Friday, 28 May 2021

എന്താണ് കള എന്ന സിനിമയുടെ പ്രാധാന്യം..?

കള  എന്ന മലയാള  സിനിമ  പോസ്റ്മോഡേർണിസത്തിലേക്കുള്ള   സിനിമയുടെ മാറ്റങ്ങളിൽ ഒന്നാണ്
മാസ്സ് സിനിമകൾ കൊണ്ടും  സോഷ്യൽ കോസെപ്റ്റുകൾ  പറയാം എന്നതിന് ഉത്തമ ഉദാഹരണം ആണ്
ഈ സിനിമയെ  സാധാരണ പ്രേക്ഷകരിൽ നിന്നും മാറ്റി നിർത്തുന്നത് , വളരെ  ഓർത്തഡോക്സയാ  പ്രേക്ഷകരെ  എന്റർടൈൻ ചെയ്യാൻ കഴിയും എന്ന് ഒരിക്കലും അവകാശപ്പെടാൻ കഴിയില്ല കാരണം ഇതിൽ പറഞ്ഞിരിക്കുന്ന സബ്ജക്ട്  സോഷ്യൽ  ഈഗോ ആണ് ,സാമൂഹികമായ മത ജാതി വേർതിരിവുകളെ  ഒരു മാസ്സ് സിനിമ കൊണ്ട് പൊളിച്ചെഴുത്തു  നടത്തിയിരിക്കുന്നു
അതിനു ഒരു കറ  കളഞ്ഞ കലാകാരൻ എന്ന നിലയിൽ ടോവിണോയെ എത്ര അഭിന ന്ദിച്ചാലും മതി വരില്ല കാരണം ,ഈ സിനിമയിലെ നായകൻ ആകുക എന്നത് തന്നെ ഒരു വലിയ അവാർഡ് ആണ്
,മലയാളത്തിലെ പോപ്പ് അപ്  നായകന്മാരിൽ നിന്ന് കലയിലേക്കുള്ള ദൂരം ആസ്വദിക്കുന്ന  കലാകാരൻ എന്നതാണ്   ടോവിനോയെ  സന്തോഷത്തോടെ വിശേഷിപ്പിക്കാൻ സാധിക്കുന്നത്  അതുകൊണ്ടാണ്
ബിഗ് സലൂട്  ടോവിനോ ,

ഇത്തരം മെച്യുരിറ്റി ഉള്ളനായകന്മാരെയാണ്
പുതിയ തലമുറ ഇഷ്ടപ്പെടുന്നത് ,   ഈ സിനിമ ഇഷ്ടപ്പെടാത്തവർ ഏതെങ്കിലും തരത്തിലുള്ള പൊളിറ്റിക്കൽ മത വർഗ്ഗ ജാതി വ്യത്യാസങ്ങളെ ഈകാലഘട്ടത്തിലും
നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും
അങ്ങനെ ഉള്ളവർക്ക് വേണ്ടിയിട്ടുള്ള  ഒരു ഷോക്ക് ട്രീറ്റ് മെന്റ് ആണ്  ഈ സിനിമ

രണ്ടു കഥാപാത്രങ്ങളിലൂടെ രണ്ടു സമൂഹത്തെ പ്രതിനിധാനം ചെയ്തിരിക്കുന്നു ,മനുഷ്യൻ ഒന്നാണെന്നും ,കറുപ്പും വെളുപ്പും എന്നത് ഈഗോയിസ്റ്റിക്കായ മാനസിക ബലഹീനത ആണെന്ന് ഉള്ളത് തുറന്നു കാട്ടുന്നു , പെണ്ണിനെ അവൻ  ആഗ്രഹിക്കുന്ന സമയത്തു ഭോഗിക്കാൻ മാത്രമുള്ളതാണ് എന്നുള്ള  മെയിൽ ഷോവനിസം സിനിമയിൽ കാണിക്കുന്നു , സിഗരറ്റു വലിച്ചാലോ, മദ്യപിച്ചാലോ ഒരു ആണു   ബലമായി ഭോഗിച്ചാൽ  തീരാൻ  ഉള്ളത് മാത്രമാണ് പെണ്ണിന്റെ  ഫെമിനിസം എന്നും  മെയിൽ ഷോവനിസ്റ്റായ കഥാപാത്രത്തെ  കൊണ്ട് സിനിമ പറയിച്ചിരിക്കുന്നു  ,ആ  

ഈ ഗോയെയാണ്  തിരക്കഥാകൃത്തും  സംവിധായകനും  കള  എന്ന സിനിമയിലൂടെ പൊളിച്ചെഴുതു നടത്തിയിരിക്കുന്നത്  ,ഈ സിനിമ ഇത്തരം  ഓർത്തഡോക്സ്സ്  മെയിൽ ഷോവനിസ്റ്റുകൾ  ആയ പ്രേക്ഷകർക്ക് ഈ ചിത്രം  ആസ്വദിക്കാൻ തീരെ പ്രയാസമാണ് ,കാരണം മാനുഷീക പരിഗണകൾ എന്താണ് എന്ന് മനസ്സിലാക്കാത്തവർ ആയിരിക്കാം അല്ലെങ്കിൽ  വെറും ബക്കറ്റ് ഹെഡ് ആയിരിക്കാം   

Sunil cn

Monday, 22 March 2021

ചെറുകഥ ) ഓൾഡ് മങ്ക്



ചെറുകഥ ) 
ഓൾഡ് മങ്ക്
സുനിൽ സിഎൻ
ഈ കഥയോ കഥാപാത്രങ്ങളോ, സാമൂഹ്യ മായോ മതപരമായമായോ , നിലവിൽ ഉള്ളതോ , ഇല്ലാത്തതോമായോ ഉള്ള കാര്യങ്ങളോ
,ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി , എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ, തികച്ചും യാദൃശ്ചികമാണ്.


