലഞ്ഞു നിൽക്കുന്ന വീടിന്റെ കാഴ്ചയിലൂടെ  ഛായാഗ്രാഹകനും ,സംവിധയകനും ,തിരക്കഥാകൃത്തും , ഒരു സ്ത്രീയുടെ ലോകത്തിന്റെ പരമമായ സത്യത്തിലേക്ക്  പ്രേക്ഷകനെ വലിച്ചു കൊണ്ട് പോവുന്നു ,അവസാനം ,ബോബിയുടെയും ബേബിയുടെയും കല്യാണ രാത്രി
എറിഞ്ഞു കൊടുക്കുന്ന കോണ്ടം പാക്ക്  വരുന്ന കാലത്തേക്കുറിച്ചു ചിന്തിക്കുവാനുള്ള മുൻകരുതൽ ആണെന്നും  മാനസിക ഘടനയിൽ മാറ്റം വന്ന കഥാപാത്രത്തിന്റെ  മാനുഷീക ചിന്തകളാണ്  ഇതെന്ന് എന്ന് പ്രേക്ഷകന്  മനസ്സിലാവുന്നു തന്നെയുമല്ല  ഫ്രോയിഡിയൻ തിയറിയുടെ ചോദ്യത്തിന് കോണ്ടത്തിലൂടെ ഒരു കൺക്ലഷനും തിരക്കഥാ കൃത്ത്‌ നലകിയിരിക്കുന്നു .

കല്യാണ രാത്രി കുമ്പളങ്ങിയിലെ ആ ഒറ്റപ്പെട്ട പഞ്ചയത്തിലെ
ഏറ്റവും മോശപ്പെട്ട വീട് പ്രേക്ഷകന്  വളരെ മനോഹരമായ  ഒരു കൊട്ടാരം പോലെ തോന്നുന്നു ,അടിച്ചുറപ്പുള്ള വീടല്ല ,വാതിലുകളില്ലാത്ത "വീട്ടിലെ ആളുകളുടെ മാനസിക നില" യാണ് ലോകത്തിലെ ഏറ്റവും സന്തോഷം തരുന്നു വസ്തു എന്ന് കുമ്പളങ്ങി നൈറ്സ് അടിവരയിട്ടു പറഞ്ഞു തരുന്നു

പിന്നണിയിൽ പ്രവർത്തിച്ചവർ

തിരക്കഥാ ശ്യാം പുഷ്കരന്റെതാണ്  പുതുമുഖ സംവിധായകനായ മധു സി നാരായൺ ആണ്  ഡയറക്ഷൻ നിർവഹിച്ചിരിക്കുന്നത് ,ഷൈജു ഖാലീദിന്റെ  ഗംഭീര  ഛായാഗ്രഹണവും  ജ്യോതിഷ് ശങ്കറിന്റെ  പ്രൊഡക്ഷൻ ഡിസൈനിങ്ങും ,ജയദേവൻ ചക്കേടത്തിന്റെ  ശബ്ദ സംവിധനവും , സമീറ സനീഷിന്റെ  വസ്ത്രാലങ്കാരവും  മനോഹരമായി  സംഗീതം നൽകിയ സുഷിന് ശ്യാമും ,എഡിറ്റിംഗ് നിർവഹിച്ച സൈജു ശ്രീധരനും , ചമയം നൽകിയ റോണെക്സിനും നിർമ്മാണം നിർവഹിച്ച നസ്രിയ നസീമിനും , ദിലീഷ് പോത്തനും ,ശ്യാം പുഷ്കരനും ,പികെ ശ്രീകുമാറിനും മലയാളി പ്രേക്ഷകരുടെ ഹൃദയം നിറഞ്ഞ നന്ദി .കലാസാഹിത്യം ,ചരിത്രം ജീവിതത്തിന്റെ  മൂവി റിവ്യൂ ഇഷ്ടപ്പെട്ടെങ്കിൽ കമന്റ് ചെയ്യുക ,സുഹൃത്തുക്കൾക്കു അയച്ചു കൊടുക്കുക ,

youtube channel link
https://www.youtube.com/watch?v=OdJL6hrDvug

എന്താണ് കള എന്ന സിനിമയുടെ പ്രാധാന്യം..?

കള  എന്ന മലയാള  സിനിമ  പോസ്റ്മോഡേർണിസത്തിലേക്കുള്ള   സിനിമയുടെ മാറ്റങ്ങളിൽ ഒന്നാണ് മാസ്സ് സിനിമകൾ കൊണ്ടും  സോഷ്യൽ കോസെപ്റ്റുകൾ ...