ഭയമുള്ളത്തിനെ എല്ലാം സ്നേഹിച്ചു തുടങ്ങിയാൽ ഭയം വിട്ടുമാറുമെന്ന ഐഡിയോളജി പ്രാവർത്തിക മാക്കിയത് വളരെ അത്ഭുതത്തോടു കൂടിയാണ് ഒരു പക്ഷേ നിങ്ങള്ക്ക് വിശ്വസിക്കാൻ കഴിഞ്ഞു എന്ന് വരില്ല പക്ഷേ സത്യമാണ് ചെറുപ്പം മുതലേ ആന,പാമ്പ്,പട്ടി തുടങ്ങിയ മൃഗങ്ങളെ ഭയമായിരുന്നു , പണ്ട് ഞാൻ കൈക്കുഞ്ഞായിരുന്നപ്പോൾ കാരിത്തോട്ട അമ്മയുടെ(വല്യമ്മ ) വീട്ടിൽ ഒരു പട്ടി ഉണ്ടായിരുന്നു വളരെ സ്നേഹം ഉള്ള ഒരു പട്ടി, കുഞ്ഞിലേ എന്നെ ഒരിക്കൽ അവിടെ കൊണ്ട് പോയ നേരത്തു വീട്ടു മുറ്റത്തു വെച്ച് എന്നേ ആരോ അമ്മയുടെ കയ്യിൽ നിന്നും വാങ്ങി താലോലികാനായി എടുത്തു പെട്ടന്ന് വീട്ടിലെ പട്ടി ചാടി അവരെ കടിച്ചു പക്ഷേ ആ കടി എന്റെ കാലിനാണ് ഏറ്റത് പിന്നീട് ഓർമ്മ വെച്ച നാൾ മുതൽ എന്റെ കാലിലെ പാടു കാണിച്ചു അമ്മ പണ്ട് പട്ടി കടിച്ച കഥ പറയുമായിരുന്നു, പതിയെ പതിയെ പട്ടി ഒരു വില്ലനായി മനസ്സിൽ കയറി കൂടി, ആ ഭയം കുറച്ചു നാള് ഉണ്ടായിരുന്നു വീട്ടിൽ ഒരു പട്ടി കുട്ടിയെ വാങ്ങിയതോടെ പട്ടിയെ കുറിച്ചുള്ള ഭയം ഇല്ലാതായി ഇനിയും പാമ്പിന്റെ ഭയം കൂടെ ഇല്ലാതാക്കണം എന്താണ് അതിനു ചെയ്യാൻ പറ്റുക, എന്ത് കൊണ്ടാണ് പാമ്പിനെ കാണുമ്പോൾ ഭയക്കുന്നയത് എന്ത് മെസ്സജ് ആണ് പാമ്പിനെ കാണുമ്പോ ബ്രയിൻ സ്വീകരിക്കുന്ന വിഷ്വൽ മെസ്സേജ് ആ മെസ്സേജ് എങ്ങനെയാണു നമ്മളെ സ്വാധീനിക്കുന്നത് ഒരു പക്ഷെ സഹതാപം ആയിരിക്കാം മനുഷ്യനെ അപേക്ഷിച്ചു കൈകളും കാലുകളും ഇല്ലാത്ത ജീവിയാണല്ലോ,അതിന്റെ സഞ്ചാരം ഒരു തരം പിടച്ചിൽ പോലെ ആയിട്ടായിരിക്കാം ബ്രയിൻ കോഡ് ചെയ്യുന്നത് എന്നെനിക്കു തോന്നിയിട്ടുണ്ട് ഉദാഹരണത്തിന് ഭയപ്പെട്ട ഒരു പാമ്പ് ടൈൽസിട്ട ഒരു തറയിൽ കൂടെ ഇഴഞ്ഞു നീങ്ങാൻ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ ആണ് ഇത്തരം സിമ്പതികൾ ഒട്ടുംബോധത്തോടെ അല്ലാതെ ഉപബോധ മനസ്സിൽ കയറിക്കൂടുന്നത് എന്നാണ് ഞാൻചിന്തിക്കുന്നത് ഒരു പക്ഷെ കയ്യും കാലും ഉണ്ടായിരുന്നെകിൽ അതിനു എഴുന്നേറ്റു ഓടിപോകാമായിരുന്നു, സത്യത്തിൽ ഉള്ളിലുള്ള ഭയത്തെ ആദ്യം ഇരുട്ടു ആകുമ്പോഴേക്കും അഴിച്ചു വിടും പിന്നീടാകും നമ്മൾ ടോർച്ചുമായി പോകുക, പകൽ സമയത്തു വിജനമായ സ്ഥലത്തു ഈ ഭയം ഉണ്ടാകാറില്ല, വനാന്തരങ്ങളിലോ കാട്ടിലോ ഓക്കെ കയറുമ്പോ ഈ ഭയം ഉണ്ടായെന്നു വരാം, പാമ്പ് പിടുത്തക്കാരൻ വാവാ ചേട്ടൻ പാമ്പിനെ പിടിക്കുന്നത് കാണുമ്പോൾ ഒരു ഭയവും തൊന്നാറില്ല, കാരണം പാമ്പിനെ അദ്ദേഹം ഭയപ്പെടുത്താറില്ല വാവ ചേട്ടൻ പാമ്പിനെ പിടിക്കുന്നത് കാണുമ്പോൾ പഴയ ബ്ളാക്ക് ആൻഡ് സിനിമകൾ മനസ്സിൽ വരും,വില്ലൻ ബലാൽസംഗ സീനുകളിൽ നായികയെ പിടിക്കുമ്പോൾ നായിക കുതറി മാറാൻ ശ്രമിക്കില്ലേ.. എന്നേ വിടൂ എന്നേ വിടൂ ഞാൻ പോകട്ടെ...വിടൂ എന്നേ എന്നൊക്കെ പറയുന്നത് പോലെ രാജ വെമ്പാല വാവ ചേട്ടനെ തിരിച്ചു കമാ എന്നൊന്നു ചീറ്റ് കൊടുക്കുന്നത് പോലും കണ്ടിട്ടേയില്ല
പറഞ്ഞു വന്നത് നമ്മുടെ പാമ്പിനോടുള്ള ഭയത്തെ ഒഴിവാക്കുക, ചില മൈൻഡ് വിദഗ്ധർ പറഞ്ഞിട്ടുണ്ട് നമ്മൾ ചിന്തിക്കുക കാര്യത്തെ കുറിച്ച് നൂറു ശതമാനം ആത്മാര്ഥതയോടു കൂടി ചിന്തിക്കുക ,പരാജയ പെട്ടാലും ലക്ഷ്യത്തിൽ എത്തുന്നത് വരെ തുടരെ തുടരെ അതിനു ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുത്തു കൊണ്ട് അതിനു വേണ്ടി പ്രയക്നിക്കുക എന്നാണ് , നാഗഭയം മാറിക്കിട്ടാൻ അങ്ങനെ ഒന്ന് പ്രയക്നിച്ചു നോക്കാൻ ഞാനും തീരുമാനിച്ചു നാഗങ്ങളെ കുറിച്ച് ചിന്തിച്ചു തുടങ്ങി കയ്യും കാലുമില്ലാത്ത ഉടലുകൾ ആണല്ലോ പാമ്പുകൾ എന്ന സിമ്പതി വർക്ക് ആയി, പതിയെ അവയെ ഇഷ്ടപ്പെടാൻ തുടങ്ങി, ഏതോ ഒരു പെർഫ്യൂമിന്റെ പരസ്യം കണ്ടപ്പോൾ ആണ് കറുത്ത കോബ്ര കളുടെ വല്ക്കങ്ങളുടെ സൗന്ദര്യം മനസ്സിൽ ആദ്യമായി കേറുന്നത് എന്ത് മനോഹരമാണ് അവ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ഭൂതകാലത്തിൽ മനുഷ്യന്റെ ആദ്യ സ്പീഷിസുകളിൽ പെട്ടതാകാം പാമ്പുകൾ എന്ന് തോന്നിച്ചു, ഒരു പക്ഷേ സ്പര്ശനം