പാഠഭാഗം ഒന്ന്
ഞാൻ വളരെ ഇഷ്ടപ്പെട്ട ഒരു കുഞ്ഞനുജൻ ഉണ്ടായിരുന്നു മുൻപ് കാണുമ്പോഴും , സ്നേഹത്താൽ ഓടിവന്നു കെട്ടിപ്പിടിക്കുന്നു ഒരു കുഞ്ഞു സുഹൃത്ത് ,വർഷങ്ങളായി
സിനിമ എന്ന മോഹത്തെ
കൊണ്ട് നടക്കുന്ന
ഒരു സിനിമ പ്രേമി എന്ന നിലയിലും , കുറച്ചു സിനിമകൾ
ക്കു സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട് എന്നുള്ള നിലയിലും സിനിമ മേഖലയിൽ എനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്
എന്റെ സുഹൃത് ബന്ധങ്ങൾ
വളരെ ഊഷ്മളമാണ് എന്നാണ് എന്റെ വിശ്വാസം
അപ്പോഴും ഇപ്പോഴും , വല്ലപ്പോഴുമേ പല സുഹൃത്തുക്കളെയും കണ്ടു മുട്ടാറുള്ളെങ്കിലും ആ ബദ്ധങ്ങൾക്കിടയിൽ ഇതുവരെ ഒരിടിവും ഉണ്ടായിട്ടില്ല എന്നതാണ്
സത്യം
ജെൻഡൻ വെത്യാസമില്ലാതെ കാണോബോൾ ഓടി വന്നു
കെട്ടിപ്പിടിക്കുന്ന സുഹൃത്തുക്കളാണ് എനിക്കേപ്പ്പഴും ഉള്ളത്
കാരണം അങ്ങനെയാണ് എന്നോടുള്ള
സുഹൃത്തുക്കളുടെ സ്നേഹം
തന്നെയുമല്ല
ഞാൻ പെട്ടന്ന് അധികം സംസാരിക്കുന്ന പ്രകൃതക്കാരൻ അല്ലാത്തത്
കൊണ്ട് (അത് തന്നെയാണ് എന്റെയൊരു വീക്കിനെസും )എനിക്ക് ഒരു വലിയ സുഹൃത്തു നിര കുറവാണ് പക്ഷെ
ഉള്ളവർ എല്ലാം ചങ്ക് പറിച്ചു തരുന്ന സ്നേഹമുള്ളവരാണ്
എന്ന് ഞാൻ സാക്ഷ്യപ്പെടു ത്തുന്നു ,അത് കൊണ്ട് ഞാൻ വളരെ ഭാഗ്യവാനാണ്
ഇനിയും കാര്യത്തിലേക്കു വരാം ഞാൻ പറഞ്ഞല്ലോ എനിക്കൊരു കുഞ്ഞനുജൻ ഉണ്ടായിരുന്നു എന്ന് അവനെ കുറിച്ച് തന്നെയാണ് പറഞ്ഞു
വരുന്നത് ..കാരണം എന്റെ ജീവിതത്തിലെ സൂഹൃത്ത് ബന്ധത്തിൽ ആദ്യത്തെ ദുരനുഭവം ആയിരുന്നു കുറച്ചു നാളുകൾക്കു മുൻപ് സംഭവിച്ചത് , ഞാൻ വളരെ ഇഷ്ടപ്പെട്ട ഒരു കുഞ്ഞനുജൻ അയിരുന്നു അവൻ ഇപ്പോൾ ഇറങ്ങാൻ പോവുന്ന സിനിമയിലെ ഒരു
ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് വളരെ നല്ലകാര്യമാണ് എനിക്കതിൽ വളരെ സന്തോഷവും ഉണ്ട്
വളരെ നാളത്തെ അവന്റെ ശ്രമത്തിനു ഫലം കണ്ടല്ലോ
ഒരിക്കൽ ഒരു രാത്രിയിൽ അവനെ തിരുവനന്തപുരം
ട്രാൻപോർട്ട് ബസ്സ് സ്ററാൻഡിൽ വച്ചു കണ്ടു
പണ്ട് ഓടി വന്നു കെട്ടിപ്പിടിക്കുന്ന പയ്യൻ
കണ്ടിട്ടു "ആ എന്തോണ്ട് സുഖമല്ലേ "എന്നൊരു അപരിചിതത്വമുള്ള ചോദ്യം
ഞാൻ അതെന്നു പറഞ്ഞു അവൻ മദ്യപിച്ചിട്ടുണ്ടായിയുന്നു
പുതിയ ഒരു ഭാവം അവന്റെ
മുഖത്തു പ്രകടമായി കാണാമായിരുന്നു
