Monday, 22 March 2021

ചെറുകഥ ) ഓൾഡ് മങ്ക്



ചെറുകഥ ) 
ഓൾഡ് മങ്ക്
സുനിൽ സിഎൻ
ഈ കഥയോ കഥാപാത്രങ്ങളോ, സാമൂഹ്യ മായോ മതപരമായമായോ , നിലവിൽ ഉള്ളതോ , ഇല്ലാത്തതോമായോ ഉള്ള കാര്യങ്ങളോ
,ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി , എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ, തികച്ചും യാദൃശ്ചികമാണ്.


പണ്ട് പണ്ട് വഞ്ചിനാട്  എന്ന ഗ്രാമത്തി നോട് അടുത്തായി കണ്ടം തുരുത്ത് എന്ന് ഒരു ചെറിയ ദ്വീപ് ഉണ്ടായിരുന്നു അധികം ജനത്തിരക്ക് ഇല്ലാത്ത സ്ഥലമായിരുന്നു അത് ,ഒരു ദിവസം ഒരു സന്യാസി അവിടെയെത്തി നീട്ടിയ താടിയും പിടിച്ച് തലമുടിയും കാഷായ വസ്ത്രം ഒക്കെ ധരിച്ച് ഒരു ജ്ഞാനി  ദ്വീപിലെ ആൽമരത്തിനു ചുറ്റുമതില് മുകളിലിരുന്ന് ധ്യാനിക്കാൻ തുടങ്ങി, നാട്ടിലെ ആളുകൾ അയാളുടെ സമീപത്ത് ഇതുകൂടി ,സ്വാമി യെ കുറിച്ചുള്ള വാർത്തകൾ സമീപപ്രദേശങ്ങളിൽ നിന്നും മറ്റു നാടുകളിലേക്ക് വ്യാപിച്ചു സ്വാമിയെ കാണാനും ആരാധിക്കാനും ആയി ധാരാളം ആളുകൾ അവിടേക്ക് എത്താൻ തുടങ്ങി സാമി ആകട്ടെ , തൻറെ ചുറ്റും നടക്കുന്നതിനെ കുറിച്ചൊന്നും അറിഞ്ഞിരുന്നില്ല ധ്യാനത്തിൽ നിന്ന് കണ്ണുതുറന്നാൽ കിട്ടിയത്  തിന്നതിനുശേഷം
വീണ്ടും കണ്ണടച്ചു ഇരിപ്പു തുടങ്ങും ആളുകൾ കൂട്ടം കൂട്ടമായി  അവിടേക്ക് വന്നുകൊണ്ടിരുന്നു ,സ്വാമിയുടെ ധ്യാനം ദിവസങ്ങളിൽ കാഴ്ചകളിലേക്ക്  നീണ്ടുപോയി, സ്വാമി വന്ന ആ ദിവസം മുതൽ സ്വാമിയുടെ മുന്നിൽ സ്വാമി കണ്ണു തുറക്കുന്നതും    മൊഴിയുന്നതു നോക്കി   കാത്തിരിപ്പാണ് കുറച്ചുപേർ ഇന്നു മൊഴിയും നാളെ  മൊഴിയും എന്ന് കാത്തിരിക്കുകയല്ലാതെ ഒന്നു സംഭവിച്ചിട്ടില്ല, സാമി  ഉണരുമ്പോൾ കിട്ടിയത്  തിന്നതിനുശേഷം വീണ്ടും ധ്യാനത്തിന് ഇരിക്കും , സ്വാമിയുടെ അടുത്തുനിന്നും പലവിധ കഥകളും പ്രചരിക്കാൻ തുടങ്ങി, ദൈവത്തിൻറെ അവതാരം എന്നും അമാനുഷികനായ ഒരു സ്വാമി ആണെന്നും പ്രചരിക്കാൻ തുടങ്ങി
സമീപത്തുള്ള പെട്ടിക്കടയിലെ പഴയ നരച്ച മുതലാളിമാർക്ക് പകരം ചെറുപ്പക്കാരായ മുതലാളിമാർ കാര്യങ്ങൾ കൈകാര്യം ചെയ്തു തുടങ്ങി, അവർ സോഡാകുപ്പികൾ കൂട്ടത്തോടെ പെട്ടി ഓട്ടോയിൽ
 ഇറക്കി, നാരങ്ങ   തോടുകൾ ഓരോ കടകളുടെയും മുമ്പിൽ കൂമ്പാരം ആയി കുമിഞ്ഞുകൂടി 
നാരങ്ങ പെട്ടിക്കടകൾ, പതിയെ ചായക്കടകൾ ആയി രൂപാന്തരപ്പെട്ടു, മോഞ്ചി വെള്ളം മാറി കുലുക്കി സർബത്ത് കൾ ആയി, പിന്നീട് കുലുക്കി സർബത്ത് ബൂസ്റ്റ് കുലുക്കികളും ഹോർലിക്സ് കുലുക്കികളും ആയി പരിണാമം സംഭവിച്ചു , സ്വാമിയുടെ വായിൽ നോക്കി ഇരുന്നു മണിക്കൂറുകൾ കഴിഞ്ഞ് ക്ഷീണിക്കുമ്പോൾ  ഒരു ബൂസ്റ്റ് കുലുക്കി കഴിച്ചാൽ ഒരു സുഖം ഉണ്ട് എന്ന് എന്ന് സ്വാമിജിയുടെ സ്വാമിജിക്ക് പോലും അറിയാത്ത ആദ്യ ശിഷ്യൻ കുടുകുടാനന്ദൻ വെളിപ്പെടുത്തി,
സാമിയെ ചുറ്റിപ്പറ്റി കടകൾ കൂടിവന്നു 
ആത്മീയവാദികൾ ആയ കുടുംബക്കാർ മാസമുറ തെറ്റാതെ വന്നുകൊണ്ടേയിരുന്നു,  പിന്നീട് അവരുടെ വരവുകൾ ഒരു അവധികാല ആഘോഷമായി മാറി അവരുടെ സന്ദർശനം , സാമി സംസാരിച്ചില്ലെങ്കിൽ എന്താ അവിടെ വരുമ്പോൾ കിട്ടുന്ന ഒരു നിർവൃതി 
പരമാനന്ദകരമായി ആസ്വദിച്ചു , അങ്ങനെ വെറും തുരുത്തായി കിടന്നു കണ്ടം തുരുത്ത്, ആത്മീയ വിനോദ സഞ്ചാര പ്രദേശമായി വളർന്നുവന്നു, ഇതറിഞ്ഞ ഗവൺമെൻറ് ആ തുരുത്തിലേക്ക്  യുദ്ധകാലടിസ്ഥാനത്തിൽ
