"കാർബണിന്റെ നിധി "കിട്ടിയത് എനിക്കാണ്
കാർബൺ എന്ന സിനിമയുടെ നിധി ആദ്യമായി കണ്ടു പിടിച്ച മലയാളിയായ സിനിമ പ്രേമി ഞാൻ ആണ്, എന്താണ് അങ്ങനെ പറയാൻ കാരണം എന്നല്ലേ ഞാൻ പറയാം, ഏറെ ഇഷ്ടപ്പെട്ട മലയാള സിനിമകളിൽ ഒന്നാണ് കാർബൺ, കാർബണിനെ കുറിച്ച് റിവ്യൂ എഴുതണം എന്ന് ചിന്തിച്ചിട്ട് കുറച്ചു നാളുകൾ ആയി,, പോയട്രി ഫിലിം ഹൌസ് ന്റെ ബാനറിൽ സിബി തൊട്ടുപുരവും, നവിസ് സേവ്യറും നിർമ്മിച്ച് വേണു തിരക്കഥയും സംവിധാനവും നിർവഹിച്ചlരണ്ടായിരത്തി പതിനെട്ടിൽ പുറത്തിറങ്ങിയ മലയാള സിനിമയാണ് കാർബൺ ഭഗത് ഫാസിൽ, മമത മോഹൻദാസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ച് മലകളുടെയും, കാടിന്റെയും പശ്ചാത്തലത്തിൽ നിർമ്മിച്ച ഒരു മനോഹരമായ ഒരു സിനിമയാണ് കാർബൺ, ഛായാഗ്രഹണം നിർവഹിച്ചത് കെ,.യു മോഹനൻ, എഡിറ്റിംഗ് ബീന പോൾ, മ്യൂസിക് വിഷാൽ ഭാരദ്രാജ്, ബിജിപാൽ,
എന്താണ് കാർബൺ എന്നാ സിനിമ സമൂഹത്തോട് പറയാൻ ഉദ്ദേശിച്ചത് , അതിലെ നിധി കണ്ടെത്താൻ മലയാളികൾക്ക് കഴിഞ്ഞിട്ടുണ്ടോ..?എന്താണ് അതിലെ നിധി , കാർബൺ ഒരു ഫീൽ ഗുഡ് മൂവിക്കു അപ്പുറം അതൊരു ഹിസ്റ്റോറിക്കൽ സിനിമയാണ് എന്നതാണ് അതിലെ എനിക്ക് കിട്ടിയ നിധി അത് പ്രേക്ഷകർക്ക് വേണ്ടി ഒളിപ്പിച്ചു വെച്ചത് തന്നെയാണ് സംവിധായകനും തിരക്കഥാ കൃത്തുമായ വേണുവിന്റെ വിജയം, എങ്ങനെയാണു അത് കേരളത്തിന്റെ ചരിത്രവുമായി ബദ്ധപ്പെട്ടു കിടക്കുന്നതു എന്ന് പരിശോധിക്കാം
സിനിമയിൽ ഭഗത് ഫാസിൽ അവതരിപ്പിക്കുന്ന സിബി സെബാസ്റ്റിയൻ എന്നാ കഥാപത്രം എളുപ്പത്തിൽ കാശുണ്ടാക്കാൻ ശ്രമിക്കുന്ന ഒരു യുവാവാണ് അതിനു വേണ്ടി അയാൾ നടത്തുന്ന പരിശ്രമങ്ങൾ ആണ് സിനിമയിൽ ഉടനീളം അതിൽ മൂടി വച്ചിരിക്കുന്ന നിധി പ്രേക്ഷകന് മനസ്സിലായിട്ടുണ്ടാവില്ല പക്ഷേ കഥാപാത്രം സഞ്ചരിച്ച വഴിയിലൂടെ അല്പം പിറകോട്ടു ചരിത്രപരമായി യാത്ര ചെയ്താൽ നിധി കിട്ടാൻ എളുപ്പമാകും
കേരളത്തിലെ ചരിത്രകാരന്മാർ പറയാതെ ഒളിപ്പിച്ചു വെച്ച ചരിത്രമാണ് സിബി എന്ന കഥാപാത്രത്തിന്റെ യാത്രയിലൂടെ പറഞ്ഞിട്ടുള്ളത് അത് എന്താണ് എന്ന് നോക്കാം,