ഒരു സിനിമ നടനാകുന്നതിന്റെ മുഖത്തെ
ഭാവ മാറ്റങ്ങൾ ഒന്നമ്പരപ്പിച്ചു എങ്കിലും
ഞാനും സംസാരിച്ചു
അന്ന് എഴുതിക്കൊണ്ടിരുന്ന
സ്ക്രിപ്റ്റിൽ ഒരു ചെറിയ റോൾ
അവനു വേണ്ടി ഞാൻ നേരത്തെ കരുതിയിരുന്നു , അതിനെ കുറിച്ച് ഞാൻ സംസാരിച്ചു
അപ്പോൾ അവൻ പറഞ്ഞ
മറുപടി എന്റെ കരുതലിന്റെയും സ്നേഹത്തിന്റെയും നിഷ്കരുണം തകർത്ത്
കളഞ്ഞൂ , ഓക്കേ ഫൈൻ എന്ന് പറഞ്ഞു ഞാനും പിരിഞ്ഞു ,സിനിമ മേഖലയിലുള്ള സീനിയർ
നടന്മാരുടെ ഭവ്യതയെ ഓർത്തു
സല്യൂട്ടടിച്ച് പോയ നിമിഷങ്ങളെ ആ ബസ് യാത്രയിൽ ഞാൻ ഓർത്തെടുത്തു
പണ്ട് ആദ്യത്തെ സ്ക്രിപ്റ്റ് എഴുതിയതിന് ശേഷം ആദ്യമായി ഒരു നടൻെറ
അടുക്കൽ കഥ പറയാൻ എത്തിയത് അത് മറ്റാരുമല്ല പ്രിയപ്പെട്ട നമ്മുടെ നെടുമുടി വേണു
ചേട്ടനായിരുന്നു , വേണു ചേട്ടന്റെ വീട്ടിൽ വെച്ചാണ് ഞാൻ ആദ്യമായി പറഞ്ഞു തുടങ്ങിയത്
തുടക്കക്കാരൻ എന്നനിലയിൽ
സ്ക്രിപ്റ്റിലെ പ്രണയത്തിന്റെ
തലങ്ങളിലൂടെ സഞ്ചരിച്ചു കഥ
ഒരു വിധം കഥ പറഞ്ഞു തീർത്തു അലപനേരം
അദാദേഹം അങ്ങനെത്തന്നെയിരുന്നിട്ടു ആദ്യം വേണു ചേട്ടൻ എന്റെ
നമ്പർ വാങ്ങി അദ്ദേഹത്തിൻെറ മോബൈലിൽ സേവ് ചെയ്ത് വെച്ചൂ അതിനു
ശേഷം ആണ് എന്നോട് കുശലാന്വേഷണങ്ങൾ നടത്തിയത് പോകുന്നതിന് മുൻപ് ചായയും തന്നു പൃഥ്വി രാജിനെ കാണാൻ സഹായം ചേയ്യകയും ചെയ്തു
ആ സിനിമ നടന്നില്ല എങ്കിലും വലിയ ഒരു നടന്റെ
പെരുമാറ്റം എന്നെ അതിശയിപ്പിച്ചു കളഞ്ഞു
ഓർകളിൽ നിന്ന് തിരിച്ച്
റിയാലിറ്റി
ഇലേക്ക് വീണ്ടുമെത്തി
ബസ് യാത്രയിൽ ഞാൻ എന്റെ സ്നേഹത്തിന്റെ ചോദ്യം ചെയ്ത് കൊണ്ടേയിരുന്നു , പിന്നീട് ഞാൻ ഒരു ഉറച്ച തീരുമാനത്തിലെത്തി ജീവിതത്തിൽ ഞാൻ ഇനിയും
എൻെറ കൂടെ ഉള്ള സുഹൃത്തുക്കൾക്ക് സ്നേഹവും വിശ്വാസവും മരിക്കും വരെ ഇനിയും നൽകും എന്ന് ഞാൻ തീരുമാനിച്ചു, പണ്ഡിതനെയോ പാമാരനോ ആയില്ലെങ്കിലും നല്ല ബദ്ധങ്ങളെ ജീവിതാവസാനം വരെ കാക്കുന്നവരെ
മാത്രം മതിയെനിക്ക്
എന്നുള്ള തിരിച്ചറിവ്
ഒരാശ്വാസം തന്നു.
സംസ്ഥന അവാർഡ് വാങ്ങിയിട്ട് വിനായകൻ
പറയുന്ന വാക്കുകൾ ഉണ്ട്
ഞാൻ ഇല്ലെങ്കിലും ഈ സിനിമ എവിടെ തന്നെ ഉണ്ടാവും എന്ന് പറഞ്ഞപോലെയാണ് കാര്യങ്ങൾ
സിനിമ വരും
പോകും നല്ല ബദ്ധങ്ങൾ എവിടെ തന്നെയുണ്ടാവും
അതുമതിയെനിക്ക് എന്ന് ഞാൻ ങ്ങുറപ്പിച്ചു
ഞാൻ ഹാപ്പി ..
ലിനസ്
No comments:
Post a Comment