നാഗസാക്കി ഒരു യാത്രാവിവരണം
എപ്പോഴാണ് പോകാൻ തീരുമാനം എടുത്തതെന്നോ , പോയതെന്നോ ഒരു പിടിയുമില്ല പബ്ജിയിലെ ഡ്രോപ്പ് ബോക്സ് വീണത് പോലെയായായിരുന്നു ആ പോക്ക് നാഗസാക്കിയിലെ ഒരു യാത്ര
വിവരണത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത് , ഞങൾ മൂന്നാലു പേര്
ഒരുമിച്ചാണ് പോയത് ,നേതൃത്വം
നൽകിയത് അവനാണ് ഹമീദ് , എന്റെ ഉറ്റ സുഹൃത്താണ് ഹമീദ് , നല്ല തടിയൻ ,എല്ലാകാര്യവും ചുറുചുറുക്കോടെ സമീപിക്കുന്നവൻ ഫാസ്റ്റ് ആൻഡ് ഫോർവേഡ് ,താളത്തിലുള്ള നടപ്പും അതി സൂഷ്മ നിരീക്ഷണ പഠവവും കൈമുതല്‍ പക്ഷേ
നാഗസക്കിയിലെ ആറ്റം ബോംബു വീണ ആ സ്ഥലത്ത് എത്താന്‍ ഞങള്‍ അല്പം വൈകി രാത്രി
പതിനൊന്നു മണിയോടെ അടുക്കുന്നു നല്ല നിലാവുണ്ട് , മരങ്ങള്‍ ഒന്നുമേ അവിടെയില്ല ബിഗ് ബാംഗ് തിയറിക്ക് ശേഷമുള്ള മണ്ണിന്റെ അവസ്ഥ
പുല്ലുകളുടെ കിളിര്‍മയിലൂടെ തുടക്കം കുറിച്ചത് കൊണ്ടായിരിക്കാം നാഗസാക്കി ഗവണ്മെന്റ് സഞ്ചാരികള്‍ക്ക് പ്രദേശം
സന്തര്‍ശിക്കാന്‍ അവസരം കൊടുത്തത് , ഒരു ആര്‍ട്ട് ഇന്‍സ്റ്റാലേഷന്‍ എക്സിബിഷന്‍ കാണാനാണ്
ഞങള്‍ പോയത് , വിന്‍ഡോസിന്റെ പ്രോഫൈല്‍ പിക്കിൽ കണ്ട സമതല പ്രദേശങ്ങള്‍ പോലെ
നീണ്ടു നിവര്‍ന്നു ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന പ്രദേശം , ഒരു ചെറിയ നടപ്പാത
വളഞ്ഞും പുളഞ്ഞും താഴ്വരയിലേക്ക് പോകുന്നത് നിലാ വെട്ടത്തില്‍ വ്യക്തമായി കാണാം ഞങള്‍
നടപ്പ് തുടങ്ങി ,മഴ വീണു തോര്‍ന്ന റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നത് പോലെ തോന്നി
,പച്ചിരുമ്പിന്റെവല്ലാത്ത ഗന്ധം മൂക്കിലൂടെ തുളച്ചു കയറി , ചോദ്യമോ പറച്ചിലോ ,രാത്രിയോ
പകലെന്നോ ഇല്ല ലക്‌ഷ്യം അതാണു ഞങ്ങള്‍ക്ക് പ്രാധാന്യം ,ചുട്ടു പഴുത്ത പ്രദേശത്ത് ചാറ്റ മഴ പെയ്തപ്പോള്‍ ഉണ്ടായ ആവിപോലെ നിലാ വെട്ടത്തില്‍
പുകപടലങ്ങള്‍ അങ്ങിങ്ങായി കാണാം , വാച്ചില്‍
സമയം നോക്കി ഹമീദും മറ്റൊരാളും മുന്‍പേ നടന്നു , ഭയമിരട്ടിക്കുന്നുണ്ട് പ്രേത
നഗരമെന്ന് നാഗസക്കിയിലെ ഗവണ്മെന്റ് മുദ്ര കുത്തിയ പ്രദേശമാണ് ഇപ്പോള്‍ സഞ്ചാരികള്‍ക്ക്
തുറന്നു കൊടുത്തിരിക്കുന്നത് കാവലിനോ
സഹായത്തിനോ ഒരു മനുഷ്യ കുഞ്ഞു പോലുമില്ല ,ഭയം കൊണ്ടായിരിക്കാം അവര്‍ സെക്യുരിറ്റി
പണിക്കു വരാത്തത് ,ഞങ്ങള്‍ അരണ്ട
വെളിച്ചത്തില്‍ തെളിഞ്ഞ ചെറിയ പാതയിലൂടെ നടക്കുകയാണ് ,ഒരു വലിയ ഉയര്‍ന്ന
പ്രദേശത്തിന്റെ താഴ്വരയിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്, ഞങള്‍ കുന്നില്‍ സമീപമുള്ള താഴ്വരയിലേക്ക് വരിവരിയായി നടന്നു കൊണ്ടേയിരുന്നു മുന്നില്‍ നിന്ന
ഹമീദ് ഒന്ന് നിന്നു , നിക്ക് നിക്ക്.. ഞാന്‍ പറഞ്ഞിട്ട് പോകാം.. എല്ലാവരും നിന്നു അവന്‍ എന്തോ കണ്ടതുപോലെ തോന്നി , അല്‍പ നേരത്തിനു ശേഷം വീണ്ടും
ഞങള്‍ യാത്ര തുടര്‍ന്നു എന്താണ് എന്ന്
ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷെ ചോദിച്ചില്ല അവന്‍ ഒട്ടു പറഞ്ഞതുമില്ല ,
ലക്ഷ്യമാണ് പ്രാധാന്യം ഞങള്‍ താഴ്വരയിലേക്ക്
വേഗം നടന്നു കുറച്ചു
ദൂരെ താഴ്വരയുടെ നടുക്ക് ഭൂമിക്കു ഉള്ളില്‍ നിന്നും ചതുരത്തില്‍ ഉയരുന്ന ഹാലജെന്‍ വിളക്കിന്റെ പച്ച കലര്‍ന്ന
മഞ്ഞ പ്രകാശം ആകാശത്തേക്ക് നിധി പോലെ
പ്രകാശിക്കുന്നു , ഹാലജന്‍ വെട്ടത്തിന്റെ ഉയരുന്ന ബീമുകളില്‍ തട്ടി പുകപടലങ്ങള്‍
തിളങ്ങി മായുന്നു , രാത്രിയില്‍ അതൊരു ഭീകരമായ കാഴ്ച തന്നെയാണ് , വളഞ്ഞു പുളഞ്ഞു
കിടക്കുന്ന ഒറ്റയടിപ്പാത , അങ്ങോട്ടേക്ക് എത്താന്‍ ഈ താഴ്വരയിലൂടെ ഓടിപ്പോയാല്‍
പോരെ ഞാന്‍ ചിന്തിച്ചു ,വരിവരിയായുള്ള നടത്തം ക്ഷീണിച്ചിട്ടാകാം എനിക്കങ്ങനെ
തോന്നിയത് ,ഹമീദ് പിന്നോക്കം നോക്കാതെ
നടത്തയില്‍ തന്നെ പറഞ്ഞു ഈ താഴ്‌വരയില്‍ എല്ലാം മൈനുകള്‍ കുഴിച്ചിട്ടിട്ടുണ്ട് അത്
കൊണ്ടാണ് പോരുന്നതിനു മുന്‍പ് ഗൈഡുകള്‍ കര്‍ശന നിര്‍ദേശം നല്‍കിയത് താഴ്വരയിലൂടെ
നടക്കരുത് എന്ന് അത് തെറ്റിക്കുന്നവര്‍ ഓലപ്പടക്കം പൊട്ടണ പോലെ ചിതറും ..വളരെ
സൂഷ്മതയും കൃത്യതയും ലക്ഷ്യ ബോധമുള്ളവര്‍ക്ക് മാത്രമേ ഇങ്ങോട്ട് വരാന്‍
തോന്നുകയുള്ളൂ എന്നവന്‍ പറഞ്ഞു എങ്ങനെയാണോ ഇവന് എന്റെ മനസ്സു വായിക്കാന്‍
പറ്റുന്നത് അതുകൊണ്ടാവാം ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയതു ഞാന്‍ ചിന്തിച്ചു..ആയിരിക്കാം