ബോട്ടുകൾ നിർമ്മിച്ചു നൽകി, തുരുത്തിലേക്ക് പോകാനായി ബസ് സർവീസുകൾ ആരംഭിച്ചു , കായലിനു സമീപത്ത് ആരുടെയോ വിറ്റു പോവാതെ നൂറ്റാണ്ടുകളായി ഉപയോഗശൂന്യമായി കിടന്നിരുന്ന പറമ്പുകൾ , ബസ് സ്റ്റാൻഡുകൾ ആയി പാർക്കിംഗ് സ്ഥലങ്ങളായി  മാറി, പാർക്കിംഗ് സ്ഥലങ്ങൾക്കു വേണ്ടി പറമ്പ് വാടകയ്ക്ക് നൽകിയവരുടെ ജീവിതം  മെച്ചപ്പെട്ട് തുടങ്ങി , അവരും  കച്ചവടക്കാരും സ്വാമിജി ആവോളം പുകഴ്ത്തി, അത്ഭുത കഥകൾ പ്രചരിപ്പിച്ചു, പലതരത്തിലുള്ള കടകൾ കൂടി വന്നു
ആത്മീയവാദികൾ കണ്ടം തുരുത്തിൽ എത്തി  സാധനങ്ങൾ വാങ്ങിയും, പുതിയ ഫുഡുകൾ പരീക്ഷിച്ചു ആനന്ദനൃത്തമാടി, സ്വാമിയുടെ വായിനോക്കിയായ  കുടുകുടാനന്ദൻ ഇതിനോടകം തന്നെ ആദ്യ ശിഷ്യനായി സ്വയം പ്രഖ്യാപനം നടത്തി ,   ചുമ്മാ തേരാപാരാ നടന്നിരുന്ന കുക്കുടാ നന്ദന് അതൊരു വലിയ മാറ്റമായിരുന്നു , തലമുണ്ഡനം ചെയ്തു  കുക്കുടാനന്ദനിൽ നിന്ന് നിന്ന് കുടുജിഎന്ന പേരിലേക്ക് സ്വയം   സ്വയം നാമകരണം ചെയ്യപ്പെട്ടു, നാട്ടുകാർ അദ്ദേഹത്തെ സ്നേഹത്തോടെ കുടുജി എന്നു വിളിച്ചു, സാമി കണ്ണുതുറക്കുന്നത് കൃത്യമായി അറിയാവുന്നതുകൊണ്ട്
ഭക്തജനങ്ങളുടെ ആഹാരസാധനങ്ങൾ സ്വാമിക്ക് ആദ്യം കൊടുക്കുന്നതിനായി ഒന്നാം ശിഷ്യനായ കുടുജിയെ ഭക്തജനങ്ങൾ സമീപിച്ചു തുടങ്ങി ,  കുടുജിക്ക് കാര്യങ്ങൾ ഗൗരവം ഒന്ന് മനസ്സിലായി കുടുജി ഒന്നാംപാപ്പാൻ ആയതുകൊണ്ടും എടുക്കാവുന്ന ഇത്ര ജാഡ പുറത്തെടുത്തു പണ്ടൊക്കെ ആളുകളെ സ്നേഹത്തോടെ കണ്ടിരുന്ന കുക്കുടാനന്ദൻ കുടുജിയായി മാറിയപ്പോൾ ഭക്തിയിൽ വ്യാപൃതനാണ് എന്നോണം തിരക്ക് അഭിനയിച്ചു തുടങ്ങി, ആനയെ കാണണമെങ്കിൽ പാപ്പാനും നിവേദ്യം അർപ്പിക്കണം എന്ന തരത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്തു കുകുടിജി വരുതിയിലാക്കി, കൂട്ടത്തോടെ വരുന്ന ഭക്തി കൂടിയ കുടുംബക്കാർക്ക് ആഹാരം കൊടുക്കുന്നതിനായി ടൈം അനുസരിച്ച് കൂപ്പണുകൾ വിതരണം ചെയ്തു, കൈ മടക്കുകൾ വന്നതോടുകൂടി, ആലിൻചുവട്ടിലെ കുടുജിയുടെ ഭാണ്ഡക്കെട്ട് കൾക്ക്
വേണ്ടത്ര സുരക്ഷിതത്വം ഇല്ലെന്ന തോന്നലിൽ, നാട്ടിലെ ബാങ്കിൽനിന്ന്  കുടുജി ഒരു ബാങ്ക് അക്കൗണ്ട് തരപ്പെടുത്തി, ഡെയിലി കളക്ഷനുകൾ ബാങ്ക് സമയത്തിനു മുൻപേ തന്നെ എത്തിക്കാൻ  കുടുജി മറന്നിരുന്നില്ല
ഒന്നാം പാപ്പാനായ കുടുജി പതിയെ പതിയെ തന്നെ പുതിയ അക്കൗണ്ടിലെ പണം എങ്ങനെ പെരുപ്പിക്കാം എന്നതിനെക്കുറിച്ച് ചിന്തകൾക്ക് വഴി വെട്ടി തുടങ്ങി, അങ്ങനെയിരിക്കുമ്പോൾ ഒരു കൂട്ടം ആളുകൾ കുടുജിയുടെ അടുത്തേക്ക് വന്നു, നാട്ടിലെ ഒരു തുക്കടാ പാർട്ടി നേതാവും അനുയായികളും ആയിരുന്നു അത്, ആളുകളുടെ ഇടയിൽ നിന്ന് കുടുജിയെ വിളിച്ചു കൊണ്ട് മാറ്റിനിർത്തി കാര്യങ്ങൾ മുഖം നോക്കി തന്നെ പറഞ്ഞു,
നേതാവ് - ഉള്ള കാര്യം ഉള്ളതുപോലെ പറയാലോ സ്വാമിജി, നിങ്ങള് ഇവിടെ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങിയതും കൃത്യമായി പണം അടയ്ക്കുന്നതും ഞങ്ങൾ അറിയുന്നുണ്ട് , ഞങ്ങളെ വേണ്ടപോലെ കണ്ടാൽ നിങ്ങൾക്ക് കൊള്ളാം  നിങ്ങൾക്ക് കിട്ടുന്നതിൻറെ ഒരു 10% ഞങ്ങൾക്ക് തന്നിട്ട് ബാക്കി ബാങ്കിലേക്ക് പോകാവൂ ....