പണ്ട് പണ്ട് വഞ്ചിനാട്  എന്ന ഗ്രാമത്തി നോട് അടുത്തായി കണ്ടം തുരുത്ത് എന്ന് ഒരു ചെറിയ ദ്വീപ് ഉണ്ടായിരുന്നു അധികം ജനത്തിരക്ക് ഇല്ലാത്ത സ്ഥലമായിരുന്നു അത് ,ഒരു ദിവസം ഒരു സന്യാസി അവിടെയെത്തി നീട്ടിയ താടിയും പിടിച്ച് തലമുടിയും കാഷായ വസ്ത്രം ഒക്കെ ധരിച്ച് ഒരു ജ്ഞാനി  ദ്വീപിലെ ആൽമരത്തിനു ചുറ്റുമതില് മുകളിലിരുന്ന് ധ്യാനിക്കാൻ തുടങ്ങി, നാട്ടിലെ ആളുകൾ അയാളുടെ സമീപത്ത് ഇതുകൂടി ,സ്വാമി യെ കുറിച്ചുള്ള വാർത്തകൾ സമീപപ്രദേശങ്ങളിൽ നിന്നും മറ്റു നാടുകളിലേക്ക് വ്യാപിച്ചു സ്വാമിയെ കാണാനും ആരാധിക്കാനും ആയി ധാരാളം ആളുകൾ അവിടേക്ക് എത്താൻ തുടങ്ങി സാമി ആകട്ടെ , തൻറെ ചുറ്റും നടക്കുന്നതിനെ കുറിച്ചൊന്നും അറിഞ്ഞിരുന്നില്ല ധ്യാനത്തിൽ നിന്ന് കണ്ണുതുറന്നാൽ കിട്ടിയത്  തിന്നതിനുശേഷം
വീണ്ടും കണ്ണടച്ചു ഇരിപ്പു തുടങ്ങും ആളുകൾ കൂട്ടം കൂട്ടമായി  അവിടേക്ക് വന്നുകൊണ്ടിരുന്നു ,സ്വാമിയുടെ ധ്യാനം ദിവസങ്ങളിൽ കാഴ്ചകളിലേക്ക്  നീണ്ടുപോയി, സ്വാമി വന്ന ആ ദിവസം മുതൽ സ്വാമിയുടെ മുന്നിൽ സ്വാമി കണ്ണു തുറക്കുന്നതും    മൊഴിയുന്നതു നോക്കി   കാത്തിരിപ്പാണ് കുറച്ചുപേർ ഇന്നു മൊഴിയും നാളെ  മൊഴിയും എന്ന് കാത്തിരിക്കുകയല്ലാതെ ഒന്നു സംഭവിച്ചിട്ടില്ല, സാമി  ഉണരുമ്പോൾ കിട്ടിയത്  തിന്നതിനുശേഷം വീണ്ടും ധ്യാനത്തിന് ഇരിക്കും , സ്വാമിയുടെ അടുത്തുനിന്നും പലവിധ കഥകളും പ്രചരിക്കാൻ തുടങ്ങി, ദൈവത്തിൻറെ അവതാരം എന്നും അമാനുഷികനായ ഒരു സ്വാമി ആണെന്നും പ്രചരിക്കാൻ തുടങ്ങി
സമീപത്തുള്ള പെട്ടിക്കടയിലെ പഴയ നരച്ച മുതലാളിമാർക്ക് പകരം ചെറുപ്പക്കാരായ മുതലാളിമാർ കാര്യങ്ങൾ കൈകാര്യം ചെയ്തു തുടങ്ങി, അവർ സോഡാകുപ്പികൾ കൂട്ടത്തോടെ പെട്ടി ഓട്ടോയിൽ
 ഇറക്കി, നാരങ്ങ   തോടുകൾ ഓരോ കടകളുടെയും മുമ്പിൽ കൂമ്പാരം ആയി കുമിഞ്ഞുകൂടി 
നാരങ്ങ പെട്ടിക്കടകൾ, പതിയെ ചായക്കടകൾ ആയി രൂപാന്തരപ്പെട്ടു, മോഞ്ചി വെള്ളം മാറി കുലുക്കി സർബത്ത് കൾ ആയി, പിന്നീട് കുലുക്കി സർബത്ത് ബൂസ്റ്റ് കുലുക്കികളും ഹോർലിക്സ് കുലുക്കികളും ആയി പരിണാമം സംഭവിച്ചു , സ്വാമിയുടെ വായിൽ നോക്കി ഇരുന്നു മണിക്കൂറുകൾ കഴിഞ്ഞ് ക്ഷീണിക്കുമ്പോൾ  ഒരു ബൂസ്റ്റ് കുലുക്കി കഴിച്ചാൽ ഒരു സുഖം ഉണ്ട് എന്ന് എന്ന് സ്വാമിജിയുടെ സ്വാമിജിക്ക് പോലും അറിയാത്ത ആദ്യ ശിഷ്യൻ കുടുകുടാനന്ദൻ വെളിപ്പെടുത്തി,
സാമിയെ ചുറ്റിപ്പറ്റി കടകൾ കൂടിവന്നു 
ആത്മീയവാദികൾ ആയ കുടുംബക്കാർ മാസമുറ തെറ്റാതെ വന്നുകൊണ്ടേയിരുന്നു,  പിന്നീട് അവരുടെ വരവുകൾ ഒരു അവധികാല ആഘോഷമായി മാറി അവരുടെ സന്ദർശനം , സാമി സംസാരിച്ചില്ലെങ്കിൽ എന്താ അവിടെ വരുമ്പോൾ കിട്ടുന്ന ഒരു നിർവൃതി 
പരമാനന്ദകരമായി ആസ്വദിച്ചു , അങ്ങനെ വെറും തുരുത്തായി കിടന്നു കണ്ടം തുരുത്ത്, ആത്മീയ വിനോദ സഞ്ചാര പ്രദേശമായി വളർന്നുവന്നു, ഇതറിഞ്ഞ ഗവൺമെൻറ് ആ തുരുത്തിലേക്ക്  യുദ്ധകാലടിസ്ഥാനത്തിൽ
ബോട്ടുകൾ നിർമ്മിച്ചു നൽകി, തുരുത്തിലേക്ക് പോകാനായി ബസ് സർവീസുകൾ ആരംഭിച്ചു , കായലിനു സമീപത്ത് ആരുടെയോ വിറ്റു പോവാതെ നൂറ്റാണ്ടുകളായി ഉപയോഗശൂന്യമായി കിടന്നിരുന്ന പറമ്പുകൾ , ബസ് സ്റ്റാൻഡുകൾ ആയി പാർക്കിംഗ് സ്ഥലങ്ങളായി  മാറി, പാർക്കിംഗ് സ്ഥലങ്ങൾക്കു വേണ്ടി പറമ്പ് വാടകയ്ക്ക് നൽകിയവരുടെ ജീവിതം  മെച്ചപ്പെട്ട് തുടങ്ങി , അവരും  കച്ചവടക്കാരും സ്വാമിജി ആവോളം പുകഴ്ത്തി, അത്ഭുത കഥകൾ പ്രചരിപ്പിച്ചു, പലതരത്തിലുള്ള കടകൾ കൂടി വന്നു
ആത്മീയവാദികൾ കണ്ടം തുരുത്തിൽ എത്തി  സാധനങ്ങൾ വാങ്ങിയും, പുതിയ ഫുഡുകൾ പരീക്ഷിച്ചു ആനന്ദനൃത്തമാടി, സ്വാമിയുടെ വായിനോക്കിയായ  കുടുകുടാനന്ദൻ ഇതിനോടകം തന്നെ ആദ്യ ശിഷ്യനായി സ്വയം പ്രഖ്യാപനം നടത്തി ,   ചുമ്മാ തേരാപാരാ നടന്നിരുന്ന കുക്കുടാ നന്ദന് അതൊരു വലിയ മാറ്റമായിരുന്നു , തലമുണ്ഡനം ചെയ്തു  കുക്കുടാനന്ദനിൽ നിന്ന് നിന്ന് കുടുജിഎന്ന പേരിലേക്ക് സ്വയം   സ്വയം നാമകരണം ചെയ്യപ്പെട്ടു, നാട്ടുകാർ അദ്ദേഹത്തെ സ്നേഹത്തോടെ കുടുജി എന്നു വിളിച്ചു, സാമി കണ്ണുതുറക്കുന്നത് കൃത്യമായി അറിയാവുന്നതുകൊണ്ട്
ഭക്തജനങ്ങളുടെ ആഹാരസാധനങ്ങൾ സ്വാമിക്ക് ആദ്യം കൊടുക്കുന്നതിനായി ഒന്നാം ശിഷ്യനായ കുടുജിയെ ഭക്തജനങ്ങൾ സമീപിച്ചു തുടങ്ങി ,  കുടുജിക്ക് കാര്യങ്ങൾ ഗൗരവം ഒന്ന് മനസ്സിലായി കുടുജി ഒന്നാംപാപ്പാൻ ആയതുകൊണ്ടും എടുക്കാവുന്ന ഇത്ര ജാഡ പുറത്തെടുത്തു പണ്ടൊക്കെ ആളുകളെ സ്നേഹത്തോടെ കണ്ടിരുന്ന കുക്കുടാനന്ദൻ കുടുജിയായി മാറിയപ്പോൾ ഭക്തിയിൽ വ്യാപൃതനാണ് എന്നോണം തിരക്ക് അഭിനയിച്ചു തുടങ്ങി, ആനയെ കാണണമെങ്കിൽ പാപ്പാനും നിവേദ്യം അർപ്പിക്കണം എന്ന തരത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്തു കുകുടിജി വരുതിയിലാക്കി, കൂട്ടത്തോടെ വരുന്ന ഭക്തി കൂടിയ കുടുംബക്കാർക്ക് ആഹാരം കൊടുക്കുന്നതിനായി ടൈം അനുസരിച്ച് കൂപ്പണുകൾ വിതരണം ചെയ്തു, കൈ മടക്കുകൾ വന്നതോടുകൂടി, ആലിൻചുവട്ടിലെ കുടുജിയുടെ ഭാണ്ഡക്കെട്ട് കൾക്ക്
വേണ്ടത്ര സുരക്ഷിതത്വം ഇല്ലെന്ന തോന്നലിൽ, നാട്ടിലെ ബാങ്കിൽനിന്ന്  കുടുജി ഒരു ബാങ്ക് അക്കൗണ്ട് തരപ്പെടുത്തി, ഡെയിലി കളക്ഷനുകൾ ബാങ്ക് സമയത്തിനു മുൻപേ തന്നെ എത്തിക്കാൻ  കുടുജി മറന്നിരുന്നില്ല
ഒന്നാം പാപ്പാനായ കുടുജി പതിയെ പതിയെ തന്നെ പുതിയ അക്കൗണ്ടിലെ പണം എങ്ങനെ പെരുപ്പിക്കാം എന്നതിനെക്കുറിച്ച് ചിന്തകൾക്ക് വഴി വെട്ടി തുടങ്ങി, അങ്ങനെയിരിക്കുമ്പോൾ ഒരു കൂട്ടം ആളുകൾ കുടുജിയുടെ അടുത്തേക്ക് വന്നു, നാട്ടിലെ ഒരു തുക്കടാ പാർട്ടി നേതാവും അനുയായികളും ആയിരുന്നു അത്, ആളുകളുടെ ഇടയിൽ നിന്ന് കുടുജിയെ വിളിച്ചു കൊണ്ട് മാറ്റിനിർത്തി കാര്യങ്ങൾ മുഖം നോക്കി തന്നെ പറഞ്ഞു,
നേതാവ് - ഉള്ള കാര്യം ഉള്ളതുപോലെ പറയാലോ സ്വാമിജി, നിങ്ങള് ഇവിടെ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങിയതും കൃത്യമായി പണം അടയ്ക്കുന്നതും ഞങ്ങൾ അറിയുന്നുണ്ട് , ഞങ്ങളെ വേണ്ടപോലെ കണ്ടാൽ നിങ്ങൾക്ക് കൊള്ളാം  നിങ്ങൾക്ക് കിട്ടുന്നതിൻറെ ഒരു 10% ഞങ്ങൾക്ക് തന്നിട്ട് ബാക്കി ബാങ്കിലേക്ക് പോകാവൂ ....
അതല്ലെങ്കിൽ അറിയാല്ലോ... 
ആ പറഞ്ഞതിൽ ഒരു ചെറിയ ഭീഷണിയുണ്ടെന്ന്  കുടുജിക്ക് തോന്നി, ഇവർ വിചാരിച്ചാലും ഈ പൊന്മുട്ടയിടുന്ന താറാവിനെ ഓടിച്ചു വിടാൻ പറ്റും...കുടുജി  മറുപടി പറഞ്ഞു 
കുടുജി - ഇത് കുഴപ്പമൊന്നുമില്ല നിങ്ങൾക്ക് വേണ്ടത് എവിടെ എത്തിക്കണം എന്ന് പറഞ്ഞാൽ മാത്രം മതി ഞാൻ എത്തിക്കാം 
അതിനു സന്തോഷമേയുള്ളൂ..

നേതാവ് - നിങ്ങളുടെ എന്ത് പ്രശ്നമുണ്ടെങ്കിലും ഞങ്ങൾ തീർത്തു തരും ഫുൾ സപ്പോർട്ട്... ഒരു പാലം ഇടുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും വേണമല്ലോ
പക്ഷേ കൃത്യമായി പണം ഞങ്ങടെ  അക്കൗണ്ടിൽ വീഴണം,
ദൂരക്കാഴ്ചയിൽ അതൊരു കുശല സംഭാഷണം ആയിട്ടാണ് ആൾക്കാർക്ക് തോന്നുന്നത് 
കുടുജി - നേതാവിൻറെ നമ്പർ ഒന്ന് തന്നേക്കൂ... ഞാൻ വിളിക്കാം 
നേതാവ് നമ്പര് പറഞ്ഞു കൊടുക്കുന്നു അണികളെയും കൂട്ടി പാർട്ടിക്കാർ പോകുന്നു, സംഗതികൾ പലരും ശ്രദ്ധിക്കുന്നുണ്ടെന്ന്  ശിഷ്യന്  മനസ്സിലാക്കുന്നു, കാര്യങ്ങൾ വളരെ ഗൗരവമായി കാണണമെന്ന് ഒന്നാം ശിഷ്യനു തോന്നുന്നു അതിനായി അച്ചടിച്ച പുതിയ രസീത് കുറ്റി കുടുജി ഉണ്ടാക്കുന്നു,
അതിൽ ഭക്തി മൂർച്ച കൂടി വരുന്ന കുടുംബത്തിലെ ഗൃഹനാഥൻ മാരുടെ പേരും ഫോൺ നമ്പറും ഉൾപ്പെടെ രേഖപ്പെടുത്തി സൂക്ഷിക്കുന്നു, തൻറെ ഭാഗത്തും ഒരു ഭക്തി സൈന്യത്തെ ഒരുക്കി നിർത്തണമല്ലോ... അങ്ങനെ കാര്യങ്ങളെല്ലാം ഒന്നാം ശിഷ്യൻ വ്യക്തമായും ശക്തമായും തരപ്പെടുത്തുന്നു,