,നടപ്പിന്റെ വേഗത കൂടുന്നതനുസരിച്ച് താഴ്വരയിലെ ബങ്കറിന്റെ കാഴ്ച അടുത്ത് വന്നു
കൊണ്ടിരുന്നു ,ഹമീദ് പിന്നെയും നിന്നു ,ഇത്തവണ ഞങള്‍ എല്ലാവരും വ്യക്തമായി കണ്ടു ചെറിയ
ഗോളങ്ങള്‍ ഉരുണ്ടു പോവുന്നു ,താഴേക്ക്
പോവുന്ന അതിന്റെ പോക്കില്‍ നിന്ന് മനസ്സിലായി അത് ആറ്റം ബോംബിന്റെ കുഞ്ഞുങ്ങള്‍
ആണ് ,എന്റെ കുഞ്ഞന്‍ വരച്ച മീന്‍ ടാങ്കിലെ
തടിയന്‍ മത്സ്യങ്ങള്‍ പോലെ തോന്നിച്ചു അവയുടെ വാല് , അവയ്ക്ക് ജീവനുണ്ടോ..?ചിന്തകള്‍
കാട് കയറുന്നതിനു മുന്‍പ് അവന്‍ പറഞ്ഞു , ഈ ഭൂമിക്കു പല പ്രത്യേകതകളുമുണ്ട് അതിലോന്നാണ് നമ്മള്‍ ഇപ്പോള്‍ കണ്ടത് വളരെ വിചിത്രമാണ് ഈ ഭൂമി അത് കൊണ്ടാണ് ദൂരെ
നിന്നും നമ്മളെപോലെയുള്ളവര്‍ ഇവിടം കാണാന്‍ വന്നു കൊണ്ടിരിക്കുന്നത് പക്ഷേ വളരെ
റിസ്ക് ആണ് അവന്‍ പറഞ്ഞു നിര്‍ത്തി ,ഒറ്റയടിപ്പാത ഞങളെ ബങ്കറിന്റെ കവാടത്തിനടുത്തേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു , ബങ്കര്‍ സമചതുരമായ
ഒരു കല്ല് വെട്ടു കുഴിപോലെ തോന്നിച്ചു അതിലാണ് എക്സിബിഷന്‍ നടക്കുന്നത് ,ബങ്കറിന് മുകളില്‍ മൊബൈല്‍ ഫോണില്‍ ഫോട്ടൊയെടുക്കുമ്പോള്‍
കാണുന്ന നെടുകയും കുറുകയുമുള്ള നാല് ഗ്രിഡ് പോലെ വലിയ ചതുര തടികള്‍ മേല്ക്കൂരയില്‍
നിരത്തി വച്ചിരിക്കുന്നു ,ഭിത്തികള്‍ക്ക്
ഓരംച്ചേര്‍ന്നു താഴേക്ക് പടികള്‍ നിര്‍മ്മിച്ചിട്ടുണ്ട്
പടി തുടങ്ങുന്ന ഇടം ഒരു ചെറിയ സമ ചതുരമാണ്
ആളുകള്‍ക്ക് നില്‍ക്കാന്‍ പാകത്തിനുള്ള സ്ഥലം ഉണ്ടാക്കിയിട്ടുണ്ട് , ബങ്കറിന്റെ
ചതുരത്തില്‍ ചുറ്റിയാണ് പടികള്‍ താഴേക്ക് പോകുന്നത് ഒരോ കോണിലും നില്‍ക്കനുള്ള സ്ഥലം നിർമ്മിച്ചിട്ടുണ്ട് , ഞങ്ങള്‍ ബങ്കറിന് മുകളിലെ പ്രവേശന
കവാടത്തില്‍ എത്തി ,താഴെ നിന്നും ഹാലജന്‍ വെട്ടം മുകളിലേക്ക് പ്രവഹിക്കുന്നു , പടികള്‍
ഇറങ്ങുമ്പോള്‍ ഓരോ ഭിത്തിയിലും ഓരോ സമ ചതുരങ്ങളില്‍ ചതുര അലമാര പോലെ ഒരു തുരങ്കം കാണാം അതില്‍ ബിനലെയില്‍ കണ്ട
തലകളുടെ കളിമണ്‍ പകര്‍പ്പുകള്‍ പോലെ എന്തോ കാണാന്‍ കഴിയുന്നുണ്ട് ബങ്കറിന്