അതല്ലെങ്കിൽ അറിയാല്ലോ... 
ആ പറഞ്ഞതിൽ ഒരു ചെറിയ ഭീഷണിയുണ്ടെന്ന്  കുടുജിക്ക് തോന്നി, ഇവർ വിചാരിച്ചാലും ഈ പൊന്മുട്ടയിടുന്ന താറാവിനെ ഓടിച്ചു വിടാൻ പറ്റും...കുടുജി  മറുപടി പറഞ്ഞു 
കുടുജി - ഇത് കുഴപ്പമൊന്നുമില്ല നിങ്ങൾക്ക് വേണ്ടത് എവിടെ എത്തിക്കണം എന്ന് പറഞ്ഞാൽ മാത്രം മതി ഞാൻ എത്തിക്കാം 
അതിനു സന്തോഷമേയുള്ളൂ..

നേതാവ് - നിങ്ങളുടെ എന്ത് പ്രശ്നമുണ്ടെങ്കിലും ഞങ്ങൾ തീർത്തു തരും ഫുൾ സപ്പോർട്ട്... ഒരു പാലം ഇടുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും വേണമല്ലോ
പക്ഷേ കൃത്യമായി പണം ഞങ്ങടെ  അക്കൗണ്ടിൽ വീഴണം,
ദൂരക്കാഴ്ചയിൽ അതൊരു കുശല സംഭാഷണം ആയിട്ടാണ് ആൾക്കാർക്ക് തോന്നുന്നത് 
കുടുജി - നേതാവിൻറെ നമ്പർ ഒന്ന് തന്നേക്കൂ... ഞാൻ വിളിക്കാം 
നേതാവ് നമ്പര് പറഞ്ഞു കൊടുക്കുന്നു അണികളെയും കൂട്ടി പാർട്ടിക്കാർ പോകുന്നു, സംഗതികൾ പലരും ശ്രദ്ധിക്കുന്നുണ്ടെന്ന്  ശിഷ്യന്  മനസ്സിലാക്കുന്നു, കാര്യങ്ങൾ വളരെ ഗൗരവമായി കാണണമെന്ന് ഒന്നാം ശിഷ്യനു തോന്നുന്നു അതിനായി അച്ചടിച്ച പുതിയ രസീത് കുറ്റി കുടുജി ഉണ്ടാക്കുന്നു,
അതിൽ ഭക്തി മൂർച്ച കൂടി വരുന്ന കുടുംബത്തിലെ ഗൃഹനാഥൻ മാരുടെ പേരും ഫോൺ നമ്പറും ഉൾപ്പെടെ രേഖപ്പെടുത്തി സൂക്ഷിക്കുന്നു, തൻറെ ഭാഗത്തും ഒരു ഭക്തി സൈന്യത്തെ ഒരുക്കി നിർത്തണമല്ലോ... അങ്ങനെ കാര്യങ്ങളെല്ലാം ഒന്നാം ശിഷ്യൻ വ്യക്തമായും ശക്തമായും തരപ്പെടുത്തുന്നു,

അങ്ങിനെയിരിക്കെ എവിടെനിന്നോ ഒരു   ഒരു കുരങ്ങ് ദ്വീപിൽ എത്തി      സ്വാമിക്ക് വേണ്ടി അർപ്പിക്കുന്ന പഴങ്ങൾ ബാക്കി വരുന്നത്  തിന്നു തുടങ്ങി, അങ്ങനെ കുരങ്ങനും ദേവിക പരിവേഷമുള്ള ഒരു കുരങ്ങൻ ആയി മാറി, ഇടയ്ക്ക് സ്വാമിജിയെ പോലെ കുരങ്ങനും സ്വാമിജിയുടെ അടുത്ത് വന്നിരുന്നു
ധ്യാനിച്ചു തുടങ്ങി ആൾക്കാർക്ക് ഒരു കൗതുകമായി തോന്നിയെങ്കിലും  ചില ആളുകൾക്ക് അതൊരു ദൈവിക കാര്യമായി കണക്കാക്കി, ധ്യാനിച്ചിരുന്ന കുരങ്ങൻറെ നെറ്റിയിൽ ആളുകൾ തിലകം ചാർത്തി തുടങ്ങി , ഇടയ്ക്ക് കുരങ്ങി ആൽത്തറയിൽ നിന്ന് താഴെ ഇറങ്ങി  അഭ്യാസങ്ങൾ കാണിക്കാൻ തുടങ്ങി
ആൾക്കാരുടെ ശ്രദ്ധ എല്ലാം 
കുരങ്ങനിലേക്ക് പോയി, പിന്നീട്  ആൾക്കാരും കൂട്ട ഭജനയും  ഗഞ്ചിറയുടെ കൊട്ടും ഒക്കെയായി ആൽതറയുടെ അന്തരീക്ഷം ആത്മീയമയമായി മാറി , അത് 
കുടുജിയെ വളരെ സന്തോഷിപ്പിച്ചു,
കണ്ടം തുരുത്തിൽ  സ്ത്രീകളുടെ സാന്നിധ്യം കൂടി വന്നു, സ്ത്രീകൾക്ക് ആവശ്യമായ , മാല ,വള ,ഫാൻസി ആഭരണങ്ങൾ തുടങ്ങിയ കടകളും ആ പ്രദേശത്തു സ്ഥാനം പിടിച്ചു, തന്നെയുമല്ല വിവിധ തരം പൂക്കളും ചെടികളും നിറഞ്ഞ ചെടി കട കൂടെ അവിടെ എത്തി, ചിലർ പൂക്കൾ ഉള്ള ചെടി വാങ്ങി സ്വാമിജിക്ക് സമീപം  കൊണ്ടുപോയി നട്ടു, അവിടം ആകമാനം ഒരു വലിയ മരങ്ങളുടെയും പൂക്കളുടേയും പ്രദേശമായി, ആരോ വാങ്ങി നട്ട  വലിപ്പമുള്ള മറ്റൊരു അരയാലിനെ സമീപത്തുള്ള ചെടി കാടുകളിൽ  കുരങ്ങൻ സഹവാസം ആരംഭിച്ചു ആരംഭിച്ചു , പഴങ്ങൾ കഴിക്കുക അഭ്യാസങ്ങൾ കാണിക്കുക എന്നത് കുരങ്ങൻറെ ഒരു സ്ഥിരം കലാപരിപാടി ആയി മാറി കുരങ്ങൻറെ കളി കാണാനായി ദൂരദേശത്തുനിന്നു ആളുകൾ സ്പെഷ്യൽ പഴങ്ങളുമായി കുരങ്ങൻറെ അടുത്ത് എത്തിത്തുടങ്ങി ,