അങ്ങിനെയിരിക്കെ എവിടെനിന്നോ ഒരു   ഒരു കുരങ്ങ് ദ്വീപിൽ എത്തി      സ്വാമിക്ക് വേണ്ടി അർപ്പിക്കുന്ന പഴങ്ങൾ ബാക്കി വരുന്നത്  തിന്നു തുടങ്ങി, അങ്ങനെ കുരങ്ങനും ദേവിക പരിവേഷമുള്ള ഒരു കുരങ്ങൻ ആയി മാറി, ഇടയ്ക്ക് സ്വാമിജിയെ പോലെ കുരങ്ങനും സ്വാമിജിയുടെ അടുത്ത് വന്നിരുന്നു
ധ്യാനിച്ചു തുടങ്ങി ആൾക്കാർക്ക് ഒരു കൗതുകമായി തോന്നിയെങ്കിലും  ചില ആളുകൾക്ക് അതൊരു ദൈവിക കാര്യമായി കണക്കാക്കി, ധ്യാനിച്ചിരുന്ന കുരങ്ങൻറെ നെറ്റിയിൽ ആളുകൾ തിലകം ചാർത്തി തുടങ്ങി , ഇടയ്ക്ക് കുരങ്ങി ആൽത്തറയിൽ നിന്ന് താഴെ ഇറങ്ങി  അഭ്യാസങ്ങൾ കാണിക്കാൻ തുടങ്ങി
ആൾക്കാരുടെ ശ്രദ്ധ എല്ലാം 
കുരങ്ങനിലേക്ക് പോയി, പിന്നീട്  ആൾക്കാരും കൂട്ട ഭജനയും  ഗഞ്ചിറയുടെ കൊട്ടും ഒക്കെയായി ആൽതറയുടെ അന്തരീക്ഷം ആത്മീയമയമായി മാറി , അത് 
കുടുജിയെ വളരെ സന്തോഷിപ്പിച്ചു,
കണ്ടം തുരുത്തിൽ  സ്ത്രീകളുടെ സാന്നിധ്യം കൂടി വന്നു, സ്ത്രീകൾക്ക് ആവശ്യമായ , മാല ,വള ,ഫാൻസി ആഭരണങ്ങൾ തുടങ്ങിയ കടകളും ആ പ്രദേശത്തു സ്ഥാനം പിടിച്ചു, തന്നെയുമല്ല വിവിധ തരം പൂക്കളും ചെടികളും നിറഞ്ഞ ചെടി കട കൂടെ അവിടെ എത്തി, ചിലർ പൂക്കൾ ഉള്ള ചെടി വാങ്ങി സ്വാമിജിക്ക് സമീപം  കൊണ്ടുപോയി നട്ടു, അവിടം ആകമാനം ഒരു വലിയ മരങ്ങളുടെയും പൂക്കളുടേയും പ്രദേശമായി, ആരോ വാങ്ങി നട്ട  വലിപ്പമുള്ള മറ്റൊരു അരയാലിനെ സമീപത്തുള്ള ചെടി കാടുകളിൽ  കുരങ്ങൻ സഹവാസം ആരംഭിച്ചു ആരംഭിച്ചു , പഴങ്ങൾ കഴിക്കുക അഭ്യാസങ്ങൾ കാണിക്കുക എന്നത് കുരങ്ങൻറെ ഒരു സ്ഥിരം കലാപരിപാടി ആയി മാറി കുരങ്ങൻറെ കളി കാണാനായി ദൂരദേശത്തുനിന്നു ആളുകൾ സ്പെഷ്യൽ പഴങ്ങളുമായി കുരങ്ങൻറെ അടുത്ത് എത്തിത്തുടങ്ങി ,
 കുടജി ഷീറ്റ് കൊണ്ട്  മേൽക്കൂര ഇട്ട  ഒരു കൗണ്ടർ ആലിൻ സമീപത്തായി സ്ഥാപിച്ചു, എല്ലാവരും കൊണ്ടുവരുന്ന സാധനസാമഗ്രികളും കൗണ്ടർ ഏൽപ്പിക്കണമെന്ന് പുതിയ നിബന്ധന കൊണ്ടുവന്നു, പിന്നീട് കൗണ്ടറിന് അകത്ത് ഒരു ചെറിയ മറ സ്ഥാപിച്ചു പിൻ വാതിൽ നയം പതിയെ പതിയെ കുടുജി ഇറക്കി തുടങ്ങി, സഹായിയായി സമീപപ്രദേശത്തെ ഒരു മദ്യപാനിയായ ഒരു ചെറുപ്പക്കാരനെയും  ഒപ്പം കൂട്ടി,
കൂടിക്കൂടി വരുന്ന പഴങ്ങൾ ഒരു സഞ്ചിയിലാക്കി കുടുജി  ചെറുപ്പക്കാരൻറെ കയ്യിൽ
 ടൗണിലേക്ക് കൊടുത്തുവിട്ടു,
ടൗണിലെ ഒരു ജ്യൂസ് കടയിൽ പഴങ്ങൾ പകുതി വിലയ്ക്ക് വിറ്റു തുടങ്ങി, ഒരു നല്ല ശതമാനം പണം കുടുജിക്ക് കിട്ടിത്തുടങ്ങി, വൈകുന്നേരം സഹായിക്ക് ഒരു കുപ്പി മദ്യം ഫ്രീ സഹായി ഡബിൾ ഹാപ്പി ഊണും ഉറക്കവും കിടപ്പും എല്ലാം സഹായി  കൗണ്ടറിന് ഒരു മൂലയിൽ ആക്കി,  
പിന്നീട് വാഹന പാർക്കിംഗ് സ്ഥലം വാടകയ്ക്ക്  എടുത്ത് വാടകയ്ക്ക് നൽകുന്ന കുട്ടായി എന്ന കരാറുകാരനെ കുടു ജി ചാക്കിട്ട് പിടിച്ചു ,പണത്തിനു മീതെ പരുന്തും പറക്കില്ല എന്നല്ലേ ചൊല്ല് , കരാറുകാരനായ കൂട്ടായിക്ക് കുടുജി നൽകിയ ജോലി വളരെ വിചിത്രമായിരുന്നു, കാണാൻ
എത്തുന്ന ഭക്തജനങ്ങളുടെ സമയം ഹിസ്റ്ററി മനസ്സിലാക്കി , രോഗമുള്ളവർ ഉണ്ടെങ്കിൽ പ്രത്യേകം നോട്ട് ചെയ്തു അവര് കണ്ടം തുരുത്തിൽ എത്തുന്നതിനു മുന്നേ തന്നെ കുടുജി യെഅറിയിക്കുക എന്ന ശ്രമകരമായ ജോലിയായിരുന്നു  കുട്ടായിക്ക്  കൊടുത്തത് , അത് കൃത്യമായി
കൂടുജിയിൽ നിന്ന്കുട്ടായി പണം  ചെയ്തു, വരുന്നവരുടെ രോഗവിവരങ്ങൾ ,ഡ്രസ്സ് കോഡുകൾ ഉൾപ്പെടുത്തി കൃത്യമായ വിവരങ്ങൾ കുട്ടായി കൈമാറിയിരുന്നു, അതു വളരെയധികം സഹായകരമായിരുന്നു
സ്വാമിയെ കാണാൻ വരുന്ന വിശ്വാസികളായ രോഗികളുടെ വിവരങ്ങൾ കൂടുജി കൃത്യമായി മനസ്സിൽ കുറിച്ചിടും ആളെ ഡ്രസ്സ് കോഡ് നോക്കി കണ്ടു വെക്കും, സാമിയുടെ അടുത്ത് പോയി നിന്ന് മൗനമായി കണ്ണടച്ച് ധ്യാനിച്ചു നിൽക്കും,  ആരാധനയുടെ ഒരു ഇടവേളയിൽ ഭക്ത സമൂഹം മുൻനിർത്തി കണ്ണുതുറന്ന്
ഇന്ന പ്രദേശത്തുനിന്ന്  ഒരു ആസുഖമുള്ള ആൾ വന്നിട്ടുണ്ട് എന്ന് സ്വാമിജി പറഞ്ഞതായി  കൂടുജി ജനങ്ങളോട് പറയും, രോഗിയുടെ നെഞ്ചിടിപ്പ് കൂടും ചിലപ്പോൾ ആ രോഗി  സ്വാമിജി ഇരിക്കുന്ന ആൽത്തറയുടെ താഴെ  സാഷ്ടാംഗം വീണു രോഗമുക്തി തരണേ എന്ന് കേണപേക്ഷിക്കും,
വരുന്നവരും കാഴ്ചക്കാരും റിയലിസ്റ്റിക് ആയിട്ടുള്ള ഭക്തരുടെ  പ്രതികരണങ്ങൾ കണ്ട് വീണ്ടും വിശ്വാസത്തിലേക്കു കൂപ്പുകുത്തും, സ്വാമിജി ഒന്നും അറിയരുതെന്ന് ഉള്ള ആശങ്ക മാത്രമേ ഇപ്പോൾ കൂടുജിക്ക്  ഉള്ളൂ, രോഗിയായി വരുന്നവരെ പ്രത്യേകം സംരക്ഷണം നൽകി , അടുത്തുള്ള വൻകിട പ്രൈവറ്റ് ഹോസ്പിറ്റലുകൾ തരപ്പെടുത്തി നൽകും , ഒരു രോഗിക്ക് ഒരു ലക്ഷം രൂപ കമ്മീഷൻ എന്ന വ്യവസ്ഥയിൽ ഓരോ രോഗിയെയും കൂടാനന്ദൻ വീതിച്ചു നൽകും, ആത്മീയ ഭക്തർ സ്വാമിയേ വണങ്ങി കുരങ്ങിനെ കളി കണ്ടു , തുരുത്ത് ചുറ്റിസഞ്ചരിച്ചു, ഭക്ഷണങ്ങൾ  കഴിച്ച്  ,വാങ്ങിക്കാൻ ഉള്ള സാധനങ്ങൾ വാങ്ങിച്ചു അവർ തുരുത്ത് വിടും .
സ്വാമിജി ഒന്നുമറിയാതെ ധ്യാനിച്ച് കൊണ്ടേയിരിക്കും, തുടർന്ന് സ്വാമിജിയുടെ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കാനായി രണ്ട് അസിസ്റ്റൻറ് മാരെ കൂടി കുടുജി ജോലിക്ക് നിർത്തുന്നു, ഭക്ഷണവും താമസവും ഫ്രീ, കുഴപ്പമില്ലാത്ത ശമ്പളവും കൊടുക്കുന്നുണ്ട്, എല്ലാ ബിസിനസ് കാര്യങ്ങളും നോക്കുന്നതിനിടയിൽ