താഴേക്ക് ഒരു രണ്ടു നില കെട്ടിടത്തിന്റെ ആഴമുണ്ട് ,പടികളുടെ നില്കാനുള്ള ഓരോ ചതുര
ഇടങ്ങളിലും ഓരോ കറുത്ത പൂച്ചയേ ചെറിയ തുടല് കൊണ്ട് കെട്ടിയിട്ടിട്ടുണ്ട് അവ
സ്വസ്ഥമായി കണ്ണും പൂട്ടി ഉറങ്ങുകയാണ് ആശ്വാസം ,ഞങള്‍ വരിവരിയായി പടികള്‍ ഇറങ്ങി
തുടങ്ങി നെഞ്ചിടിപ്പ് കൂടുന്നുണ്ട് എപ്പോള്‍ എങ്ങനെ എന്ത് സംഭവിക്കും എന്നൊന്നും
പറയാന്‍ പറ്റില്ല ,ജീവിതം തന്നെ ഒരു പരീക്ഷണവസ്തുവാണിപ്പോള്‍ ,ഞങള്‍ ഇറങ്ങുന്ന
പടികളുടെ സമീപത്തായി മുകളില്‍ നിന്ന് കണ്ട ചതുര തുരങ്കവും അതിലെ ഷെല്‍ഫുകളില്‍
അടുക്കിയിരിക്കുന്ന ശില്പ മാതൃകളുടെ അടുത്തെത്തി സൂഷ്മതയോടെ നോക്കി അത് ഒറിജിനല്‍ തലയോടുകളാണത് ചെറുതും വാലുതുമായ
അനേകം തലയോടുകള്‍ ,ശരീരത്തിലൂടെ ഒരു
തരിപ്പ് മിന്നല്‍ പോലെ ഹൃദയത്തില്‍ നിന്ന് പടര്‍ന്നു , ഹിറ്റ്ലരുടെ കോണ്‍സെന്ട്രെഷന്‍ ക്യാമ്പിലെ അട്ടി അടുക്കിയ
മൃത പ്രായരായ എല്ലും തോലുമായ ജീവനുള്ള മനുഷ്യരുടെ വിലാപ വിളിയും ഞരക്കങ്ങളും ഒരു
നിമിഷം കേട്ടൂ, ബങ്കറിന്റെ ആഴം കൂടുന്നതനുസരിച്ച് പച്ച മണ്ണിന്റെയും
പച്ചിരുമ്പിന്റെയും ഗന്ധം കൂടി കൂടി വന്നു ,തിരിച്ചു കയറിയാലോ എന്ന് പോലും
ചിന്തിച്ചു , എന്താണ് താഴെ എന്നറിയാനുള്ള ത്വര ഞങളെ ആഴങ്ങളിലേക്ക് കൂട്ടികൊണ്ട്
പോയി , ഡാ സൂക്ഷിച്ചു ഇറങ്ങ് താഴേക്ക് നോക്കിയേ അവന്‍ ശബ്ദമുണ്ടാക്കാതെ പറഞ്ഞു
,ഇവിടെയുള്ള വായുവിനെ പോലും നമ്മള്‍ സൂക്ഷിക്കണം ഒന്ന് കാലു തെന്നിയാല്‍ അപ്പാടെ
എല്ലാവരും ഒരുമിച്ചു തീരും കണ്ടോ താഴെ ചിതറി കിടക്കുന്ന മൈനുകള്‍ ഒരു ചെറിയ
കല്ലെടുത്തിട്ടല്‍ മതി , പൂരത്തിന്റെ മാലപ്പടക്കം പോട്ടണ പോലെ പൊട്ടും , ഞങള്‍ രണ്ടാമത്തെ
പടികളും സൂഷ്മതയോടെ ഇറങ്ങി , മുകളിലേക്ക് നോക്കി നമ്മള്‍ എപ്പോള്‍ കോണ്‍സെന്ട്രെഷന്‍ ക്യാമ്പിലെ ജനങ്ങളെക്കാള്‍
താഴെയാണ് ഇപ്പോൾ നമ്മൾ ,അവരുടെ അലമുറകള്‍ ,കേള്‍ക്കാന്‍ പറ്റുന്നുണ്ട് കൈകള്‍ പുറത്തേക്കു ഇട്ടൂ
രക്ഷിക്കാന്‍ അവര്‍ അപേക്ഷിക്കുന്നുണ്ട് ,മരവിച്ച എല്ല് തെളിഞ്ഞ കൈളില്‍ ഇന്ത്യന്‍
ഭരണ ഘടനയുടെ തോല് പൊളിഞ്ഞ പുസ്തകങ്ങളുമുണ്ട് ...ഡാ ഇറങ്ങ് ...എന്താ നോക്കി നില്‍ക്കുന്നേ...