 കുടജി ഷീറ്റ് കൊണ്ട്  മേൽക്കൂര ഇട്ട  ഒരു കൗണ്ടർ ആലിൻ സമീപത്തായി സ്ഥാപിച്ചു, എല്ലാവരും കൊണ്ടുവരുന്ന സാധനസാമഗ്രികളും കൗണ്ടർ ഏൽപ്പിക്കണമെന്ന് പുതിയ നിബന്ധന കൊണ്ടുവന്നു, പിന്നീട് കൗണ്ടറിന് അകത്ത് ഒരു ചെറിയ മറ സ്ഥാപിച്ചു പിൻ വാതിൽ നയം പതിയെ പതിയെ കുടുജി ഇറക്കി തുടങ്ങി, സഹായിയായി സമീപപ്രദേശത്തെ ഒരു മദ്യപാനിയായ ഒരു ചെറുപ്പക്കാരനെയും  ഒപ്പം കൂട്ടി,
കൂടിക്കൂടി വരുന്ന പഴങ്ങൾ ഒരു സഞ്ചിയിലാക്കി കുടുജി  ചെറുപ്പക്കാരൻറെ കയ്യിൽ
 ടൗണിലേക്ക് കൊടുത്തുവിട്ടു,
ടൗണിലെ ഒരു ജ്യൂസ് കടയിൽ പഴങ്ങൾ പകുതി വിലയ്ക്ക് വിറ്റു തുടങ്ങി, ഒരു നല്ല ശതമാനം പണം കുടുജിക്ക് കിട്ടിത്തുടങ്ങി, വൈകുന്നേരം സഹായിക്ക് ഒരു കുപ്പി മദ്യം ഫ്രീ സഹായി ഡബിൾ ഹാപ്പി ഊണും ഉറക്കവും കിടപ്പും എല്ലാം സഹായി  കൗണ്ടറിന് ഒരു മൂലയിൽ ആക്കി,  
പിന്നീട് വാഹന പാർക്കിംഗ് സ്ഥലം വാടകയ്ക്ക്  എടുത്ത് വാടകയ്ക്ക് നൽകുന്ന കുട്ടായി എന്ന കരാറുകാരനെ കുടു ജി ചാക്കിട്ട് പിടിച്ചു ,പണത്തിനു മീതെ പരുന്തും പറക്കില്ല എന്നല്ലേ ചൊല്ല് , കരാറുകാരനായ കൂട്ടായിക്ക് കുടുജി നൽകിയ ജോലി വളരെ വിചിത്രമായിരുന്നു, കാണാൻ
എത്തുന്ന ഭക്തജനങ്ങളുടെ സമയം ഹിസ്റ്ററി മനസ്സിലാക്കി , രോഗമുള്ളവർ ഉണ്ടെങ്കിൽ പ്രത്യേകം നോട്ട് ചെയ്തു അവര് കണ്ടം തുരുത്തിൽ എത്തുന്നതിനു മുന്നേ തന്നെ കുടുജി യെഅറിയിക്കുക എന്ന ശ്രമകരമായ ജോലിയായിരുന്നു  കുട്ടായിക്ക്  കൊടുത്തത് , അത് കൃത്യമായി
കൂടുജിയിൽ നിന്ന്കുട്ടായി പണം  ചെയ്തു, വരുന്നവരുടെ രോഗവിവരങ്ങൾ ,ഡ്രസ്സ് കോഡുകൾ ഉൾപ്പെടുത്തി കൃത്യമായ വിവരങ്ങൾ കുട്ടായി കൈമാറിയിരുന്നു, അതു വളരെയധികം സഹായകരമായിരുന്നു
സ്വാമിയെ കാണാൻ വരുന്ന വിശ്വാസികളായ രോഗികളുടെ വിവരങ്ങൾ കൂടുജി കൃത്യമായി മനസ്സിൽ കുറിച്ചിടും ആളെ ഡ്രസ്സ് കോഡ് നോക്കി കണ്ടു വെക്കും, സാമിയുടെ അടുത്ത് പോയി നിന്ന് മൗനമായി കണ്ണടച്ച് ധ്യാനിച്ചു നിൽക്കും,  ആരാധനയുടെ ഒരു ഇടവേളയിൽ ഭക്ത സമൂഹം മുൻനിർത്തി കണ്ണുതുറന്ന്
ഇന്ന പ്രദേശത്തുനിന്ന്  ഒരു ആസുഖമുള്ള ആൾ വന്നിട്ടുണ്ട് എന്ന് സ്വാമിജി പറഞ്ഞതായി  കൂടുജി ജനങ്ങളോട് പറയും, രോഗിയുടെ നെഞ്ചിടിപ്പ് കൂടും ചിലപ്പോൾ ആ രോഗി  സ്വാമിജി ഇരിക്കുന്ന ആൽത്തറയുടെ താഴെ  സാഷ്ടാംഗം വീണു രോഗമുക്തി തരണേ എന്ന് കേണപേക്ഷിക്കും,
വരുന്നവരും കാഴ്ചക്കാരും റിയലിസ്റ്റിക് ആയിട്ടുള്ള ഭക്തരുടെ  പ്രതികരണങ്ങൾ കണ്ട് വീണ്ടും വിശ്വാസത്തിലേക്കു കൂപ്പുകുത്തും, സ്വാമിജി ഒന്നും അറിയരുതെന്ന് ഉള്ള ആശങ്ക മാത്രമേ ഇപ്പോൾ കൂടുജിക്ക്  ഉള്ളൂ, രോഗിയായി വരുന്നവരെ പ്രത്യേകം സംരക്ഷണം നൽകി , അടുത്തുള്ള വൻകിട പ്രൈവറ്റ് ഹോസ്പിറ്റലുകൾ തരപ്പെടുത്തി നൽകും , ഒരു രോഗിക്ക് ഒരു ലക്ഷം രൂപ കമ്മീഷൻ എന്ന വ്യവസ്ഥയിൽ ഓരോ രോഗിയെയും കൂടാനന്ദൻ വീതിച്ചു നൽകും, ആത്മീയ ഭക്തർ സ്വാമിയേ വണങ്ങി കുരങ്ങിനെ കളി കണ്ടു , തുരുത്ത് ചുറ്റിസഞ്ചരിച്ചു, ഭക്ഷണങ്ങൾ  കഴിച്ച്  ,വാങ്ങിക്കാൻ ഉള്ള സാധനങ്ങൾ വാങ്ങിച്ചു അവർ തുരുത്ത് വിടും .