സാമിയുടെ കാര്യം നോക്കാൻ സമയം ഇല്ലാത്തതുകൊണ്ടാണ് അസിസ്റ്റൻറ് മാരെ തരമാക്കിയത്, പണ്ട് പഴ കടയിൽ കൊടുത്തിരുന്ന പഴ കച്ചവടത്തിന് ഒരു ചെറിയ മാറ്റം വരുത്തി, ടൗണിൽ ഒരു ബംഗാളിയെ കൂടെ നിർത്തി ജ്യൂസ് കട തന്നെയെന്നു തുടങ്ങി, ഇപ്പോൾ കാര്യങ്ങളൊക്കെ വളരെ ലാഭത്തിൽ ആണ് ഓടിക്കൊണ്ടിരിക്കുന്നത്, ഇനിയും പ്ലാൻ ചെയ്യാൻ ഉള്ളത് മറ്റു പല കാര്യങ്ങളും ആണ് കുടിജി മനസ്സിൽ വിചാരിച്ചു, ഒരു ദിവസം രാവിലെ എഴുന്നേറ്റ് കുടുജി സാമി ജിയുടെ  കഴുത്തിലും കയ്യിലും സ്വർണമാല കളും മോതിരങ്ങളും ധരിപ്പിക്കാൻ തുടങ്ങി ,പിറ്റേദിവസം പഴങ്ങളുമായി വന്ന സ്ത്രീ ഭക്തജനങ്ങൾക്ക് വിമ്മിഷ്ടം വന്നിട്ടുണ്ടാകും അതിനു കാരണം സ്വർണ്ണമാല സംഘടിപ്പിച്ച് കുറച്ച് സ്ത്രീ ജനങ്ങളെ വാടകയ്ക്ക് വെച്ച്  ഭക്തിസാന്ദ്രമായ ഭജനകൾക്ക് ശേഷം വാടകയ്ക്ക്എടുത്ത സ്ത്രീജനങ്ങളെ  ഉപയോഗിച്ച് ജനക്കൂട്ടം ദൃക്സാക്ഷിയായി  സ്ത്രീകൾ സ്വാമിജിക്ക് സ്വർണ്ണമാല അണിയിക്കുന്ന ഏർപ്പാട് ആരംഭിച്ചു,  സംഗതിഏറ്റു തുടങ്ങി ചില ഭക്തി മൂർച്ച കൂടിയ സ്ത്രീകൾ അവരുടെ സ്വർണ്ണമാല  സ്വാമിജിക്ക് സമർപ്പിച്ചു പിന്നീട് സ്വാമിയുടെ അടുത്തു നിന്നും മാറി നിൽക്കാൻ കുടിജിക്ക് തോന്നിയില്ല, ബാക്കി എല്ലാ കാര്യങ്ങളും അസിസ്റ്റൻറ് മാരെ ഏൽപ്പിച്ചു , ബാങ്കിൽ പണം അടയ്ക്കുന്നതും,  സ്വാമിജിയുടെ കഴുത്തിൽനിന്നും സ്വർണ്ണമാല ഊരുന്നതും കുടുജി തന്നെ ചെയ്യും,
ബാക്കി എല്ലാ കാര്യങ്ങളും   അസിസ്റ്റൻറ് മാർക്ക് നൽകി,
 ഒരു ദിവസം കുടുജി ഫുഡ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ അസിസ്റ്റൻറ്മാരിൽ ഒരാൾ കുടുജി യോട് ഒരു ചോദ്യം ചോദിച്ചു , 
 സ്വാമിജി മരണപ്പെട്ടാൽ എന്താണ് സംഭവിക്കുന്നത് ഞങ്ങളുടെ ജോലി പോകുമോ..? ആ ചോദ്യം കുടു ജിയെ വല്ലാതെ ഭയപ്പെടുത്തി, സാമി ജി ഇല്ലാതായാൽ തൻറെ എല്ലാ വരുമാനവും നിലയ്ക്കും, അതിന് എന്തെങ്കിലും പ്രതിവിധി ചെയ്യണം, ചെയ്തേ മതിയാവൂ, കുടുജിയുടെ ചിന്തകൾ കാട് കയറി തുടങ്ങി, സ്വാമിജി മരിക്കുന്നതിനു മുമ്പ് എന്തെങ്കിലും ചെയ്യണം അറിയാനും പാടില്ല സാമിജി ഇപ്പോൾ ഭക്ഷണത്തിനായി ഉണരുന്ന തന്നെ രണ്ടും മൂന്നും ആഴ്ചകൾക്ക് ശേഷമാണ്, മരിച്ചാൽ പോലും അറിയാത്ത അവസ്ഥ, അത് ഓർത്തു  കുടുജിയുടെ ഊണും ഉറക്കവും നഷ്ടപ്പെട്ടു, എങ്ങനെ സാമിയെ ഇവിടെ ജീവനോടെ വർഷങ്ങളായി ഇവിടെ ഇരുത്താം എന്നതിനെ കുറിച്ചായിരുന്നു ചിന്തകൾ ഒരാഴ്ച കഴിഞ്ഞപ്പോൾ സ്വാമിജി ഉണർന്നു
പഴങ്ങൾ ഭക്ഷിച്ച് വീണ്ടും സ്വാമിജി ഇരിപ്പു തുടർന്നു, മാസങ്ങൾ കഴിഞ്ഞു പോയി സാമിജി ഉണർന്നതേയില്ല,
തൻറെ പ്രശ്നങ്ങൾ അസിസ്റ്റൻറ് മാരായി ചെറുപ്പക്കാരോട് സംസാരിച്ചു സാമിയേ ജീവനോടെ ഇരുത്താൻ എന്താണ് മാർഗ്ഗം എന്ന് ചോദിച്ചു, അവരോടും അതിനെക്കുറിച്ച് സ്റ്റഡി ചെയ്യാൻ ആവശ്യപ്പെട്ടു,  മൊബൈൽ എപ്പോഴും യൂസ് ചെയ്യുന്ന ലോകത്തിലെ കാര്യങ്ങൾ അപ്ഡേറ്റ് ആയി മനസ്സിലാക്കുന്ന   അസിസ്റ്റൻറ് മാരിൽ ഒരാൾ ഒരു ഐഡിയ  കുട്ടിയുടെ മുൻപിൽ സമർപ്പിച്ചു, അത് ഹ്യൂമൺ ഹൈ റിയലിസ്റ്റിക് പ്രതിമകളെ കുറിച്ചായിരുന്നു, നഗ്നനേത്രങ്ങൾക്ക് പോലും തിരിച്ചറിയാനാവാത്ത തരത്തിലുള്ള ഹൈ റിയലിസ്റ്റിക് ആയിട്ടുള്ള   പ്രതിമകളെക്കുറിച്ച് ആയിരുന്നു അസിസ്റ്റൻറ് നടത്തിയ പ്രഭാഷണം,, 360 ഡിഗ്രി ഹൈ ക്വാളിറ്റി ഫോട്ടോസ് പ്രൊഫഷണൽ സഹായത്തോടെഎടുക്കണമെന്നും.പൂനെയിൽ റിയലിസ്റ്റിക് പ്രതികൾ ചെയ്യുന്ന സ്ഥലം ഉണ്ടെന്നും ടെക്നീഷ്യന്മാരെ ഇവിടെ കൊണ്ടുവന്നു നമുക്ക് കാര്യം നടത്തിയ എടുക്കാമെന്നും അസിസ്റ്റൻറ് കുടുജിയോട് പറഞ്ഞു, ലക്ഷങ്ങൾ ആകുമെന്ന് മുന്നറിയിപ്പും നൽകി, പക്ഷേ മുഖ ത്തിൻറെ വാക്സ് മോൾഡ് എടുക്കണമെന്നും റിയലിസ്റ്റ് പ്രതിമയുടെ പ്രധാന കാര്യങ്ങൾ പ്രധാനപ്പെട്ടത് അതാണ് എന്ന് അസിസ്റ്റൻറ് കുടിജിയെ ഓർമിപ്പിച്ചു, എത്ര ലക്ഷണങ്ങൾ വേണമെങ്കിലും  മുടക്കാമെന്നും സംഗതി നടന്നു കിട്ടിയാൽ മാത്രം മതിയെന്നും അസിസ്റ്റൻറ് മാരോട് കുടി ജി പറഞ്ഞു , അതിനുള്ള ഏർപ്പാടുകൾ ചെയ്യാനും,
ടെക്നീഷ്യൻമാരുടെ താമസത്തിനും ഒക്കെയായിട്ട്, ലക്ഷം രൂപ, അസിസ്റ്റൻറ് മാർക്ക് അനുവദിച്ച് നൽകി, 
ശിഷ്യന്മാർ കൃത്യമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോയി,
ഹൈ റിയലിസ്റ്റിക് ശില്പം ചെയ്യുന്നതിനായി, ലക്ഷങ്ങൾ മുടക്കി ടെക്നീഷ്യൻ മാർക്ക് അഡ്വാൻസ് നൽകി, റൂം ബുക്ക് ചെയ്തു അവർ കാത്തിരുന്നു, ആഴ്ചകൾ കടന്നുപോയി, കണ്ടൻ തുരുത്തിലെ ഹോട്ടൽ കടകളിൽ ബംഗാളി തൊഴിലാളികളെ വ്യാപകമായി റിക്രൂട്ട് ചെയ്യപ്പെട്ടു തുടങ്ങി , 24 മണിക്കൂറും പ്രവർത്തിക്കുന്ന കടകളും, ഷവർമയും അൽഫാമും കട്ടൻചായയും കിട്ടുന്ന കടകളിൽ രാത്രികാലങ്ങളിൽ ചെറുപ്പക്കാരുടെ തിരക്ക് കൂടി കൂടി വന്നു, എട്ടു മണി കഴിഞ്ഞാൽ ഒരു മനുഷ്യ ജീവിയെ പോലും കാണാതിരുന്ന തുരുത്ത് റോഡുകൾ, ഇപ്പോൾ പകല് ത്തേക്കാൾ പ്രകാശത്തോടെയും ആളുകളിൽ തിരക്കുകൾ കൊണ്ടും സജീവമായി, 
നിരീശ്വരവാദികളും,സദാചാരവാദികളായ പിന്തിരിപ്പൻ രാഷ്ട്രീയപാർട്ടികളും 
സ്വാമിജിയെ കുറ്റം പറഞ്ഞുകൊണ്ടേയിരുന്നു, കുടു ജിയുടെ പങ്കു പറ്റിയ തുക്കടാ രാഷ്ട്രീയ രാഷ്ട്രീയപാർട്ടികൾ, പ്രാദേശികത വിട്ടു ദേശീയതയിൽ സജീവമായി ,  രാഷ്ട്രീയ പ്രമുഖരും ഡോക്ടർമാരും ആത്മീയവാദികൾ ആയ നാട്ടു പ്രമുഖരും ചേർന്ന്, കുടു ജിയെ  രാജാവിന് തുല്യം എന്നോളം ബഹുമാനിക്കാൻ തുടങ്ങി, സാധാരണ മനുഷ്യന് തിരിച്ചറിയാൻ പറ്റാത്ത തരത്തിലുള്ള സാമിയുടെ ആ പ്രതിമ നിർമിച്ചെങ്കിൽ മാത്രമേ തൻറെ ഈ വിലയും നിലയും നിലനിൽക്കുകയുള്ളൂ എന്ന് കുടു ജിക്ക് മനസ്സിലായി, ഏതുവിധേനയും  സ്വാമിജിയുടെ മുഖത്തിൻറെ  മോൾഡ്  ഉണ്ടാക്കണം, അതിനുവേണ്ടി സ്വാമിജിയെ എങ്ങനെ ഉണർത്താതെ കാര്യങ്ങൾ നിർവഹിക്കാം എന്നതിലേക്ക് മാത്രമായി  കുട്ടുജിയുടെ ചിന്തകൾ, സ്വാമിജിക്ക് വല്ല മരുന്നും കൊടുത്തു മയക്കി ആയാലോ, മരുന്നില്ലാത്ത അബോധാവസ്ഥയിൽ ഇരിക്കുന്ന സ്വാമിജിക്ക് ഇനി എന്ത് മരുന്ന് 
കൊടുക്കാൻ കുടു ജി തന്നെ മനസ്സിൽ തിരിച്ചു ചിന്തിച്ചു മറുപടി പറഞ്ഞു
 