ഒരു നിമിഷം കൊണ്ട് എന്തോ കാഴ്ചകള്‍ മിന്നി മറഞ്ഞു വീണ്ടും പടികളിലൂടെ സൂഷ്മതയോടെ
ഇറങ്ങി , താഴെ ഗ്രൗണ്ടില്‍ ചിതറി കിടക്കുന്ന മൈനുകളും ബോംബുകളും മീന്‍ കുഞ്ഞുങ്ങളെ
പോലെ സ്വസ്ഥമായി ഉറങ്ങുന്നു , അകത്തു പൊട്ടന്‍ വെമ്പി നില്‍ക്കുന്ന അതി സ്പോടന
ശേഷിയുള്ള മീന്‍ കുഞ്ഞുങ്ങളും ആമകളും ( മൈന്‍ ) ഗ്രനൈഡകള്‍ നാട്ടുംപുറളിലെ ചന്തകളില്‍ വില്‍ക്കാന്‍
കൂടിയിട്ടിരിക്കുന്ന മരച്ചീനി പോലെ തോന്നിച്ചു അത് ഗ്രൌണ്ട് ഫ്ലോറിലെ ഭിത്തിക്കു
സമീപം കൂട്ടിയിട്ടിരിക്കുന്നു, കാഴ്ചകള്‍ അതി മനോഹരങ്ങളാണ് ഒന്ന് കാലു പിഴച്ചാല്‍
തീരാവുന്ന സ്പോടനങ്ങള്‍ മാത്രമായി നമ്മള്‍ അവശേഷിക്കും തറയില്‍ ചവിട്ടാന്‍ തന്നെ
ഭയം തോന്നിച്ചു ,മുന്‍പ് വന്നു പോയവരുടെ കാല്‍ പാദങ്ങളുടെ വിടവിലൂടെ വേണം നമുക്ക് നടക്കാന്‍ ,ഒരു സൂഷ്മാണുപോലും അനങ്ങാന്‍ പാടില്ല , ശ്വാസം വിടാതെ ഓരോ
കാല്‍ പാദങ്ങളും കടന്നു പോവണം ,പതിയെ പതിയെ ഓരോ സ്റെപ്പുകള്‍ എടുത്തു വെച്ച് ഞങള്‍
നടന്നു ,ഇത്രയും ഭീകരമായതും സ്വന്തം ജീവന്‍
പണയപ്പെടുത്തി കൊണ്ടുള്ള ഒരു കലാ പ്രവര്‍ത്തനവും ഇത്രയും നാളായിട്ടും
കണ്ടിട്ടില്ല, സൂഷ്മമായ കാല്‍ വെപ്പുകളോടെ ഇടം വലം ശ്രദ്ധിച്ചു ഞങള്‍ കാഴ്ചകള്‍
കണ്ടു പതിയെ നടന്നു, ചെറിയ കൈതോക്ക് വല്ലതുമുണ്ടെങ്കില്‍ ഒരെണ്ണം എടുക്കാമായിരുന്നു ഞാന്‍ ചുറ്റിനും
സൂഷമതയോടെ നോക്കി കിട്ടിയില്ല എങ്കില്‍ പോകുന്നതിനു മുന്‍പ് ഒരു ആമ കുഞ്ഞിനെ
എടുക്കണം ഞാന്‍ ഉറപ്പിച്ചു ,എല്ലാവരും വളരെ ശ്രദ്ധയോടെ ചുറ്റിനും നടന്നു കണ്ടു ,തിരിച്ചു
പതിയെ ഓരോരുത്തരായി പടികള്‍ കയറി കയറി
തുടങ്ങി ,ഗ്രൌണ്ട് ഫ്ലോറില്‍ നല്ല പ്രകാശം ഉണ്ട് , ഒന്നിനോടൊന്നു മുട്ടാതെ കിടന്ന
ആമ കുഞ്ഞിനെ ഒന്നിനെ ആരും കാണാതെ ഞാന്‍ കുനിഞ്ഞു
എടുത്തു ..അമ്പോ ..കാഴ്ചയില്‍
ഉള്ളതിനേക്കാള്‍ നല്ല കനം ആരും കണ്ടില്ല ,ഇരിക്കട്ടെ
.ചന്ദ്രനില്‍ നിന്ന് മണ്ണ് കൊണ്ടുവരുന്ന പോലെയും , വാന്‍ഗോഗിന്റെയോ , സെസാന്റെയോ
ഒറിജിനല്‍ ചിത്രങ്ങളില്‍ നിന്ന് ചുരണ്ടിയ കളറുകള്‍ സൂക്ഷിക്കുന്നത് പോലെയോ ഒരു
ആര്ടിസ്ടിക്കല്‍ സൈക്കിക്ക് വൈബ്രെറേന്‍ എന്നില്‍ ഉണ്ടായി , ഒരു വലിയ
ചരിത്രത്തിന്റെ തുടിക്കുന്ന ഓര്‍മ്മ കയ്യില്‍ വേണമെന്ന തോന്നല്‍, ആമ കുഞ്ഞിനേയും
കയ്യിലക്കി ഞാനും പതിയെ പടികള്‍ കയറാന്‍ തുടങ്ങി എല്ലാവരും ഒരു നില കഴിഞ്ഞു ,രൂക്ഷമയ പച്ചിരുമ്പിന്റെ ഗന്ധം എന്റെ ശ്വാസകൊശത്തിനെ
പൂര്‍ണ്ണമായി വിഴുങ്ങി ,ഞാന്‍ അവസാനമാണ് പടികള്‍ കയറുന്നത് ഒരു നിലയുടെ
സ്റെപ്പുകള്‍ പതിയെ കയറുകയാണ് പടിയുടെ മുകളില്‍ കെട്ടിയിട്ടിരിക്കുന്ന പൂച്ച എഴുന്നേറ്റു നിന്ന് പതിയെ ചീറ്റാനും മുരള്‍ച്ചയോടെ കരയാനും തുടങ്ങി
, പൂച്ചയുടെ അടുത്ത് എത്തി യപ്പോൾ അത് ചാടി മാറി വളഞ്ഞു നിന്ന് ചീറി ,അവരുടെ രോമങ്ങള്‍
എഴുന്നു ന്നിന്നു ഞാന്‍ അല്പം ഭയപ്പെട്ടു പെട്ടന്ന് തന്നെ അടുത്ത സ്റെപ്പിലേക്ക്
കയറി രക്ഷപ്പെട്ടു , എന്താണ് പൂച്ച ഇങ്ങനെ പെരുമാറുന്നത് ഞാന്‍ ചിന്തിച്ചു ,ഞാന്‍
ആമക്കുഞ്ഞിനെ എടുത്തത് അവ കണ്ടിട്ടുണ്ടാകും
ശരിയായിരിക്കാം എന്ന് രണ്ടമത്തെ നിലയുടെ സ്റെപ്പുകള്‍ കയറിയപ്പോള്‍ മനസ്സിലായി കാരണം മുകളില്‍
കെട്ടിയിട്ടിരിക്കുന്ന പൂച്ച അതിനെക്കാള്‍ ഉച്ചത്തില്‍ കരയുകയാണ് ,കെട്ടിയിട്ട
പുലിയെ പോലെ അത് റസ്റ്റ് ചെയ്യാനുള്ള ചതുര സ്പേസില്‍ അങ്ങോട്ട്
മിങ്ങോട്ടും നടക്കുകയാണ് ഉച്ചത്തിൽ സൈറൻ മുഴക്കിയത് പോലെ കരഞ്ഞു കൊണ്ടേ നടക്കുകയാണ് അത്
തുടല് പൊട്ടിച്ചു വരും എന്നെനിക്കു തോന്നി എല്ലാവരും മുകളില്‍ എത്തി
വിശ്രമിക്കുന്നു ഞാന്‍ മാത്രമേ കയറാനുള്ളു രണ്ടാം നിലയുടെ പകുതി പടിയില്‍ ഞാന്‍