സ്വാമിജി ഒന്നുമറിയാതെ ധ്യാനിച്ച് കൊണ്ടേയിരിക്കും, തുടർന്ന് സ്വാമിജിയുടെ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കാനായി രണ്ട് അസിസ്റ്റൻറ് മാരെ കൂടി കുടുജി ജോലിക്ക് നിർത്തുന്നു, ഭക്ഷണവും താമസവും ഫ്രീ, കുഴപ്പമില്ലാത്ത ശമ്പളവും കൊടുക്കുന്നുണ്ട്, എല്ലാ ബിസിനസ് കാര്യങ്ങളും നോക്കുന്നതിനിടയിൽ
സാമിയുടെ കാര്യം നോക്കാൻ സമയം ഇല്ലാത്തതുകൊണ്ടാണ് അസിസ്റ്റൻറ് മാരെ തരമാക്കിയത്, പണ്ട് പഴ കടയിൽ കൊടുത്തിരുന്ന പഴ കച്ചവടത്തിന് ഒരു ചെറിയ മാറ്റം വരുത്തി, ടൗണിൽ ഒരു ബംഗാളിയെ കൂടെ നിർത്തി ജ്യൂസ് കട തന്നെയെന്നു തുടങ്ങി, ഇപ്പോൾ കാര്യങ്ങളൊക്കെ വളരെ ലാഭത്തിൽ ആണ് ഓടിക്കൊണ്ടിരിക്കുന്നത്, ഇനിയും പ്ലാൻ ചെയ്യാൻ ഉള്ളത് മറ്റു പല കാര്യങ്ങളും ആണ് കുടിജി മനസ്സിൽ വിചാരിച്ചു, ഒരു ദിവസം രാവിലെ എഴുന്നേറ്റ് കുടുജി സാമി ജിയുടെ  കഴുത്തിലും കയ്യിലും സ്വർണമാല കളും മോതിരങ്ങളും ധരിപ്പിക്കാൻ തുടങ്ങി ,പിറ്റേദിവസം പഴങ്ങളുമായി വന്ന സ്ത്രീ ഭക്തജനങ്ങൾക്ക് വിമ്മിഷ്ടം വന്നിട്ടുണ്ടാകും അതിനു കാരണം സ്വർണ്ണമാല സംഘടിപ്പിച്ച് കുറച്ച് സ്ത്രീ ജനങ്ങളെ വാടകയ്ക്ക് വെച്ച്  ഭക്തിസാന്ദ്രമായ ഭജനകൾക്ക് ശേഷം വാടകയ്ക്ക്എടുത്ത സ്ത്രീജനങ്ങളെ  ഉപയോഗിച്ച് ജനക്കൂട്ടം ദൃക്സാക്ഷിയായി  സ്ത്രീകൾ സ്വാമിജിക്ക് സ്വർണ്ണമാല അണിയിക്കുന്ന ഏർപ്പാട് ആരംഭിച്ചു,  സംഗതിഏറ്റു തുടങ്ങി ചില ഭക്തി മൂർച്ച കൂടിയ സ്ത്രീകൾ അവരുടെ സ്വർണ്ണമാല  സ്വാമിജിക്ക് സമർപ്പിച്ചു പിന്നീട് സ്വാമിയുടെ അടുത്തു നിന്നും മാറി നിൽക്കാൻ കുടിജിക്ക് തോന്നിയില്ല, ബാക്കി എല്ലാ കാര്യങ്ങളും അസിസ്റ്റൻറ് മാരെ ഏൽപ്പിച്ചു , ബാങ്കിൽ പണം അടയ്ക്കുന്നതും,  സ്വാമിജിയുടെ കഴുത്തിൽനിന്നും സ്വർണ്ണമാല ഊരുന്നതും കുടുജി തന്നെ ചെയ്യും,
ബാക്കി എല്ലാ കാര്യങ്ങളും   അസിസ്റ്റൻറ് മാർക്ക് നൽകി,
 ഒരു ദിവസം കുടുജി ഫുഡ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ അസിസ്റ്റൻറ്മാരിൽ ഒരാൾ കുടുജി യോട് ഒരു ചോദ്യം ചോദിച്ചു , 
 സ്വാമിജി മരണപ്പെട്ടാൽ എന്താണ് സംഭവിക്കുന്നത് ഞങ്ങളുടെ ജോലി പോകുമോ..? ആ ചോദ്യം കുടു ജിയെ വല്ലാതെ ഭയപ്പെടുത്തി, സാമി ജി ഇല്ലാതായാൽ തൻറെ എല്ലാ വരുമാനവും നിലയ്ക്കും, അതിന് എന്തെങ്കിലും പ്രതിവിധി ചെയ്യണം, ചെയ്തേ മതിയാവൂ, കുടുജിയുടെ ചിന്തകൾ കാട് കയറി തുടങ്ങി, സ്വാമിജി മരിക്കുന്നതിനു മുമ്പ് എന്തെങ്കിലും ചെയ്യണം അറിയാനും പാടില്ല സാമിജി ഇപ്പോൾ ഭക്ഷണത്തിനായി ഉണരുന്ന തന്നെ രണ്ടും മൂന്നും ആഴ്ചകൾക്ക് ശേഷമാണ്, മരിച്ചാൽ പോലും അറിയാത്ത അവസ്ഥ, അത് ഓർത്തു  കുടുജിയുടെ ഊണും ഉറക്കവും നഷ്ടപ്പെട്ടു, എങ്ങനെ സാമിയെ ഇവിടെ ജീവനോടെ വർഷങ്ങളായി ഇവിടെ ഇരുത്താം എന്നതിനെ കുറിച്ചായിരുന്നു ചിന്തകൾ ഒരാഴ്ച കഴിഞ്ഞപ്പോൾ സ്വാമിജി ഉണർന്നു
പഴങ്ങൾ ഭക്ഷിച്ച് വീണ്ടും സ്വാമിജി ഇരിപ്പു തുടർന്നു, മാസങ്ങൾ കഴിഞ്ഞു പോയി സാമിജി ഉണർന്നതേയില്ല,