ചെറിയ മൊട്ടു സൂചി കൊണ്ട് സ്വാമിജിയെ ഒന്നും കുത്തി നോക്കിയാൽ ചിലപ്പോൾ കാര്യങ്ങൾ അറിയാൻ പറ്റും , എത്രത്തോളം
ഉപബോധ മനസ്സ് ഉണർന്നിരിക്കുന്നു ഒരു ദിവസം ആരാധനയ്ക്കും ആഘോഷങ്ങൾക്കും ഒടുവിൽ ജനക്കൂട്ടം പിരിഞ്ഞു പോയ ഒരു രാത്രിയിൽ സ്വാമിയിൽ മുട്ടുസൂചി പരീക്ഷിക്കാൻ കുടുജി തീരുമാനിച്ചു
തന്നെയുമല്ല പൂനെയിൽ നിന്നുള്ള ടെക്നീഷ്യന്മാർ അടുത്തുള്ള നഗരത്തിൽ റൂം ബുക്ക് ചെയ്ത് വെയ്റ്റിംഗ് ലാണ്,  ഒരു മുട്ടുസൂചി വീണാൽ കേൾക്കാൻ പറ്റുന്ന നിശബ്ദത യുള്ള ആ രാത്രിയിൽ  ഭയപ്പാടോടെ മുട്ടുസൂചി യുമായി ആൽത്തറയുടെ സമീപത്തേക്കു 
സ്വാമിജി ലക്ഷ്യം വച്ച് നടന്നു, അണയാതെ കത്തിയിരുന്നു  വിളക്കുകൾ കെടുത്തി ഇരുട്ടാക്കി
പാറക്കല്ല് ഉറച്ചത് പോലെ, ഒരു പ്രതിമയെ പോലെ സ്വാമിജി ഇരിക്കുകയാണ് , കുടു ജി സ്വാമിജിയുടെ മുഖത്തേക്ക് നോക്കി ,  കുടിജിക്ക് നല്ല ഭയമുണ്ട് താൻ ചെയ്യാൻ പോകുന്നത് അതിക്രൂരമായ
ഒരു പ്രവൃത്തിയാണെന്ന് അദ്ദേഹത്തിനറിയാം, എങ്കിലും തൻറെ നിലനിൽപ്പിന് അത് ചെയ്തേ പറ്റൂ, കുടിച്ചി തൻറെ കയ്യിൽനിന്നും മുട്ടുസൂചി പുറത്തെടുത്തു  , സാമിയുടെ അടഞ്ഞ കണ്ണുകളിലേക്ക് നോക്കി, അദ്ദേഹത്തിൻറെ തുടയിൽ പതിയെ മൊട്ടുസൂചി  കുത്തി ഇറക്കി സാമി ജി കണ്ണു തുറക്കും എന്നു തോന്നിച്ചു, സ്വാമിജിക്ക് ഒരു മാറ്റവുമില്ല, പതിയെ ആ മുട്ടുസൂചി യുടെ ആഴം കൂടി വന്നു, ആ മുട്ടുസൂചി പൂർണമായി സ്വാമിയുടെ
തുടയ്ക്ക് കുടുജി കുത്തിയിറക്കി , സ്വാമിയ്ക്ക് ഒരു മാറ്റവുമില്ല, കുടുജിയുടെ മുഖത്ത് ആഹ്ളാദവും സന്തോഷവും ഒരുമിച്ച് വന്നു പെട്ടെന്ന് അവിടേയ്ക്കു ജീപ്പ്  തെളിച്ചത്തോടെ വന്നുനിന്നു,  കുടുജിയുടെയും സ്വാമിയുടെയും ദേഹത്തേക്ക് ജീപ്പിൻറെ വെളിച്ചം തട്ടി മാറിനിന്നു,  കുടു ജി പെട്ടെന്ന് മാറി ,അതു പെട്രോളിങ് ഇറങ്ങിയ പോലീസുകാരായിരുന്നു, അവർ അവിടെ വണ്ടി 
ഇട്ട്അവിടെ നിന്നും മാറി കുറച്ചു ദൂരേക്ക് മാറി നിന്നു, പെട്ടെന്ന്  കുടുജിയുടെ മൊബൈലിലേക്ക് ഒരു ഫോൺ കോൾ വന്നു, അത് വാഹന പാർക്കിംഗ് നോക്കി നടത്തുന്ന കുട്ടായിയുടെ  ഫോൺ കോൾ ആയിരുന്നു, അയാൾ ഫോണിലൂടെ പറഞ്ഞത് കേട്ട് കുടുജി പെട്ടന്ന് അവിടുന്നു എൻഫീൽഡ് മായി പോകുന്നു, 
 നഗരത്തിലെ റോഡ് വശത്ത്  രാത്രി  ആളുകൾ കൂട്ടമായി ഒരു വശത്തേക്ക് നോക്കി നിൽക്കുകയാണ്  , അവരുടെ മുഖത്ത് തീജ്വാലകളുടെ ഓളം കാണാൻ കഴിയുന്നുണ്ട്
കുടുജിയുടെ ഷോപ്പ് നിന്ന് കത്തുകയാണ് ,  അവിടേക്ക് പാഞ്ഞെത്തുന്ന ഫയർഎൻജിൻ  തീയണയ്ക്കുന്നു, ഇതെല്ലാം കണ്ട് ഭ്രാന്ത് പിടിച്ചു എന്നെ പോലെ  കുടുജി നിൽക്കുന്നു, അവിടെ നിന്ന് തന്നെ ബൈക്കുമായി ഒരു ബാറിലേക്ക് കുടി ജി പോകുന്നു, 
പിറ്റേന്ന് രാവിലെ ടെക്നീഷ്യന്മാരും ആയി അസിസ്റ്റൻറ്ന്മാരും കുടുജിയെ തേടി  കണ്ടം തുരുത്തിയിലേക്ക് എത്തുന്നു , ഒരു വലിയ ജനക്കൂട്ടം ആണ് അവർക്ക് അവിടെ കാണാൻ കഴിഞ്ഞത്, അസിസ്റ്റൻറ് മാരിൽ ഒരാൾ  കുടുജിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നു , ഇപ്പോൾ വരും എന്ന് മറ്റുള്ളവർക്ക് ഫോൺ വിളിച്ച അസിസ്റ്റൻറ് മറുപടി നൽകുന്നു, കണ്ടൻ തുരുത്തിൽ  ഒരു ഓട്ടോയിൽ കുടുജി വന്നെത്തുന്നു , അസിസ്റ്റൻറ് മാർ കുടിജി 
അടുത്ത്  എത്തുന്നു, ടെക്നീഷ്യന്മാരെ അസിസ്റ്റൻറ് മാർ കുടു ജിക്ക് പരിചയപ്പെടുത്തുന്നു, അതൊന്നും ശ്രദ്ധിക്കാതെ കുടുജി  നേരെ ആൾക്കൂട്ടത്തിന് വകഞ്ഞുമാറ്റി ആൽത്തറ യിലേക്ക് പോകാൻ ശ്രമിക്കുന്നു, മുന്നിലേക്ക് നടക്കുന്നു
ആൽത്തറയ്ക്കു മുന്നിലെത്തുമ്പോൾ അവിടെ കണ്ട കാഴ്ച കുടു ജിയെ ഞെട്ടിക്കുന്നു, സ്വാമിജി ഇരുന്നിടത്ത് കുരങ്ങൻ ഇരിക്കുന്നു, സ്വാമിജിയെ കാണാനില്ല , കുടുജിക്ക് ഭ്രാന്ത് പിടിച്ച പോലെ ആയി, ഇയാൾ അവിടെയും ഇവിടെയും ആൾക്കൂട്ടത്തിൽ ഒക്കെ സ്വാമിജിയെ അന്വേഷിക്കുന്നു   , എങ്ങും കാണാൻ കഴിയുന്നില്ല, സ്വാമിജിയെ പോലെ  പ്രസന്നവദനനായി ധ്യാനത്തിൽ മുഴുകി ഇരിക്കുന്ന കുരങ്ങിനെ കുടിജി നോക്കുന്നു, സ്വാമിജി ഈ കുരങ്ങൻ ആണെങ്കിൽ കാലിൽ ഞാൻ തറച്ച ആ മുട്ടുസൂചി ഉണ്ടായിരിക്കും, കുടിജി ഓർത്തെടുത്തു, അടുക്കലേക്കു ചെന്നു, കുരങ്ങൻറെ മുഖത്തേയ്ക്കു നോക്കി , പ്രസന്നതയോടെ ഉള്ള ധ്യാനം,  സ്വാമിയിൽ തറച്ച മുത്തു സൂചി പതിയെ കുരങ്ങൻറെ കാലിൽ അന്വേഷിക്കുകയാണ്അയാൾ ,
മറ്റൊരു കുരങ്ങിനെ പോലെ കുരങ്ങിനെ പോലെ പരിസരം പരിസരം മറന്നു പരതാൻ തുടങ്ങി,
ഒടുവിൽ കുരങ്ങിൻറെ  കാലിൽ നിന്നും കുടു ജിമുട്ടുസൂചി  വലിച്ചെടുത്തു , ആൽത്തറ യിലേക്ക്  ചോര പൊടിഞ്ഞു,അതുകണ്ടു  ഭ്രാന്ത് പിടിച്ചവനെ പോലെ അയാൾ കുരങ്ങനെ പോലെ നാലു കാലിൽ  മുന്നിലേക്ക് ഓടി, പണ്ട് കുരങ്ങൻ കളിച്ച സ്ഥലത്തുനിന്ന് അഭ്യാസങ്ങൾ കളിക്കാൻ തുടങ്ങി
കാഴ്ചക്കാർക്ക് ഒരു കൗതുകമായി തോന്നി, ധ്യാനിച്ചിരിക്കുന്ന കുരങ്ങനോട് ദൈവികതയും തോന്നി ഭക്തർ കുരങ്ങന് പഴങ്ങൾ നിവേദിച്ചു, പഴം കഴിച്ചതിനുശേഷം കുരങ്ങൻ വീണ്ടും ധ്യാനത്തിലായി, വർഷങ്ങൾക്കുശേഷം സ്വാമിയുടെ ശിൽപം ,  സമീപത്ത് ആലിൻ ചുവട്ടിൽ സ്ഥാപിക്കപ്പെട്ടു  , തുടർന്ന് ആലിൻ ചുവട്ടിൽ പരിണാമ ചക്രത്തിലെ ജീവിവർഗങ്ങൾ എല്ലാം തന്നെ സ്ഥാപിക്കപ്പെട്ടു, ആൽ അപ്പോഴും വളർന്നു പന്തലിച്ചു തണലേകി നിന്നു.