നിന്നു ..പൂച്ച ആക്രമിക്കുമോ ..ഏയ് പൂച്ചയല്ലേ അതെന്താക്രമിക്കാന്‍ പോരാത്തതിനു
തുടല് ഉണ്ട് ..അക്രമിച്ചാലോ ആമക്കുഞ്ഞിനെ തിരിച്ചു ഇട്ടെക്കാം അതാണ് ബുദ്ധി , ചുമ്മാ കല്ല് ഒന്നുമല്ലല്ലോ വലിച്ച്
എറിയുന്നപോലെ അങ്ങ് ഇട്ടെച്ച് പോരാന്‍ അതും
പറ്റില്ല , ആമാക്കുഞ്ഞനാണെങ്കിലും
ഉള്ളില്‍ എന്തിന്റെ മുകളിലും താണ്ഡവ നൃത്തം ചെയ്യാനുള്ള ഐറ്റം ഡാന്‍സ് അല്ലെ
കയ്യിലുള്ളത് എങ്ങനെ ഉപേക്ഷിക്കും ആകെ ആശയക്കുഴപ്പത്തില്‍ ആയി ..ഡാ കേറിവാടാ
മുകളില്‍ നിന്നുള്ള അവന്റെ വിളി പിന്നെ ഒന്നും നോക്കിയല്ല പടികള്‍ ഓരോന്നോരോന്നായി ചവട്ടി തുടങ്ങി മുകളിലെത്തിയതും വിഭ്രമ്ശിച്ചു ഓലിയിട്ട് നിന്ന പൂച്ച മിന്നല്‍
വേഗത്തില്‍ ആമാക്കുഞ്ഞിനെ ഒതുക്കിയ എൻെറ കൈകളില്‍ ചാടി കടിച്ചു വലിച്ചു ,പിടി വലി ,എന്റെ അലര്‍ച്ച ,പൂച്ചയുടെ മുരള്‍ച്ച
, ആകെ ബഹളം പൂച്ച കയ്യില്‍ കടിച്ച പിടി വിടുന്നില്ല ,പൂച്ചയുടെ കഴുത്തിലെ ചങ്ങല
വലിഞ്ഞു കിടക്കുകയാണ് പൂച്ച എന്റെ കൈകള്‍
കുഴിയിലേക്ക് വലിച്ചു നീട്ടുന്നു സുഹൃത്ത് ഓടി വന്നു പൂച്ചയുടെ തലയില്‍ പിടിച്ചു ..നീ
പേടിക്കണ്ട ഞാന്‍ ശെരിയാക്കം .പൂച്ചയുടെ താടിയെല്ലില്‍ കൂട്ടി പിടിച്ചു എന്റെ
കയ്യില്‍ നിന്നുള്ള പൂച്ചയുടെ കടി വിടുവിച്ചു ,അത്ഭുതം എന്ന് പറയട്ടെ കയ്യില്‍
ഒരിറ്റു ചോര പോടിഞ്ഞില്ല , മുറിഞ്ഞിട്ടില്ല എന്ന് മാത്രമല്ല ആ പിടിവലിയില്‍ കൊളുത്ത് വേര്‍പെട്ട് ആമക്കുഞ്ഞു
കുളത്തിലേക്ക് സ്ലോമോഷനില്‍ വീണു , സുഹൃത്ത് എന്നെയും തള്ളി കുളത്തിന്റെ
പുറത്തേക്കു ചാടി ഫാസ്റ്റ് ... സ്ലോ
...അമക്കുഞ്ഞു കൂട്ടിട്ടിരിക്കുന്ന അനേകം മീന്‍ കുഞ്ഞുങ്ങളുടെ മുകളിലേക്ക് മറിഞ്ഞു താഴേക്ക് വീണ് കൊണ്ടേയിരിക്കുന്നു ഫാസ്റ്റ് ..സ്ലോ ശബ്ദമില്ല
..ശൂന്യാകാശത്ത് നിന്നുള്ള ഭൂമിയുടെ
ഉപരിതലം ....
സുനില്‍ സി എന്‍ - ലിനസ്