തൻറെ പ്രശ്നങ്ങൾ അസിസ്റ്റൻറ് മാരായി ചെറുപ്പക്കാരോട് സംസാരിച്ചു സാമിയേ ജീവനോടെ ഇരുത്താൻ എന്താണ് മാർഗ്ഗം എന്ന് ചോദിച്ചു, അവരോടും അതിനെക്കുറിച്ച് സ്റ്റഡി ചെയ്യാൻ ആവശ്യപ്പെട്ടു,  മൊബൈൽ എപ്പോഴും യൂസ് ചെയ്യുന്ന ലോകത്തിലെ കാര്യങ്ങൾ അപ്ഡേറ്റ് ആയി മനസ്സിലാക്കുന്ന   അസിസ്റ്റൻറ് മാരിൽ ഒരാൾ ഒരു ഐഡിയ  കുട്ടിയുടെ മുൻപിൽ സമർപ്പിച്ചു, അത് ഹ്യൂമൺ ഹൈ റിയലിസ്റ്റിക് പ്രതിമകളെ കുറിച്ചായിരുന്നു, നഗ്നനേത്രങ്ങൾക്ക് പോലും തിരിച്ചറിയാനാവാത്ത തരത്തിലുള്ള ഹൈ റിയലിസ്റ്റിക് ആയിട്ടുള്ള   പ്രതിമകളെക്കുറിച്ച് ആയിരുന്നു അസിസ്റ്റൻറ് നടത്തിയ പ്രഭാഷണം,, 360 ഡിഗ്രി ഹൈ ക്വാളിറ്റി ഫോട്ടോസ് പ്രൊഫഷണൽ സഹായത്തോടെഎടുക്കണമെന്നും.പൂനെയിൽ റിയലിസ്റ്റിക് പ്രതികൾ ചെയ്യുന്ന സ്ഥലം ഉണ്ടെന്നും ടെക്നീഷ്യന്മാരെ ഇവിടെ കൊണ്ടുവന്നു നമുക്ക് കാര്യം നടത്തിയ എടുക്കാമെന്നും അസിസ്റ്റൻറ് കുടുജിയോട് പറഞ്ഞു, ലക്ഷങ്ങൾ ആകുമെന്ന് മുന്നറിയിപ്പും നൽകി, പക്ഷേ മുഖ ത്തിൻറെ വാക്സ് മോൾഡ് എടുക്കണമെന്നും റിയലിസ്റ്റ് പ്രതിമയുടെ പ്രധാന കാര്യങ്ങൾ പ്രധാനപ്പെട്ടത് അതാണ് എന്ന് അസിസ്റ്റൻറ് കുടിജിയെ ഓർമിപ്പിച്ചു, എത്ര ലക്ഷണങ്ങൾ വേണമെങ്കിലും  മുടക്കാമെന്നും സംഗതി നടന്നു കിട്ടിയാൽ മാത്രം മതിയെന്നും അസിസ്റ്റൻറ് മാരോട് കുടി ജി പറഞ്ഞു , അതിനുള്ള ഏർപ്പാടുകൾ ചെയ്യാനും,
ടെക്നീഷ്യൻമാരുടെ താമസത്തിനും ഒക്കെയായിട്ട്, ലക്ഷം രൂപ, അസിസ്റ്റൻറ് മാർക്ക് അനുവദിച്ച് നൽകി, 
ശിഷ്യന്മാർ കൃത്യമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയി,
ഹൈ റിയലിസ്റ്റിക് ശില്പം ചെയ്യുന്നതിനായി, ലക്ഷങ്ങൾ മുടക്കി ടെക്നീഷ്യൻ മാർക്ക് അഡ്വാൻസ് നൽകി, റൂം ബുക്ക് ചെയ്തു അവർ കാത്തിരുന്നു, ആഴ്ചകൾ കടന്നുപോയി, കണ്ടൻ തുരുത്തിലെ ഹോട്ടൽ കടകളിൽ ബംഗാളി തൊഴിലാളികളെ വ്യാപകമായി റിക്രൂട്ട് ചെയ്യപ്പെട്ടു തുടങ്ങി , 24 മണിക്കൂറും പ്രവർത്തിക്കുന്ന കടകളും, ഷവർമയും അൽഫാമും കട്ടൻചായയും കിട്ടുന്ന കടകളിൽ രാത്രികാലങ്ങളിൽ ചെറുപ്പക്കാരുടെ തിരക്ക് കൂടി കൂടി വന്നു, എട്ടു മണി കഴിഞ്ഞാൽ ഒരു മനുഷ്യ ജീവിയെ പോലും കാണാതിരുന്ന തുരുത്ത് റോഡുകൾ, ഇപ്പോൾ പകല് ത്തേക്കാൾ പ്രകാശത്തോടെയും ആളുകളിൽ തിരക്കുകൾ കൊണ്ടും സജീവമായി, 
നിരീശ്വരവാദികളും,സദാചാരവാദികളായ പിന്തിരിപ്പൻ രാഷ്ട്രീയപാർട്ടികളും 
സ്വാമിജിയെ കുറ്റം പറഞ്ഞുകൊണ്ടേയിരുന്നു, കുടു ജിയുടെ പങ്കു പറ്റിയ തുക്കടാ രാഷ്ട്രീയ രാഷ്ട്രീയപാർട്ടികൾ, പ്രാദേശികത വിട്ടു ദേശീയതയിൽ സജീവമായി ,  രാഷ്ട്രീയ പ്രമുഖരും ഡോക്ടർമാരും ആത്മീയവാദികൾ ആയ നാട്ടു പ്രമുഖരും ചേർന്ന്, കുടു ജിയെ  രാജാവിന് തുല്യം എന്നോളം ബഹുമാനിക്കാൻ തുടങ്ങി, സാധാരണ മനുഷ്യന് തിരിച്ചറിയാൻ പറ്റാത്ത തരത്തിലുള്ള സാമിയുടെ ആ പ്രതിമ നിർമിച്ചെങ്കിൽ മാത്രമേ തൻറെ ഈ വിലയും നിലയും നിലനിൽക്കുകയുള്ളൂ എന്ന് കുടു ജിക്ക് മനസ്സിലായി, ഏതുവിധേനയും  സ്വാമിജിയുടെ മുഖത്തിൻറെ  മോൾഡ്  ഉണ്ടാക്കണം, അതിനുവേണ്ടി സ്വാമിജിയെ എങ്ങനെ ഉണർത്താതെ കാര്യങ്ങൾ നിർവഹിക്കാം എന്നതിലേക്ക് മാത്രമായി  കുട്ടുജിയുടെ ചിന്തകൾ, സ്വാമിജിക്ക് വല്ല മരുന്നും കൊടുത്തു മയക്കി ആയാലോ, മരുന്നില്ലാത്ത അബോധാവസ്ഥയിൽ ഇരിക്കുന്ന സ്വാമിജിക്ക് ഇനി എന്ത് മരുന്ന് 