സുനിൽ സിഎൻ
Copyright@cnsunil.com


Friday, 31 July 2020

നാഗങ്ങളുമായി സംസാരിക്കാൻ കഴിയും എഴുത്ത് :സുനിൽ സി എൻ (ലിനസ് )

 

ഭയമുള്ളത്തിനെ എല്ലാം സ്നേഹിച്ചു തുടങ്ങിയാൽ ഭയം വിട്ടുമാറുമെന്ന  ഐഡിയോളജി പ്രാവർത്തിക മാക്കിയത് വളരെ അത്ഭുതത്തോടു കൂടിയാണ് ഒരു പക്ഷേ നിങ്ങള്ക്ക് വിശ്വസിക്കാൻ കഴിഞ്ഞു എന്ന് വരില്ല പക്ഷേ സത്യമാണ് ചെറുപ്പം മുതലേ ആന,പാമ്പ്,പട്ടി തുടങ്ങിയ മൃഗങ്ങളെ ഭയമായിരുന്നു , പണ്ട് ഞാൻ കൈക്കുഞ്ഞായിരുന്നപ്പോൾ കാരിത്തോട്ട അമ്മയുടെ(വല്യമ്മ ) വീട്ടിൽ ഒരു പട്ടി ഉണ്ടായിരുന്നു വളരെ സ്നേഹം ഉള്ള ഒരു പട്ടി, കുഞ്ഞിലേ എന്നെ ഒരിക്കൽ അവിടെ കൊണ്ട് പോയ നേരത്തു വീട്ടു മുറ്റത്തു വെച്ച് എന്നേ ആരോ അമ്മയുടെ കയ്യിൽ നിന്നും  വാങ്ങി താലോലികാനായി എടുത്തു  പെട്ടന്ന് വീട്ടിലെ പട്ടി ചാടി അവരെ കടിച്ചു പക്ഷേ ആ കടി എന്റെ കാലിനാണ് ഏറ്റത് പിന്നീട് ഓർമ്മ വെച്ച നാൾ മുതൽ എന്റെ കാലിലെ പാടു കാണിച്ചു അമ്മ പണ്ട് പട്ടി കടിച്ച കഥ പറയുമായിരുന്നു, പതിയെ പതിയെ പട്ടി ഒരു വില്ലനായി മനസ്സിൽ കയറി കൂടി, ആ ഭയം കുറച്ചു നാള് ഉണ്ടായിരുന്നു വീട്ടിൽ ഒരു പട്ടി കുട്ടിയെ വാങ്ങിയതോടെ പട്ടിയെ കുറിച്ചുള്ള ഭയം ഇല്ലാതായി ഇനിയും പാമ്പിന്റെ ഭയം കൂടെ ഇല്ലാതാക്കണം  എന്താണ് അതിനു ചെയ്യാൻ പറ്റുക,  എന്ത് കൊണ്ടാണ് പാമ്പിനെ കാണുമ്പോൾ ഭയക്കുന്നയത്‌ എന്ത് മെസ്സജ് ആണ്  പാമ്പിനെ കാണുമ്പോ ബ്രയിൻ സ്വീകരിക്കുന്ന വിഷ്വൽ മെസ്സേജ്  ആ മെസ്സേജ് എങ്ങനെയാണു നമ്മളെ സ്വാധീനിക്കുന്നത് ഒരു പക്ഷെ സഹതാപം ആയിരിക്കാം മനുഷ്യനെ അപേക്ഷിച്ചു കൈകളും കാലുകളും ഇല്ലാത്ത ജീവിയാണല്ലോ,അതിന്റെ സഞ്ചാരം ഒരു തരം പിടച്ചിൽ പോലെ ആയിട്ടായിരിക്കാം ബ്രയിൻ കോഡ് ചെയ്യുന്നത് എന്നെനിക്കു തോന്നിയിട്ടുണ്ട്  ഉദാഹരണത്തിന് ഭയപ്പെട്ട ഒരു പാമ്പ്  ടൈൽസിട്ട ഒരു തറയിൽ കൂടെ ഇഴഞ്ഞു നീങ്ങാൻ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ ആണ് ഇത്തരം സിമ്പതികൾ ഒട്ടുംബോധത്തോടെ അല്ലാതെ ഉപബോധ മനസ്സിൽ കയറിക്കൂടുന്നത് എന്നാണ് ഞാൻചിന്തിക്കുന്നത് ഒരു പക്ഷെ കയ്യും കാലും ഉണ്ടായിരുന്നെകിൽ അതിനു എഴുന്നേറ്റു ഓടിപോകാമായിരുന്നു, സത്യത്തിൽ ഉള്ളിലുള്ള ഭയത്തെ ആദ്യം ഇരുട്ടു ആകുമ്പോഴേക്കും അഴിച്ചു വിടും പിന്നീടാകും നമ്മൾ ടോർച്ചുമായി പോകുക, പകൽ സമയത്തു വിജനമായ സ്ഥലത്തു ഈ ഭയം ഉണ്ടാകാറില്ല, വനാന്തരങ്ങളിലോ കാട്ടിലോ ഓക്കെ കയറുമ്പോ ഈ ഭയം ഉണ്ടായെന്നു വരാം, പാമ്പ് പിടുത്തക്കാരൻ വാവാ ചേട്ടൻ പാമ്പിനെ പിടിക്കുന്നത് കാണുമ്പോൾ ഒരു ഭയവും തൊന്നാറില്ല, കാരണം പാമ്പിനെ അദ്ദേഹം ഭയപ്പെടുത്താറില്ല വാവ ചേട്ടൻ പാമ്പിനെ പിടിക്കുന്നത് കാണുമ്പോൾ  പഴയ ബ്ളാക്ക് ആൻഡ് സിനിമകൾ  മനസ്സിൽ വരും,വില്ലൻ ബലാൽസംഗ സീനുകളിൽ നായികയെ പിടിക്കുമ്പോൾ നായിക കുതറി മാറാൻ ശ്രമിക്കില്ലേ.. എന്നേ വിടൂ എന്നേ വിടൂ ഞാൻ പോകട്ടെ...വിടൂ എന്നേ എന്നൊക്കെ പറയുന്നത് പോലെ  രാജ വെമ്പാല  വാവ ചേട്ടനെ തിരിച്ചു കമാ എന്നൊന്നു ചീറ്റ് കൊടുക്കുന്നത് പോലും  കണ്ടിട്ടേയില്ല  
പറഞ്ഞു വന്നത് നമ്മുടെ പാമ്പിനോടുള്ള  ഭയത്തെ  ഒഴിവാക്കുക, ചില മൈൻഡ് വിദഗ്ധർ  പറഞ്ഞിട്ടുണ്ട് നമ്മൾ ചിന്തിക്കുക കാര്യത്തെ കുറിച്ച് നൂറു ശതമാനം ആത്മാര്ഥതയോടു കൂടി ചിന്തിക്കുക ,പരാജയ പെട്ടാലും ലക്ഷ്യത്തിൽ എത്തുന്നത് വരെ തുടരെ തുടരെ  അതിനു ആവശ്യമായ കാര്യങ്ങൾ  ചെയ്തു കൊടുത്തു കൊണ്ട് അതിനു വേണ്ടി പ്രയക്നിക്കുക  എന്നാണ്  , നാഗഭയം മാറിക്കിട്ടാൻ  അങ്ങനെ ഒന്ന് പ്രയക്നിച്ചു നോക്കാൻ ഞാനും തീരുമാനിച്ചു  നാഗങ്ങളെ കുറിച്ച് ചിന്തിച്ചു  തുടങ്ങി കയ്യും  കാലുമില്ലാത്ത ഉടലുകൾ ആണല്ലോ പാമ്പുകൾ എന്ന സിമ്പതി വർക്ക്‌ ആയി, പതിയെ അവയെ  ഇഷ്ടപ്പെടാൻ  തുടങ്ങി, ഏതോ ഒരു പെർഫ്യൂമിന്റെ പരസ്യം കണ്ടപ്പോൾ ആണ് കറുത്ത കോബ്ര കളുടെ വല്ക്കങ്ങളുടെ സൗന്ദര്യം  മനസ്സിൽ ആദ്യമായി കേറുന്നത് എന്ത് മനോഹരമാണ്  അവ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ഭൂതകാലത്തിൽ മനുഷ്യന്റെ ആദ്യ സ്പീഷിസുകളിൽ പെട്ടതാകാം പാമ്പുകൾ എന്ന്  തോന്നിച്ചു, ഒരു പക്ഷേ സ്പര്ശനം  പാമ്പുകളുടെ സംഭാവന ആകാം എങ്ങനെ നോക്കിയാലും മറ്റു മൃഗങ്ങളെക്കാൾ കൂടുതൽ ചുറ്റുന്ന ജീവികൾക്ക് എല്ലാം അല്പം ദൈവീക  അനുപാതം കൂടുതൽ എന്ന നിഗമനത്തിലാണ് ചിന്തകൾ കൊണ്ടെത്തിച്ചത് എന്താണ്  ദൈവീക  അനുപാതം അതായതു ഗോൾഡൻ റേഷിയോ  എന്നല്ലേ അത് ഭൂമിയിലെ എല്ലാ ജീവിജാലങ്ങളിലും കാണുന്ന ഒരു അളവ് കോലാണ്,  മനുഷ്യരുടെ യുക്തിക്കനുസരിച്ചുള്ള കലകളിളും   ഒരേ ഗോൾഡൻ റേഷ്യോ  പരന്നു കിടക്കുന്നു,   കല പല കാര്യങ്ങളിലായും  വിഭജിച്ചു കിടക്കുന്നു എന്നുള്ളതേ ഉള്ളു, കലാകാരന്മാർക്ക് ജാതിയും മതവുമൊന്നുമില്ല എല്ലാം ദൈവികം ആണ് എന്ന് ആചാര്യന്മാർ പറഞ്ഞിട്ടുള്ളത് ഈ ഗോൾഡൻ റേഷ്യോയെ കുറിച്ച് തന്നെയാണ്, കലയിൽ കല മാത്രമേ ഉണ്ടാവുകയുള്ളൂ,
ജീവ ജാലങ്ങളിലേക്കും പാമ്പിലേക്കും തിരിച്ചു വരാം പുറം തോടുകൾ ഉള്ള പിരിയൻ ശംഖ്, അട്ട, പാമ്പ്  എന്ന് വേണ്ടാ പ്രകൃതിയിലെ ഇത്തരം ജീവികളിൽ  എല്ലാം തന്നെ ഗോൾഡൻ റേഷിയോ അല്പം കൂടുതൽ ആണ് എന്നതാണ് എന്റെ കാഴ്ചപ്പാടുകൾ, ഗോൾഡൻ റേഷിയോയുടെ കാര്യത്തിൽ ഭാഗ്യം ചെയ്യ്തത് സാളഗ്രാമുകൾ ആണ്
എന്താണ് സാളഗ്രാമുകൾ? ചുറ്റലുകൾ ഉള്ള ഒരു തരം ഒച്ച് വിഭാഗത്തിൽ പെട്ട പുരാതന ജീവികളുടെ ഷെല്ലുകളിൽ എക്കലുകളും മണ്ണും അടിഞ്ഞുണ്ടാകുന്ന പിരിയാൻ ഗോവണിയുടെ  ഷേപ്പിൽ പതിഞ്ഞു ഉണ്ടാവുന്ന കല്ലുകൾ ആണ് സാളഗ്രാമുകൾ കേരളത്തിലെ തന്നെ പല ദൈവീക വിഗ്രഹങ്ങളിലും ഇൻസ്റ്റന്റായി ദൈവീക അംനുപാതം ചേർത്തിട്ടുണ്ട് എന്നുള്ളതാണ് തമാശ ഡാവിഞ്ചി കണ്ടെത്തിയ റെഷിയോ കൊണ്ടാണ്  ആധുനീക മനുഷ്യരെ ആത്മീയതയുടെ  കൊട്ടാരം ലോബികൾ പറ്റിച്ചത്  എന്തായാലും പ്രകൃതിയെയും പ്രകൃതിയിലെ ജീവ ജാലങ്ങളെയും തന്നെയാണ് എല്ലാ മത വിഭാഗങ്ങളുടെയും   അടിസ്ഥാന  വളർച്ചക്ക് വേണ്ടി  അവർ വാർപ്പ് മാതൃകകായി  ഉപയോഗപെടുത്തിയിട്ടുള്ളത്   ഉദാഹരണം: കടലിൽ വച്ചിരിക്കുന്ന വിഗ്രഹം മല മുകളിൽ വച്ചിരിക്കുന്ന വിഗ്രഹം അങ്ങനെ പ്രകൃതിയെ ഉപയോഗിച്ച്  നിരവധി തട്ടുപ്പുകൾ നടത്തുന്നുണ്ട് ആത്മാവും ശരീരവും രണ്ടാണ് എന്ന് പറഞ്ഞു പ്രകൃതിയെയും മനുഷ്യന്റെ ചിന്തകളയേയും കൂട്ടി കലർത്തി യുക്തിയെ  തകർത്തു കളഞ്ഞു കൊണ്ടാണ്  മത കച്ചവടക്കാർ ആത്മീയത കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നത്, ക്ലാസ്സിക്‌   കാലഘട്ടത്തിൽ ഗോത്തിക്  ശൈലിയിൽ  ഭീമാകാരങ്ങളായ  ദേവാലയങ്ങൾ പണിഞ്ഞു ഉണ്ടാക്കി ആണ് അവർ  മനുഷ്യനെ ഭയപ്പെടുത്തി ആരാധിപ്പിച്ചു മനുഷ്യനെ പറ്റിച്ചിരുന്നത്, നമ്മുടെ നാട്ടിലും  ഗോത്തിക് ശൈലികൾ പല മേഖലകളിലും   കടന്നു വന്നിട്ടുണ്ട്, 