പാമ്പുകളുടെ സംഭാവന ആകാം എങ്ങനെ നോക്കിയാലും മറ്റു മൃഗങ്ങളെക്കാൾ കൂടുതൽ ചുറ്റുന്ന ജീവികൾക്ക് എല്ലാം അല്പം ദൈവീക അനുപാതം കൂടുതൽ എന്ന നിഗമനത്തിലാണ് ചിന്തകൾ കൊണ്ടെത്തിച്ചത് എന്താണ് ദൈവീക അനുപാതം അതായതു ഗോൾഡൻ റേഷിയോ എന്നല്ലേ അത് ഭൂമിയിലെ എല്ലാ ജീവിജാലങ്ങളിലും കാണുന്ന ഒരു അളവ് കോലാണ്, മനുഷ്യരുടെ യുക്തിക്കനുസരിച്ചുള്ള കലകളിളും ഒരേ ഗോൾഡൻ റേഷ്യോ പരന്നു കിടക്കുന്നു, കല പല കാര്യങ്ങളിലായും വിഭജിച്ചു കിടക്കുന്നു എന്നുള്ളതേ ഉള്ളു, കലാകാരന്മാർക്ക് ജാതിയും മതവുമൊന്നുമില്ല എല്ലാം ദൈവികം ആണ് എന്ന് ആചാര്യന്മാർ പറഞ്ഞിട്ടുള്ളത് ഈ ഗോൾഡൻ റേഷ്യോയെ കുറിച്ച് തന്നെയാണ്, കലയിൽ കല മാത്രമേ ഉണ്ടാവുകയുള്ളൂ,
ജീവ ജാലങ്ങളിലേക്കും പാമ്പിലേക്കും തിരിച്ചു വരാം പുറം തോടുകൾ ഉള്ള പിരിയൻ ശംഖ്, അട്ട, പാമ്പ് എന്ന് വേണ്ടാ പ്രകൃതിയിലെ ഇത്തരം ജീവികളിൽ എല്ലാം തന്നെ ഗോൾഡൻ റേഷിയോ അല്പം കൂടുതൽ ആണ് എന്നതാണ് എന്റെ കാഴ്ചപ്പാടുകൾ, ഗോൾഡൻ റേഷിയോയുടെ കാര്യത്തിൽ ഭാഗ്യം ചെയ്യ്തത് സാളഗ്രാമുകൾ ആണ്
എന്താണ് സാളഗ്രാമുകൾ? ചുറ്റലുകൾ ഉള്ള ഒരു തരം ഒച്ച് വിഭാഗത്തിൽ പെട്ട പുരാതന ജീവികളുടെ ഷെല്ലുകളിൽ എക്കലുകളും മണ്ണും അടിഞ്ഞുണ്ടാകുന്ന പിരിയാൻ ഗോവണിയുടെ ഷേപ്പിൽ പതിഞ്ഞു ഉണ്ടാവുന്ന കല്ലുകൾ ആണ് സാളഗ്രാമുകൾ കേരളത്തിലെ തന്നെ പല ദൈവീക വിഗ്രഹങ്ങളിലും ഇൻസ്റ്റന്റായി ദൈവീക അംനുപാതം ചേർത്തിട്ടുണ്ട് എന്നുള്ളതാണ് തമാശ ഡാവിഞ്ചി കണ്ടെത്തിയ റെഷിയോ കൊണ്ടാണ് ആധുനീക മനുഷ്യരെ ആത്മീയതയുടെ കൊട്ടാരം ലോബികൾ പറ്റിച്ചത് എന്തായാലും പ്രകൃതിയെയും പ്രകൃതിയിലെ ജീവ ജാലങ്ങളെയും തന്നെയാണ് എല്ലാ മത വിഭാഗങ്ങളുടെയും അടിസ്ഥാന വളർച്ചക്ക് വേണ്ടി അവർ വാർപ്പ് മാതൃകകായി ഉപയോഗപെടുത്തിയിട്ടുള്ളത് ഉദാഹരണം: കടലിൽ വച്ചിരിക്കുന്ന വിഗ്രഹം മല മുകളിൽ വച്ചിരിക്കുന്ന വിഗ്രഹം അങ്ങനെ പ്രകൃതിയെ ഉപയോഗിച്ച് നിരവധി തട്ടുപ്പുകൾ നടത്തുന്നുണ്ട് ആത്മാവും