കള എന്ന മലയാള സിനിമ പോസ്റ്മോഡേർണിസത്തിലേക്കുള്ള സിനിമയുടെ മാറ്റങ്ങളിൽ ഒന്നാണ്
മാസ്സ് സിനിമകൾ കൊണ്ടും സോഷ്യൽ കോസെപ്റ്റുകൾ പറയാം എന്നതിന് ഉത്തമ ഉദാഹരണം ആണ്
ഈ സിനിമയെ സാധാരണ പ്രേക്ഷകരിൽ നിന്നും മാറ്റി നിർത്തുന്നത് , വളരെ ഓർത്തഡോക്സയാ പ്രേക്ഷകരെ എന്റർടൈൻ ചെയ്യാൻ കഴിയും എന്ന് ഒരിക്കലും അവകാശപ്പെടാൻ കഴിയില്ല കാരണം ഇതിൽ പറഞ്ഞിരിക്കുന്ന സബ്ജക്ട് സോഷ്യൽ ഈഗോ ആണ് ,സാമൂഹികമായ മത ജാതി വേർതിരിവുകളെ ഒരു മാസ്സ് സിനിമ കൊണ്ട് പൊളിച്ചെഴുത്തു നടത്തിയിരിക്കുന്നു
അതിനു ഒരു കറ കളഞ്ഞ കലാകാരൻ എന്ന നിലയിൽ ടോവിണോയെ എത്ര അഭിന ന്ദിച്ചാലും മതി വരില്ല കാരണം ,ഈ സിനിമയിലെ നായകൻ ആകുക എന്നത് തന്നെ ഒരു വലിയ അവാർഡ് ആണ്
,മലയാളത്തിലെ പോപ്പ് അപ് നായകന്മാരിൽ നിന്ന് കലയിലേക്കുള്ള ദൂരം ആസ്വദിക്കുന്ന കലാകാരൻ എന്നതാണ് ടോവിനോയെ സന്തോഷത്തോടെ വിശേഷിപ്പിക്കാൻ സാധിക്കുന്നത് അതുകൊണ്ടാണ്
ബിഗ് സലൂട് ടോവിനോ ,
ഇത്തരം മെച്യുരിറ്റി ഉള്ളനായകന്മാരെയാണ്
പുതിയ തലമുറ ഇഷ്ടപ്പെടുന്നത് , ഈ സിനിമ ഇഷ്ടപ്പെടാത്തവർ ഏതെങ്കിലും തരത്തിലുള്ള പൊളിറ്റിക്കൽ മത വർഗ്ഗ ജാതി വ്യത്യാസങ്ങളെ ഈകാലഘട്ടത്തിലും
നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും
അങ്ങനെ ഉള്ളവർക്ക് വേണ്ടിയിട്ടുള്ള ഒരു ഷോക്ക് ട്രീറ്റ് മെന്റ് ആണ് ഈ സിനിമ
രണ്ടു കഥാപാത്രങ്ങളിലൂടെ രണ്ടു സമൂഹത്തെ പ്രതിനിധാനം ചെയ്തിരിക്കുന്നു ,മനുഷ്യൻ ഒന്നാണെന്നും ,കറുപ്പും വെളുപ്പും എന്നത് ഈഗോയിസ്റ്റിക്കായ മാനസിക ബലഹീനത ആണെന്ന് ഉള്ളത് തുറന്നു കാട്ടുന്നു , പെണ്ണിനെ അവൻ ആഗ്രഹിക്കുന്ന സമയത്തു ഭോഗിക്കാൻ മാത്രമുള്ളതാണ് എന്നുള്ള മെയിൽ ഷോവനിസം സിനിമയിൽ കാണിക്കുന്നു , സിഗരറ്റു വലിച്ചാലോ, മദ്യപിച്ചാലോ ഒരു ആണു ബലമായി ഭോഗിച്ചാൽ തീരാൻ ഉള്ളത് മാത്രമാണ് പെണ്ണിന്റെ ഫെമിനിസം എന്നും മെയിൽ ഷോവനിസ്റ്റായ കഥാപാത്രത്തെ കൊണ്ട് സിനിമ പറയിച്ചിരിക്കുന്നു ,ആ
ഈ ഗോയെയാണ് തിരക്കഥാകൃത്തും സംവിധായകനും കള എന്ന സിനിമയിലൂടെ പൊളിച്ചെഴുതു നടത്തിയിരിക്കുന്നത് ,ഈ സിനിമ ഇത്തരം ഓർത്തഡോക്സ്സ് മെയിൽ ഷോവനിസ്റ്റുകൾ ആയ പ്രേക്ഷകർക്ക് ഈ ചിത്രം ആസ്വദിക്കാൻ തീരെ പ്രയാസമാണ് ,കാരണം മാനുഷീക പരിഗണകൾ എന്താണ് എന്ന് മനസ്സിലാക്കാത്തവർ ആയിരിക്കാം അല്ലെങ്കിൽ വെറും ബക്കറ്റ് ഹെഡ് ആയിരിക്കാം
Sunil cn