ശരീരവും ആത്മാവും രണ്ടായി പിരിഞ്ഞ പ്രേതാത്മാക്കൾ  ഭൂമിയിൽ മോക്ഷം കിട്ടാനും, സ്വർഗം കിട്ടാൻ വേണ്ടിയും  പേപ്പട്ടികളെ പോലെ ദേവാലകൾ ആയി ദേവാലയങ്ങൾ കയറി ഇറങ്ങി നടക്കാൻ പ്രാപ്തനാക്കി എന്നുള്ളതാണ് പ്രകൃതിയെയുംജീവജാലങ്ങളെയും കൊണ്ടുള്ളമത പുരോഹിതന്മാരുടെ വിജയവും   ഇതിലെ പ്രധാന തമാശയും പറഞ്ഞു വന്നത് ദൈവീകത എന്നത് മാറ്റി സ്ഥാപിക്കാനും കൂട്ടി ചേർക്കാനും,കാശു കൊടുത്താൽ വീട്ടിൽ കൊണ്ട് പോകാനും സാധിക്കുന്ന ഒന്നാണ്  അതിൽ പ്രകൃതിയെ കൂടെ ഉപയോഗപ്പെടുത്തി കച്ചവടം ചെയ്‌ത്‌മ്പോൾ ഒരു മനുഷ്യൻ എന്ന  നിലയിൽ എന്ത് ആത്മാർത്ഥത  ആണ് സഹജീവികൾ ആയ മനുഷ്യനോട് ഉള്ളത് എന്നുള്ള ഒരു ചോദ്യം അവശേഷിക്കുന്നു നമുക്ക്  ഗോൾഡൻ റെഷിയോയിൽ പെട്ട ജീവികളിലേക്കു തിരിച്ചു വരാം മനുഷ്യന്റെ  സെൻസറിങ് പവറിൽ  നിന്ന്‌ വളരെ വ്യത്യസ്തമാണ്  ജീവികളുടെ സെൻസറിങ് പവർ, സഞ്ചാരി പക്ഷികളെ  തന്നെ എടുത്താൽനമുക്ക് മനസ്സിലാക്കാം സ്വന്തമായി റഡാർ സംവിധാനങ്ങൾ തലയിൽ ഉള്ള ജീവികൾ ആണ്  അവർ കൃത്യമായി ദിശയും താപവും ദൂരവും ഓക്കെ അളക്കാനുള്ള സംവിധനം അവരുടെ തലയിൽ തന്നെ ഉണ്ട്, അട്ട, പാമ്പ്, ഒച്ച് ഉറുമ്പ് തീനി തുടങ്ങിയവ ഭൂമിയുടെ സ്പന്ദനം ഏറ്റവും കൂടുതൽ അറിയാവുന്നവർ ആയിരിക്കാം, തന്നെയുമല്ല മറ്റുള്ള ജീവികളിൽ നിന്ന്‌ വ്യത്യസ്തമായി പ്രത്യക്ഷത്തിൽ പ്രതിരോധം പ്രകടിപ്പിക്കുന്ന  ജീവികൾ ആണ് എന്ന് തോന്നിയിട്ടുണ്ട്, മനുഷ്യരുടെ കാലിന്റെ വൈബ്രേഷൻ പെട്ടന്ന് തിരിച്ചറിയാൻ പറ്റുന്ന ജീവികൾ ആണ്  പാമ്പുകൾ,കഥകളിൽ നിന്നുള്ള മനുഷ്യന്റെ ഇമാജിനേഷൻ ആണ് പാമ്പുകളെ ഭീകര ജീവികൾ ആക്കുന്നത് എന്ന് തോന്നിയിട്ടുണ്ട് ഒരിക്കൽ എനിക്കും പാമ്പിനെ അടുത്ത കാണണം എന്ന കലശലായ ആഗ്രഹം ഉണ്ടായി എന്താചെയ്യുക ഒരു മാർഗമേ ഉള്ളു മൃഗ ശാലയിൽ പോകുക നേരെ തിരുവനന്തപുറം മൃഗ ശാലയിലേക്ക്  പൊയി,മൃഗശാലയിലേക്ക്   കയറാനുള്ള ടിക്കറ്റ് എടുത്തു ഓർക്കണം ഒരു യാത്ര അത്രയും ചെയ്തത്  ഒരു കാര്യം മാത്രം മനസ്സിൽ  ഓർത്തു കൊണ്ടാണ്  പാമ്പിനെ അടുത്ത് കാണണംഎന്നുള്ള അതിയായ ആഗ്രഹം മൃഗശാലയുടെ അവസാനമാണ് സ്‌നേക് മ്യൂസിയം ഉള്ളത് എല്ലാ മൃഗങ്ങളെയും കണ്ടു അവസാനം സ്നേക്ക് മ്യുസിയത്തിൽ എത്തി ഞാൻ വന്നത് നിങ്ങളെ കാണാൻ വേണ്ടി മാത്രമാണ് എന്ന് മനസ്സുകൊണ്ട് അവയോടു പറഞ്ഞു,  നമ്മൾ എന്താണോ അതിയായി ആഗ്രഹിക്കുന്നത്‌ അത് നമ്മളെ തേടി വരും എന്ന്  പറയുന്നത് സത്യമാണ് എന്ന് തോന്നിയ നിമിഷം, കണ്ണാടി അലമാരയിൽ പല തരം പാമ്പുകളെയും അവയുടെ പുറങ്ങളിൾ ഉള്ള പലതരം ഡിസൈനുകളും  കണ്ടു അങ്ങനെ ആസ്വദിച്ചു  നടക്കുകയാണ് , ഒരു കണ്ണാടി കൂട്ടിൽ നിറയെ കരിമൂർഖൻ കിടക്കുന്നുണ്ട്, മനസ്സു സന്തോഷത്താൽ വീർപ്പു മുട്ടി അവയെ എല്ലാം നോക്കി ഇങ്ങനെ കൂടിന്റെ മുൻപിൽ ഇങ്ങനെ നിന്നു, എന്ത് മനോഹരങ്ങൾ ആയി ആണ് അവ സൃഷ്ടിക്കപ്പെട്ടത്,അതി മനോഹരം എന്ന് മനസ്സിൽ വിചാരിച്ചു, പാമ്പ് കൂട്ടിൽ ചെറിയ കുന്നുകളും ദ്വാരങ്ങളും കമ്പുകളും ചെറിയ തടി കഷ്ണങ്ങളും ഓക്കെ ഇട്ടു മനോഹരം ആക്കിയിട്ടുണ്ട്   പാമ്പുകൾ എല്ലാം  ഒരേ താളത്തിൽ ഓടികളിക്കുകയാണ് ഏറ്റവും കൂടുതൽ സെൻസ് ചെയ്യാൻ കഴിയുന്ന ജീവികൾ ആണ് എന്ന് അന്നത്തെ സംഭവത്തോട്  കൂടി എനിക്ക് മനസ്സിലായി , നമ്മുടെ  എനർജി ഫീൽ അവക്ക് മനസ്സിലാക്കാൻ പറ്റും, എന്റെ മുന്നിലൂടെ ആളുകൾ പോയ്കൊണ്ടിരിക്കുന്നുണ്ട് പക്ഷേ പമ്പുകളിൽ തന്നെയാണ് എന്റെ ശ്രദ്ധ ആളുകൾ എല്ലാവരും ഒന്നു ഒഴിഞ്ഞപ്പോൾ ഞാൻ ഒരു മനോഹരമായ കാഴ്ച കണ്ടു മറ്റുള്ള പാമ്പുകളുടെ എനർജി ഫീൽഡിൽ നിന്ന്‌ വ്യത്യസ്തമായി  സാവധാനത്തിൽ അല്പം സെക്സിയായി പതിയെ ഇഴഞ്ഞു  വരുന്ന ഒരു പാമ്പ് അതിന്റെ ശല്കങ്ങൾ  വെളിച്ചത്തിൽ തിളങ്ങി നിന്നു, ഞാൻ അതിനെ തന്നെ നോക്കി മനസ്സിൽ പറഞ്ഞു "ഞാൻ ഇതാ നിന്നെ തേടി വന്നിരിക്കുന്നു എന്നേ നോക്കൂ"..അലപം നേരം കൂടെ അവയെ ഇഷ്ടത്തോടെ നോക്കി നിന്ന്‌ ആ പാമ്പ് ഒന്ന് കറങ്ങി തിരിഞ്ഞു എന്റെ നേരെ ഇഴഞ്ഞു  വന്നു പതിയെ തല മുകളിലേക്കു ഉയർത്തി എന്നേ തന്നെ നോക്കി നിൽക്കുന്നു, എന്റെ ഹൃദയം  പടപാടുന്നു ഇടിക്കാൻ തുടങ്ങി, സത്യം തന്നെയാണ് ഞാൻ ഈ കാണുന്നത്, മറ്റുള്ള പാമ്പുകൾ ഓടി കളിച്ചു കൊണ്ടിരിക്കുയാണ് ഒരെണ്ണം മാത്രം എന്നേ നോക്കി നിൽക്കുന്നു, കുറച്ചു നേരം നോക്കി നിന്നപ്പോൾ ഞാൻ പറഞ്ഞു മതി എനിക്ക് നിന്റെ നോട്ടം താങ്ങാൻ കഴിയുന്നില്ല കാരണം ഞാൻ വളരെ വിഭ്രംശിച്ചു പോയ്‌  നമ്മൾ രണ്ട് സ്പീഷിസ്‌ ആണ് തന്നെയുമല്ല ഒരായുസ്സ് മുഴുവനും മനുഷ്യനായി ആണ് ഞാൻ ജീവിച്ചത്  എങ്കിലും നിങ്ങൾക്കു  ഞങ്ങളോട് കമ്മ്യൂണിക്കേറ്റ്  ചെയ്യാൻ പറ്റുമല്ലോ, മതി ഇനി പോക്കോ എന്നു പറഞ്ഞു ഞാൻ പിൻവാങ്ങി അത് പതിയെ ഇഴഞ്ഞു നീങ്ങി, പുറത്തിറങ്ങുന്നത് വരെ സന്തോഷം കൊണ്ട് വീർപ്പു മുട്ടി പോയ്‌ , ആരോടാ ഇതൊന്നു പറയുക. അല്ലെങ്കിൽ വേണ്ടാ പിന്നീട് ആരോടെങ്കിലും പറയാം  എന്ന് വിചാരിച്ചു ഈ നാഗ സംസർഗ്ഗത്തെ കുറിച്ച് ബ്ലോഗിൽ എഴുതാമെന്ന് അന്ന് മുതൽ വിചാരിച്ചതാണ്  പക്ഷേ നടന്നില്ല, എന്റെ അടുത്ത സുഹൃത്തുക്കളോട് ഈ സംഭവം ഞാൻ വിവരിച്ചിരുന്നു  എല്ലാവരും വിശ്വസിക്കുകയില്ല  അത് തന്നെയായിരുന്നു ആ സമയത്ത് ഞാനും ചിന്തിച്ചതും  പാമ്പുമായുള്ള സംസാരത്തിൽ   നിന്ന്‌ പിന്മാറാൻ ഉണ്ടായതിനും കാരണം  , 
സുനില്‍ സി എന്‍  ( ലിനസ് )
31/7/2020