കേരള ചരിത്രം ബി സി നാലാം നൂറ്റാണ്ടിൽ കേരളം തമിഴകം എന്നാണ് അറിയപ്പെട്ടിരുന്നത് അത് കേരളം മാത്രമായിരുന്നില്ല മഹാരാഷ്ട്രയുടെ കുറച്ചു ഭാഗം, ആന്ധ്രാ പ്രദേശിന്റെ കുറച്ചു ഭാഗം, കർണാടകം, കേരളം, തമിഴ് നാട് എന്നിവയെല്ലാം കൂടി ചേർന്ന തമിഴകം എന്ന ബൃഹത് രാജ്യമായിരുന്നു അനേകം നാട്ടുരാജാക്കന്മാർ തമിഴകത്തെ പ്രദേശങ്ങളിൽ ആക്കി വിഭജിച്ചു ഭരണം നടത്തിയിരുന്നു, ആ കാലഘട്ടം തമിഴകം ബുദ്ധ പാരമ്പര്യത്തിൽ ലയിച്ചു നിന്നിരുന്നു, കാടിനുള്ളിലെ ചൈത്യങ്ങളും, വിഹാരങ്ങളും, നിരവധി സർവകാല ശാലകളും നിലനിന്നിരുന്നു, ഇന്നത്തെ ശബരിമലയും അതിനോട് അനുബന്ധിച്ചുള്ള പ്രദേശങ്ങളും എല്ലാം ബുദ്ധ പാരമ്പരുത്തിൽ തിളങ്ങിയ സമയം ആയിരുന്നു, അപ്പാ കൽട്ടും, അയ്യാ കൽട്ടും നിലനിന്നിരുന്ന സമയം, ബൗദ്ധ രീതിയിലുള്ള ആചാരഅനുഷ്ടാങ്ങളും ശരണം വിളികളും നില നിന്നിരുന്ന സമയം , ഹീനയാന ബുദ്ധിസത്തിൽ നിന്നും മഹായാന ബുദ്ധിസത്തിലേക്കു മാറ്റം സംഭവിച്ച സമയം (ഹീനയാന ബുദ്ധിസം എന്നാൽ എന്താണ് എന്ന് പറയാം ഇടുങ്ങിയ വഴി എന്നാണ് അതിന്റെ അർഥം സിനിമയിൽ സിബി തന്റെ സുഹൃത്തിനോട് ഇടുങ്ങിയ വഴികളെ കുറിച്ച് സംസാരിക്കുന്നുണ്ട്, അത് ഹീനയാന ബുദ്ധിസത്തെ കുറിക്കുന്നു, മഹായാനം എന്നത്തിലേക്ക് കാലം എത്തുന്നതിനു മുൻപേ ബുദ്ധൻ മരണപ്പെട്ടു, ഒരു ബിംബങ്ങളെയും ആരാധിച്ചിട്ടില്ലാത്ത ഹീനയാന ബുദ്ധിസം ബുദ്ധന്റെ മരണത്തോട് കൂടി രണ്ടായി പിരിഞ്ഞു അനുയായികൾ ബിംബത്തോടു കൂടി ആരാധിക്കാൻ തുടങ്ങി, അങ്ങനെ തമിഴകം രണ്ടാം നൂറ്റാണ്ടോടു കൂടി വൈദേശീകരായ വേട്ടക്കാരായ ആര്യന്മാർ പലായനം ചെയ്തു തമിഴകത്തു എത്തി, മധ്യപ്രദേശിന്റെ ഭാഗങ്ങൾ ആര്യന്മാർ കയ്യടക്കി വടക്കുനിന്നും കർണ്ണാടക, കേരളം വഴി തമിഴക പ്രദേശങ്ങൾ ആക്രമിച്ചു കീഴ്പെടുത്തി തദ്ദേശ വാസികളെ അടിമകൾ ആക്കി ,മധ്യപ്രദേശിന്റെ ഭാഗങ്ങളിലെ ക്ഷേത്രങ്ങൾ ലൈംഗീക കോളനികൾ ആക്കി ദേവദാസി സമ്പ്രദായം ആരംഭിച്ചു, പിന്നീട് ആര്യന്മാർ കർണാടകയിൽ ഉള്ള ദൈവമില്ലാത്ത ഹീനയാന ബുദ്ധിസ്റ്റുകളെ രാജസ്ഥാനിലൂടെ പാക്കിസ്ഥാനിലേക്കു ഓടിച്ചു, പിന്നീട് അവർ കേരളത്തിലേക്കു കടന്നു ആക്രമിച്ചും ചതിയിൽ പെടുത്തിയും കീഴ്പെടുത്തി തമിഴകത്തിന്റെ ആസ്ഥാനമായിരുന്നു മധുര ഉൾപ്പെടെ കീഴ്പ്പെടുത്തി എടുത്തു, കേരളത്തിളും തമിഴ് നാട്ടിലും ഉണ്ടായിരുന്ന പ്രദേശിക ജങ്ങളെ ചേര, ചോള, പാണ്ട്യ, നാഗ വംശജരെ ആക്രമിച്ചു കീഴ്പെടുത്തി അടിമകൾ ആക്കി, തമിഴ് നാട്ടിൽ ഉള്ള പാണ്ഢ്യരെ ശ്രീലങ്കയിലേക്ക് നാട് കടത്തി അതിനു വേണ്ടി കടലിനു കുറുകെ ഒരു പാലം പണിഞ്ഞു അവരെയാണ് സിംഹളർ എന്നറിയപ്പെടുന്നത്, നൂറ്റാണ്ടുകൾക്ക് ശേഷം അവർ ജന്മ നാട്ടിൽ തിരിച്ചു വന്നു കേരളത്തിൽ നടന്ന ഈ ആര്യ ആക്രമണത്തിൽ നിന്നാണ് മഹാഭാരത യുദ്ധകഥ ഉണ്ടായതാണ് , മഹാബലിയുടെ സമ്പൽ സമൃദ്ധമായ അഹിംസയില്ലാത്ത നാട് ആര്യന്മാർ വരുന്നതിന് മുൻപുള്ള കാർഷിക കേരളത്തെ ആണ് സൂചിപ്പിക്കുന്നത്, കാർബണിലെ സിബി എന്ന കഥാപാത്രത്തിണ് യാത്രയിൽ കിട്ടുന്ന തകർന്ന വാളിന് ആര്യ ദ്രാവിഡ യുദ്ധവുമായി ചരിത്ര പരമായ ബന്ധം സാഷ്യപെടുത്താം, സംഘകാലഘട്ടത്തിൽ ഇന്ത്യയിൽ നിന്ന് ഹിമാചൽ, ടിബറ്റൻ വഴി ബുദ്ധിസം ചൈനയിലേക്കും മറ്റു രാജ്യങ്ങളിലും വ്യാപിച്ചു, ഇന്ത്യയിൽ ബുദ്ധിസം തകർക്കപ്പെട്ടു ആര്യമാർ പുതിയ കഥകളും ദൈവങ്ങളെയും ജാതി വ്യവസ്ഥയുമെല്ലാം പ്രചരിപ്പിച്ചു, ബുദ്ധ വിഹാരങ്ങൾ, ബുദ്ധ പ്രതിമകൾ, ചീന, ചട്ടി, ചീന വല, കല്ല് കൊത്ത് കളി,തുടങ്ങിയ പ്രദേശിക കളികൾ ഉൾപ്പെടെ ആചാരങ്ങൾ കൊണ്ട് തകർക്കപ്പെട്ടു, തമിഴ് നാട്ടിലെ തക്കല എന്നാ പ്രമുഖ കൊട്ടാരത്തിന്റെ കിടപ്പു മുറിയുടെ സീലിങ്ങിൽ ഇപ്പോഴും പഴയ ടിബറ്റൻ ചിത്ര ശില്പ കലയുടെ കയ്യൊപ്പു കാണാം, കേരളത്തിലെ മ്യുസിങ്ങളിൽ നിന്നും ബുദ്ധ പ്രതിമകൾ ചെറുതായി വരുന്നതും അപ്രത്യക്ഷമാകുന്നതും കാലാകാലങ്ങളായി ആര്യന്മാരുടെ കൂട്ടായ പ്രവർത്തന ഫലമാണ് കാർബണിന്റെ അവസാനം സിബി എന്ന കഥാപാത്രം നിധിയും കൊണ്ട് എത്തുന്നത് തമിഴ് നാട്ടിലാണ് അതിനു ഉള്ള കാരണവും കേരളത്തിന്റെ നിധി (ഗോൾഡൻ ഏജ് )എന്നത് സംഘ കാല ചരിത്രമാണ് എന്നതാണ് അതാണ് കാർബൺ എന്നാ സിനിമയുടെ നിധി
സുനിൽ സി എൻ ( ലിനസ് )
26-7-2020
No comments:
Post a Comment