കൊടുക്കാൻ കുടു ജി തന്നെ മനസ്സിൽ തിരിച്ചു ചിന്തിച്ചു മറുപടി പറഞ്ഞു
 
ചെറിയ മൊട്ടു സൂചി കൊണ്ട് സ്വാമിജിയെ ഒന്നും കുത്തി നോക്കിയാൽ ചിലപ്പോൾ കാര്യങ്ങൾ അറിയാൻ പറ്റും , എത്രത്തോളം
ഉപബോധ മനസ്സ് ഉണർന്നിരിക്കുന്നു ഒരു ദിവസം ആരാധനയ്ക്കും ആഘോഷങ്ങൾക്കും ഒടുവിൽ ജനക്കൂട്ടം പിരിഞ്ഞു പോയ ഒരു രാത്രിയിൽ സ്വാമിയിൽ മുട്ടുസൂചി പരീക്ഷിക്കാൻ കുടുജി തീരുമാനിച്ചു
തന്നെയുമല്ല പൂനെയിൽ നിന്നുള്ള ടെക്നീഷ്യന്മാർ അടുത്തുള്ള നഗരത്തിൽ റൂം ബുക്ക് ചെയ്ത് വെയ്റ്റിംഗ് ലാണ്,  ഒരു മുട്ടുസൂചി വീണാൽ കേൾക്കാൻ പറ്റുന്ന നിശബ്ദത യുള്ള ആ രാത്രിയിൽ  ഭയപ്പാടോടെ മുട്ടുസൂചി യുമായി ആൽത്തറയുടെ സമീപത്തേക്കു 
സ്വാമിജി ലക്ഷ്യം വച്ച് നടന്നു, അണയാതെ കത്തിയിരുന്നു  വിളക്കുകൾ കെടുത്തി ഇരുട്ടാക്കി
പാറക്കല്ല് ഉറച്ചത് പോലെ, ഒരു പ്രതിമയെ പോലെ സ്വാമിജി ഇരിക്കുകയാണ് , കുടു ജി സ്വാമിജിയുടെ മുഖത്തേക്ക് നോക്കി ,  കുടിജിക്ക് നല്ല ഭയമുണ്ട് താൻ ചെയ്യാൻ പോകുന്നത് അതിക്രൂരമായ
ഒരു പ്രവൃത്തിയാണെന്ന് അദ്ദേഹത്തിനറിയാം, എങ്കിലും തൻറെ നിലനിൽപ്പിന് അത് ചെയ്തേ പറ്റൂ, കുടിച്ചി തൻറെ കയ്യിൽനിന്നും മുട്ടുസൂചി പുറത്തെടുത്തു  , സാമിയുടെ അടഞ്ഞ കണ്ണുകളിലേക്ക് നോക്കി, അദ്ദേഹത്തിൻറെ തുടയിൽ പതിയെ മൊട്ടുസൂചി  കുത്തി ഇറക്കി സാമി ജി കണ്ണു തുറക്കും എന്നു തോന്നിച്ചു, സ്വാമിജിക്ക് ഒരു മാറ്റവുമില്ല, പതിയെ ആ മുട്ടുസൂചി യുടെ ആഴം കൂടി വന്നു, ആ മുട്ടുസൂചി പൂർണമായി സ്വാമിയുടെ
തുടയ്ക്ക് കുടുജി കുത്തിയിറക്കി , സ്വാമിയ്ക്ക് ഒരു മാറ്റവുമില്ല, കുടുജിയുടെ മുഖത്ത് ആഹ്ളാദവും സന്തോഷവും ഒരുമിച്ച് വന്നു പെട്ടെന്ന് അവിടേയ്ക്കു ജീപ്പ്  തെളിച്ചത്തോടെ വന്നുനിന്നു,  കുടുജിയുടെയും സ്വാമിയുടെയും ദേഹത്തേക്ക് ജീപ്പിൻറെ വെളിച്ചം തട്ടി മാറിനിന്നു,  കുടു ജി പെട്ടെന്ന് മാറി ,അതു പെട്രോളിങ് ഇറങ്ങിയ പോലീസുകാരായിരുന്നു, അവർ അവിടെ വണ്ടി 
ഇട്ട്അവിടെ നിന്നും മാറി കുറച്ചു ദൂരേക്ക് മാറി നിന്നു, പെട്ടെന്ന്  കുടുജിയുടെ മൊബൈലിലേക്ക് ഒരു ഫോൺ കോൾ വന്നു, അത് വാഹന പാർക്കിംഗ് നോക്കി നടത്തുന്ന കുട്ടായിയുടെ  ഫോൺ കോൾ ആയിരുന്നു, അയാൾ ഫോണിലൂടെ പറഞ്ഞത് കേട്ട് കുടുജി പെട്ടന്ന് അവിടുന്നു എൻഫീൽഡ് മായി പോകുന്നു, 
 നഗരത്തിലെ റോഡ് വശത്ത്  രാത്രി  ആളുകൾ കൂട്ടമായി ഒരു വശത്തേക്ക് നോക്കി നിൽക്കുകയാണ്  , അവരുടെ മുഖത്ത് തീജ്വാലകളുടെ ഓളം കാണാൻ കഴിയുന്നുണ്ട്
കുടുജിയുടെ ഷോപ്പ് നിന്ന് കത്തുകയാണ് ,  അവിടേക്ക് പാഞ്ഞെത്തുന്ന ഫയർഎൻജിൻ  തീയണയ്ക്കുന്നു, ഇതെല്ലാം കണ്ട് ഭ്രാന്ത് പിടിച്ചു എന്നെ പോലെ  കുടുജി നിൽക്കുന്നു, അവിടെ നിന്ന് തന്നെ ബൈക്കുമായി ഒരു ബാറിലേക്ക് കുടി ജി പോകുന്നു, 