ശരീരവും രണ്ടാണ് എന്ന് പറഞ്ഞു പ്രകൃതിയെയും മനുഷ്യന്റെ ചിന്തകളയേയും കൂട്ടി കലർത്തി യുക്തിയെ തകർത്തു കളഞ്ഞു കൊണ്ടാണ് മത കച്ചവടക്കാർ ആത്മീയത കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നത്, ക്ലാസ്സിക് കാലഘട്ടത്തിൽ ഗോത്തിക് ശൈലിയിൽ ഭീമാകാരങ്ങളായ ദേവാലയങ്ങൾ പണിഞ്ഞു ഉണ്ടാക്കി ആണ് അവർ മനുഷ്യനെ ഭയപ്പെടുത്തി ആരാധിപ്പിച്ചു മനുഷ്യനെ പറ്റിച്ചിരുന്നത്, നമ്മുടെ നാട്ടിലും ഗോത്തിക് ശൈലികൾ പല മേഖലകളിലും കടന്നു വന്നിട്ടുണ്ട്,
ശരീരവും ആത്മാവും രണ്ടായി പിരിഞ്ഞ പ്രേതാത്മാക്കൾ ഭൂമിയിൽ മോക്ഷം കിട്ടാനും, സ്വർഗം കിട്ടാൻ വേണ്ടിയും പേപ്പട്ടികളെ പോലെ ദേവാലകൾ ആയി ദേവാലയങ്ങൾ കയറി ഇറങ്ങി നടക്കാൻ പ്രാപ്തനാക്കി എന്നുള്ളതാണ് പ്രകൃതിയെയുംജീവജാലങ്ങളെയും കൊണ്ടുള്ളമത പുരോഹിതന്മാരുടെ വിജയവും ഇതിലെ പ്രധാന തമാശയും പറഞ്ഞു വന്നത് ദൈവീകത എന്നത് മാറ്റി സ്ഥാപിക്കാനും കൂട്ടി ചേർക്കാനും,കാശു കൊടുത്താൽ വീട്ടിൽ കൊണ്ട് പോകാനും സാധിക്കുന്ന ഒന്നാണ് അതിൽ പ്രകൃതിയെ കൂടെ ഉപയോഗപ്പെടുത്തി കച്ചവടം ചെയ്‌ത്‌മ്പോൾ ഒരു മനുഷ്യൻ എന്ന നിലയിൽ എന്ത് ആത്മാർത്ഥത ആണ് സഹജീവികൾ ആയ മനുഷ്യനോട് ഉള്ളത് എന്നുള്ള ഒരു ചോദ്യം അവശേഷിക്കുന്നു നമുക്ക് ഗോൾഡൻ റെഷിയോയിൽ പെട്ട ജീവികളിലേക്കു തിരിച്ചു വരാം മനുഷ്യന്റെ സെൻസറിങ് പവറിൽ നിന്ന് വളരെ വ്യത്യസ്തമാണ് ജീവികളുടെ സെൻസറിങ് പവർ, സഞ്ചാരി പക്ഷികളെ തന്നെ എടുത്താൽനമുക്ക് മനസ്സിലാക്കാം സ്വന്തമായി റഡാർ സംവിധാനങ്ങൾ തലയിൽ ഉള്ള ജീവികൾ ആണ് അവർ കൃത്യമായി ദിശയും താപവും ദൂരവും ഓക്കെ അളക്കാനുള്ള സംവിധനം അവരുടെ തലയിൽ തന്നെ ഉണ്ട്, അട്ട, പാമ്പ്, ഒച്ച് ഉറുമ്പ് തീനി തുടങ്ങിയവ ഭൂമിയുടെ സ്പന്ദനം ഏറ്റവും കൂടുതൽ അറിയാവുന്നവർ ആയിരിക്കാം, തന്നെയുമല്ല മറ്റുള്ള ജീവികളിൽ നിന്ന് വ്യത്യസ്തമായി പ്രത്യക്ഷത്തിൽ പ്രതിരോധം പ്രകടിപ്പിക്കുന്ന ജീവികൾ ആണ് എന്ന് തോന്നിയിട്ടുണ്ട്, മനുഷ്യരുടെ കാലിന്റെ വൈബ്രേഷൻ പെട്ടന്ന് തിരിച്ചറിയാൻ പറ്റുന്ന ജീവികൾ ആണ് പാമ്പുകൾ,കഥകളിൽ നിന്നുള്ള മനുഷ്യന്റെ ഇമാജിനേഷൻ ആണ് പാമ്പുകളെ ഭീകര ജീവികൾ ആക്കുന്നത് എന്ന് തോന്നിയിട്ടുണ്ട് ഒരിക്കൽ എനിക്കും പാമ്പിനെ അടുത്ത കാണണം എന്ന കലശലായ ആഗ്രഹം ഉണ്ടായി എന്താചെയ്യുക ഒരു മാർഗമേ ഉള്ളു മൃഗ ശാലയിൽ പോകുക നേരെ തിരുവനന്തപുറം മൃഗ ശാലയിലേക്ക് പൊയി,മൃഗശാലയിലേക്ക് കയറാനുള്ള ടിക്കറ്റ് എടുത്തു ഓർക്കണം ഒരു യാത്ര അത്രയും ചെയ്തത് ഒരു കാര്യം മാത്രം മനസ്സിൽ ഓർത്തു കൊണ്ടാണ് പാമ്പിനെ അടുത്ത് കാണണംഎന്നുള്ള അതിയായ ആഗ്രഹം മൃഗശാലയുടെ അവസാനമാണ് സ്‌നേക് മ്യൂസിയം ഉള്ളത് എല്ലാ മൃഗങ്ങളെയും കണ്ടു അവസാനം സ്നേക്ക് മ്യുസിയത്തിൽ എത്തി ഞാൻ വന്നത് നിങ്ങളെ കാണാൻ വേണ്ടി മാത്രമാണ് എന്ന് മനസ്സുകൊണ്ട് അവയോടു പറഞ്ഞു, നമ്മൾ എന്താണോ അതിയായി ആഗ്രഹിക്കുന്നത് അത് നമ്മളെ തേടി വരും എന്ന് പറയുന്നത് സത്യമാണ് എന്ന് തോന്നിയ നിമിഷം, കണ്ണാടി അലമാരയിൽ പല തരം പാമ്പുകളെയും അവയുടെ പുറങ്ങളിൾ ഉള്ള പലതരം ഡിസൈനുകളും കണ്ടു അങ്ങനെ ആസ്വദിച്ചു നടക്കുകയാണ് , ഒരു കണ്ണാടി കൂട്ടിൽ നിറയെ കരിമൂർഖൻ കിടക്കുന്നുണ്ട്, മനസ്സു സന്തോഷത്താൽ വീർപ്പു മുട്ടി അവയെ എല്ലാം നോക്കി ഇങ്ങനെ കൂടിന്റെ മുൻപിൽ ഇങ്ങനെ നിന്നു, എന്ത് മനോഹരങ്ങൾ ആയി ആണ് അവ സൃഷ്ടിക്കപ്പെട്ടത്,അതി മനോഹരം എന്ന് മനസ്സിൽ വിചാരിച്ചു, പാമ്പ് കൂട്ടിൽ ചെറിയ കുന്നുകളും ദ്വാരങ്ങളും കമ്പുകളും ചെറിയ തടി കഷ്ണങ്ങളും ഓക്കെ ഇട്ടു മനോഹരം ആക്കിയിട്ടുണ്ട് പാമ്പുകൾ എല്ലാം ഒരേ താളത്തിൽ ഓടികളിക്കുകയാണ് ഏറ്റവും കൂടുതൽ സെൻസ് ചെയ്യാൻ കഴിയുന്ന ജീവികൾ ആണ് എന്ന് അന്നത്തെ സംഭവത്തോട് കൂടി എനിക്ക് മനസ്സിലായി , നമ്മുടെ എനർജി ഫീൽ അവക്ക് മനസ്സിലാക്കാൻ പറ്റും, എന്റെ മുന്നിലൂടെ ആളുകൾ പോയ്കൊണ്ടിരിക്കുന്നുണ്ട് പക്ഷേ പമ്പുകളിൽ തന്നെയാണ് എന്റെ ശ്രദ്ധ ആളുകൾ എല്ലാവരും ഒന്നു ഒഴിഞ്ഞപ്പോൾ ഞാൻ ഒരു മനോഹരമായ കാഴ്ച കണ്ടു മറ്റുള്ള പാമ്പുകളുടെ എനർജി ഫീൽഡിൽ നിന്ന് വ്യത്യസ്തമായി സാവധാനത്തിൽ അല്പം സെക്സിയായി പതിയെ ഇഴഞ്ഞു വരുന്ന ഒരു പാമ്പ് അതിന്റെ ശല്കങ്ങൾ വെളിച്ചത്തിൽ തിളങ്ങി നിന്നു, ഞാൻ അതിനെ തന്നെ നോക്കി മനസ്സിൽ പറഞ്ഞു "ഞാൻ ഇതാ നിന്നെ തേടി വന്നിരിക്കുന്നു എന്നേ നോക്കൂ"..അലപം നേരം കൂടെ അവയെ ഇഷ്ടത്തോടെ നോക്കി നിന്ന് ആ പാമ്പ് ഒന്ന് കറങ്ങി തിരിഞ്ഞു എന്റെ നേരെ ഇഴഞ്ഞു വന്നു പതിയെ തല മുകളിലേക്കു ഉയർത്തി എന്നേ തന്നെ നോക്കി നിൽക്കുന്നു, എന്റെ ഹൃദയം പടപാടുന്നു ഇടിക്കാൻ തുടങ്ങി, സത്യം തന്നെയാണ് ഞാൻ ഈ കാണുന്നത്, മറ്റുള്ള പാമ്പുകൾ ഓടി കളിച്ചു കൊണ്ടിരിക്കുയാണ് ഒരെണ്ണം മാത്രം എന്നേ നോക്കി നിൽക്കുന്നു, കുറച്ചു നേരം നോക്കി നിന്നപ്പോൾ ഞാൻ പറഞ്ഞു മതി എനിക്ക് നിന്റെ നോട്ടം താങ്ങാൻ കഴിയുന്നില്ല കാരണം ഞാൻ വളരെ വിഭ്രംശിച്ചു പോയ് നമ്മൾ രണ്ട് സ്പീഷിസ് ആണ് തന്നെയുമല്ല ഒരായുസ്സ് മുഴുവനും മനുഷ്യനായി ആണ് ഞാൻ ജീവിച്ചത് എങ്കിലും നിങ്ങൾക്കു ഞങ്ങളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുമല്ലോ, മതി ഇനി പോക്കോ എന്നു പറഞ്ഞു ഞാൻ പിൻവാങ്ങി അത് പതിയെ ഇഴഞ്ഞു നീങ്ങി, പുറത്തിറങ്ങുന്നത് വരെ സന്തോഷം കൊണ്ട് വീർപ്പു മുട്ടി പോയ് , ആരോടാ ഇതൊന്നു പറയുക. അല്ലെങ്കിൽ വേണ്ടാ പിന്നീട് ആരോടെങ്കിലും പറയാം എന്ന് വിചാരിച്ചു ഈ നാഗ സംസർഗ്ഗത്തെ കുറിച്ച് ബ്ലോഗിൽ എഴുതാമെന്ന് അന്ന് മുതൽ വിചാരിച്ചതാണ് പക്ഷേ നടന്നില്ല, എന്റെ അടുത്ത സുഹൃത്തുക്കളോട് ഈ സംഭവം ഞാൻ വിവരിച്ചിരുന്നു എല്ലാവരും വിശ്വസിക്കുകയില്ല അത് തന്നെയായിരുന്നു ആ സമയത്ത് ഞാനും ചിന്തിച്ചതും പാമ്പുമായുള്ള സംസാരത്തിൽ നിന്ന് പിന്മാറാൻ ഉണ്ടായതിനും കാരണം ,
സുനില്‍ സി എന്‍ ( ലിനസ് )
31/7/2020
നിങ്ങൾക്കും ഇതുപോലെ എന്തെങ്കിലും ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൾ കമന്റ് ബോക്സിൽ എനിക്ക് കമന്റ് ചെയ്യണം