പിറ്റേന്ന് രാവിലെ ടെക്നീഷ്യന്മാരും ആയി അസിസ്റ്റൻറ്ന്മാരും കുടുജിയെ തേടി  കണ്ടം തുരുത്തിയിലേക്ക് എത്തുന്നു , ഒരു വലിയ ജനക്കൂട്ടം ആണ് അവർക്ക് അവിടെ കാണാൻ കഴിഞ്ഞത്, അസിസ്റ്റൻറ് മാരിൽ ഒരാൾ  കുടുജിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നു , ഇപ്പോൾ വരും എന്ന് മറ്റുള്ളവർക്ക് ഫോൺ വിളിച്ച അസിസ്റ്റൻറ് മറുപടി നൽകുന്നു, കണ്ടൻ തുരുത്തിൽ  ഒരു ഓട്ടോയിൽ കുടുജി വന്നെത്തുന്നു , അസിസ്റ്റൻറ് മാർ കുടിജി 
അടുത്ത്  എത്തുന്നു, ടെക്നീഷ്യന്മാരെ അസിസ്റ്റൻറ് മാർ കുടു ജിക്ക് പരിചയപ്പെടുത്തുന്നു, അതൊന്നും ശ്രദ്ധിക്കാതെ കുടുജി  നേരെ ആൾക്കൂട്ടത്തിന് വകഞ്ഞുമാറ്റി ആൽത്തറ യിലേക്ക് പോകാൻ ശ്രമിക്കുന്നു, മുന്നിലേക്ക് നടക്കുന്നു
ആൽത്തറയ്ക്കു മുന്നിലെത്തുമ്പോൾ അവിടെ കണ്ട കാഴ്ച കുടു ജിയെ ഞെട്ടിക്കുന്നു, സ്വാമിജി ഇരുന്നിടത്ത് കുരങ്ങൻ ഇരിക്കുന്നു, സ്വാമിജിയെ കാണാനില്ല , കുടുജിക്ക് ഭ്രാന്ത് പിടിച്ച പോലെ ആയി, ഇയാൾ അവിടെയും ഇവിടെയും ആൾക്കൂട്ടത്തിൽ ഒക്കെ സ്വാമിജിയെ അന്വേഷിക്കുന്നു   , എങ്ങും കാണാൻ കഴിയുന്നില്ല, സ്വാമിജിയെ പോലെ  പ്രസന്നവദനനായി ധ്യാനത്തിൽ മുഴുകി ഇരിക്കുന്ന കുരങ്ങിനെ കുടിജി നോക്കുന്നു, സ്വാമിജി ഈ കുരങ്ങൻ ആണെങ്കിൽ കാലിൽ ഞാൻ തറച്ച ആ മുട്ടുസൂചി ഉണ്ടായിരിക്കും, കുടിജി ഓർത്തെടുത്തു, അടുക്കലേക്കു ചെന്നു, കുരങ്ങൻറെ മുഖത്തേയ്ക്കു നോക്കി , പ്രസന്നതയോടെ ഉള്ള ധ്യാനം,  സ്വാമിയിൽ തറച്ച മുത്തു സൂചി പതിയെ കുരങ്ങൻറെ കാലിൽ അന്വേഷിക്കുകയാണ്അയാൾ ,
മറ്റൊരു കുരങ്ങിനെ പോലെ കുരങ്ങിനെ പോലെ പരിസരം പരിസരം മറന്നു പരതാൻ തുടങ്ങി,
ഒടുവിൽ കുരങ്ങിൻറെ  കാലിൽ നിന്നും കുടു ജിമുട്ടുസൂചി  വലിച്ചെടുത്തു , ആൽത്തറ യിലേക്ക്  ചോര പൊടിഞ്ഞു,അതുകണ്ടു  ഭ്രാന്ത് പിടിച്ചവനെ പോലെ അയാൾ കുരങ്ങനെ പോലെ നാലു കാലിൽ  മുന്നിലേക്ക് ഓടി, പണ്ട് കുരങ്ങൻ കളിച്ച സ്ഥലത്തുനിന്ന് അഭ്യാസങ്ങൾ കളിക്കാൻ തുടങ്ങി
കാഴ്ചക്കാർക്ക് ഒരു കൗതുകമായി തോന്നി, ധ്യാനിച്ചിരിക്കുന്ന കുരങ്ങനോട് ദൈവികതയും തോന്നി ഭക്തർ കുരങ്ങന് പഴങ്ങൾ നിവേദിച്ചു, പഴം കഴിച്ചതിനുശേഷം കുരങ്ങൻ വീണ്ടും ധ്യാനത്തിലായി, വർഷങ്ങൾക്കുശേഷം സ്വാമിയുടെ ശിൽപം ,  സമീപത്ത് ആലിൻ ചുവട്ടിൽ സ്ഥാപിക്കപ്പെട്ടു  , തുടർന്ന് ആലിൻ ചുവട്ടിൽ പരിണാമ ചക്രത്തിലെ ജീവിവർഗങ്ങൾ എല്ലാം തന്നെ സ്ഥാപിക്കപ്പെട്ടു, ആൽ അപ്പോഴും വളർന്നു പന്തലിച്ചു തണലേകി നിന്നു.

സുനിൽ സിഎൻ
Copyright@cnsunil.com


2 comments:

  1. എല്ലാ മണ്ണിലും വളക്കൂറ് കണ്ടെത്തുന്ന ആൽമരം “ഭക്തി" നന്നായിട്ടുണ്ട് സുനിൽ തുടർന്നും എഴുതുക.ആശംസകൾ

    ReplyDelete

എന്താണ് കള എന്ന സിനിമയുടെ പ്രാധാന്യം..?

കള  എന്ന മലയാള  സിനിമ  പോസ്റ്മോഡേർണിസത്തിലേക്കുള്ള   സിനിമയുടെ മാറ്റങ്ങളിൽ ഒന്നാണ് മാസ്സ് സിനിമകൾ കൊണ്ടും  സോഷ്യൽ കോസെപ്റ്റുകൾ ...