നിങ്ങൾക്കും  ഇതുപോലെ എന്തെങ്കിലും ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൾ കമന്റ്‌ ബോക്സിൽ എനിക്ക് കമന്റ്‌ ചെയ്യണം 

Wednesday, 29 July 2020

സ്വപ്നത്തിലെത്താറുള്ള വീട് (ഓർമ്മക്കുറിപ്പ് ) വര : സുനിൽ സി എൻ


മൂടിപ്പുതച്ചുറങ്ങുന്ന പുലർ കാലങ്ങളിൽ ഞാൻ കണ്ടിട്ടുള്ളവയിൽ ഏറ്റവും പ്രിയപ്പെട്ട  സ്വപ്നം ആ വീടാണ് , കാരിത്തോട്ട അമ്മയുടെയും അപ്പച്ചന്റെയും വീട് , കാരിത്തോട്ടമ്മ  എന്റെ 
അമ്മയുടെ അമ്മയാണ്  അപ്പച്ചൻ അമ്മയുടെ അച്ഛനാണ് 
കുട്ടിക്കാലത്തു വളരെ ഏറെ
മനസ്സിനെ സ്വാധീനിച്ച  വീട്‍യിരുന്നു  കാരിത്തോട്ട,പഴയ രീതിയിൽ പറഞ്ഞാൽ ഇടനാട്, ചുറ്റിനും ഭീമാകാരങ്ങൾ അല്ലാത്ത മൊട്ടക്കുന്നുകളും പുഴകളും പാടങ്ങളും ഉള്ള പ്രദേശം, പുരാതന കേരള സംസ്കാരത്തെ സ്വാധീനിച്ച  കുട്ടനാടിന്റെ മാതൃക ആയ ആറന്മുളയുടെ സമീപ പ്രദേശം ആണ്  കാരിത്തോട്ട, ആറന്മുളയിലുള്ള  വള്ളം കളിയും ഉത്‌സവങ്ങളും ഒരു ജനതയെ എങ്ങയൊക്കെസ്വാധീനിച്ചിരുന്നു എന്ന് അപ്പച്ചനിലൂടെ  നോക്കിക്കാണാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് 
അമ്മ എപ്പോഴും പറയുമായിരുന്നു അപ്പച്ചൻ ചെയ്യാത്ത കൃഷി ഇല്ലായെന്ന് , കൃഷി സംബദ്ധമായ കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അമ്മ 
അപ്പച്ചനെ മാതൃകആക്കി
ഇടക്ക് സംസാരിക്കാറുണ്ട്   
അപ്പച്ചൻ നട്ടിട്ടില്ലാത്ത വിളകൾ 
ചുരുക്കമാണ്  എന്ന് പറയും ചാമ,തിന, മുതിര,നെല്ല്,വാഴ, ചേമ്പു,ചേന, മധുരകിഴങ്ങു,
കൂർക്ക,വെള്ള കിഴങ്ങു ,കപ്പ, മാങ്ങ,തേങ്ങ,പറങ്കി മാവ്,
കുടം പുളി,അങ്ങനെ പോകുന്നു ഒരു നീണ്ട നിര, പണ്ടെങ്ങോ അപ്പച്ചൻ വറുത്തു വാരിത്തന്നു കഴിപ്പിച്ച ചാമയുടെയും, മുതിരയുടെയും രുചി പലപ്പോഴും
ഓർക്കാറുണ്ടായിരുന്നു 
പക്ഷേ വളർച്ചയുടെ ഘട്ടത്തിൽ ആ രുചി മനസ്സിന്റെ കോണിൽ എവിടെയോ കിടന്നു പെരുകി പറയുന്നുണ്ടായിരുന്നു, ഈ  ടെസ്റ്റ് നിനക്ക് പിന്നീട് കിട്ടിയിട്ടില്ല നീ കണ്ടു പിടിക്ക് എന്ന് മനസ് പലപ്പോഴും പറയും ആ രുചി ഓർത്തെടുക്കൻ ശ്രമിച്ചു നടന്നില്ല വർഷങ്ങൾക്ക് ശേഷം എന്റെ  സിനിമയാത്രയുടെ ഭാഗമായി  സഞ്ചരിക്കേണ്ടി വന്നപ്പോൾ ആണ് അറിയാതെ ആ രുചി തിരിച്ചുകിട്ടിയത്, ചാമയും,
മുതിരയും , തിനയും  ഒക്കെ  ഭൂമിയിൽ നിന്ന്‌ അപ്രത്യക്ഷമായി പോയ്‌ കൊണ്ടിരിക്കുകയാണ് പിന്നെങ്ങനെ അതിന്റെ രുചി  കിട്ടും അല്ലേ 

കാരിത്തോട്ട അപ്പച്ചൻ 

അപ്പച്ചൻ ഒരു നല്ല ഒരു 
കൃഷിക്കാരൻ ആയിരുന്നു, 
ഒന്നര ഏക്കർ വരുന്ന ഒരു വലിയ കുന്നിന്റെ ഒരു ഭാഗം മുഴുവൻ അപ്പച്ചന്റെയും കാരിത്തോട്ടമ്മ സ്വന്തമായിരുന്നു 
എന്റെ ഓർമ്മക്കുറിപ്പിലെ സ്വപനത്തിൽ എത്താറുള്ള 
വീട്ടിലെ പ്രധാനപ്പെട്ട ഭാഗം 
ഈ  വിസ്‌തൃതമായ കുന്നിൻ പ്രദേശമാണ്,മഞ്ഞിന്റെ പുലർ കാലങ്ങളിൽ മണ്ണിൽ കിളക്കുന്ന  
അപ്പച്ചന്റെ ഊക്കിന്റെ ശബ്ദം 
കെട്ടിട്ടാണ്  പലപ്പോഴും ഉണർന്നിട്ടുള്ളത് , വളരെ മനോഹരമായ ഓടിട്ട ഒരു ചെറിയ  വീടായിരുന്നു കാരിത്തോട്ടമ്മയുടെയും അപ്പച്ചന്റെയും വീട് 
വീടിന്റെ മുറ്റത്തിന് മുകൾ ഭാഗം ഒരു കയ്യാല ഉണ്ടായിരുന്നു അതിന് മുകളിലായി നിറയെ നിരനിരയായി പറങ്കി മാവും  ആഞ്ഞിലി ഉണ്ടായിരുന്നു  കുമ്പഴുപ്പൻ ആഞ്ഞിലി ചക്ക കിളികൾ കൂട്ടത്തോടെ ബഹളം  വച്ച് കഴിക്കുന്നത് കണ്ടിട്ടുണ്ട്   
മുത്തന്റയ്യത്ത്  എന്നായിരുന്നു വീട്ടു പേര്, വീടിനകം വളരെ മനോഹരമായിരുന്നു,
ഒരു നീണ്ട ഹാൾ,അതിൽ തടികൊണ്ടുള്ള കാലുകൾ നീട്ടി കയറ്റി വെക്കാവുന്ന  ഒരു ചാരു കസേര,  ഇളം നീലയിൽ ഇളം  ചുവപ്പും പച്ചയും, നീലയിലും വരയിട്ട ഒരു കട്ടിയുള്ള തുണിയിൽ അപ്പച്ചന്റെ ഇരിപ്പിടം സെറ്റ് ചെയ്തിരിക്കുന്നു, മുറ്റത്തെക്കു തുറക്കുന്ന തടിയിൽ തീർത്ത ജനുകൾ, കോളാമ്പി  
ചാരുകസേരയുടെ താഴെ ഇപ്പോഴും ഇരിക്കുന്നത് കാണാം 
ഹാളിൽ നിന്ന്‌ അകത്തേക്ക്  കയറി ഇടത്തേക്ക് തിരിഞ്ഞാൽ ആദ്യത്തെ ഹാൾ പോലെത്തന്നെ  രണ്ട് മുറിയായി തിരിച്ചിട്ടുണ്ട് ഒന്ന് കിടപ്പു മുറി അതിനപ്പുറത്തേതു  ധാന്യപ്പുരയും അലമാരയും 
വലിയ  മനോഹരമായ ഒരു കണ്ണാടി അലമാര വെച്ചിട്ടുണ്ടായിരുന്നു 
 അലമാരക്ക് എതിർ ഭാഗത്തു ഒരു വലിയ പത്തായം വച്ചിട്ടുണ്ട് 
നല്ല കറുത്ത  കളറാണ് പത്തായതിനു, മാജിക് എന്നപോലെ മൂടി മാറ്റി 
വാഴപ്പഴങ്ങൾ അതിൽ നിന്ന്‌ എടുത്തുന്ന തന്നിരുന്ന ഒരു വലിയ മാജിക് കാരിയായിരുന്നു  
കാരിത്തോട്ടമ്മ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്,
നെല്ലും മറ്റു കിഴങ്ങു വർഗ്ഗങ്ങളും അതിന്റെ മറ്റു അറകളിൽ ഭദ്രമായിസൂക്ഷിച്ചിരുന്നു 
ആദ്യമായി ചീന ഭരണികൾ 
കാണുന്നത് എതിർ വശത്തു ഇരുന്ന  അലമാരയിൽ നിന്നായിരുന്നു, വെള്ളയിൽ നീല നിറത്തിലുള്ള ചിത്രപ്പണികൾ ഉള്ള ഭരണികളും കപ്പുകളും, വർഷങ്ങൾക്കു ശേഷം അതിന്റെ ചരിത്ര പരമായ സ്വാധീനവും മനുഷ്യ ജീവി എന്നുള്ള നിലയിൽ  വളരെ പ്രാധാന്യത്തോടെ ഞാൻ   മനസ്സിലാക്കിയിട്ടുണ്ട്  
 
കിടപ്പു മുറിയിൽ നിന്ന്‌ ഇടത്തേക്ക് ഇറങ്ങിയാൽ അടുക്കളയായി,മണ്ണ് കൊണ്ട് ഉയർത്തിയ പാതകം പാചകം (ചെയ്യാനുള്ള സ്ഥലം )
അതിനു മുകളിൽ പാചകം  ചെയ്യാനുള്ള കല്ലുകൾ, അതിനു മുകളിലായി വിറകുകൾ  അടുക്കിയിരിക്കുന്ന
ചേരു ( വിറകു അടുക്കാനുള്ള തട്ട് ) ഈർക്കിളിൽ കൊർത്ത്  മാലകളായി കുടംപുളികൾ കോർത്തു ഉണക്കാനിട്ടിരിക്കുന്നു 
പുതിയവയും പഴയവയും 
ആൻസൽ ആഡംസിന്റെ  കളർ സോൺ സിസ്റ്റം ഓർമ്മിപ്പിച്ചു 
ഉറികൾ ആദ്യമായി കണ്ടത് 
അവിടെ വെച്ചാണ്  എന്നാണ് എന്റെ ഓർമ്മ കവുങ്ങിന്റെ ഓല കൊണ്ട് മുടി പിന്നിയതു പോലെ നാലായി പിന്നി ഒരു മിച്ചു മുകളിൽ കെട്ടിയിട്ടിരിക്കുന്നു അതിൽ ചട്ടികളുമുണ്ട്, അടുക്കളയിൽ നിന്ന്‌  എന്റെ പ്രധാന സ്ഥലമായ വീടിന്റെ പിറകിലേക്ക് അടുക്കള വാതിലിലൂടെ ഇറങ്ങാൻ പറ്റും   പിറകിലെ ഭിത്തിയോടു ഒരു നീണ്ട ഇരിപ്പിട കെട്ടു ഉണ്ട് അവിടെയിരുന്നു താഴേക്കു നോക്കിയാൽ തട്ടുകളിലായി 
ഭൂമിയെ കാണാൻ പറ്റും, തട്ടുകളിലായി നട്ടിരിക്കുന്ന വിവിധ തരത്തിലുള്ള വിളകൾ 
കാണാം, ഞാൻ അല്പം മുതിർന്നപ്പോൾ  അതായതു (ബാലരമ വായിക്കുന്ന പ്രായം ) അമ്മയും ഞാനും കാരിത്തോട്ടയിൽ  
ചെല്ലുമ്പോഴെല്ലാം ഒരു ചെറിയ വെട്ടു കത്തിയുമായി ഞാൻ  
ആ പറമ്പിലേക്കു ഇറങ്ങും 
പേരക്ക,ചമ്പക്ക,ചെന്തെങ് 
മാങ്ങ,കൈതച്ചക്ക, ആഞ്ഞിലി ചക്ക, പറങ്കി പഴയ എന്ന് വേണ്ട എല്ലാം കിളിയെ പോലെ ഓടി നടന്നു തിന്നും , ആദ്യം ചെന്തെങ്ങിൽ നിന്ന്‌ ഒരു കരിക്ക്  കുത്തിയിട്ടു തരും അത് കഴിഞ്ഞു പേരക്ക,ചാമ്പക്ക വീടിന്റെ തെക്കേ അറ്റത്തെ കിണറ്റിൽ നിന്ന്‌ തണുത്ത വെള്ളം കൂടെ കുടിച്ചാൽ 
പിന്നെ ഞാൻ ഒന്നും കഴിക്കില്ല 
അമ്മ ചോറുണ്ണാൻ വിളിച്ചാലും പോകില്ല , കഴിച്ചു കഴിഞ്ഞു  അമ്മയും കാരിത്തോട്ടമായും കൂടെ പറങ്കി ഏറുക്കാൻ  ഇറങ്ങും   രണ്ട് ദിവസം മുഴുവനും നിന്നാലും   പറങ്കി തീർക്കാൻ പറ്റില്ല  അത്രക്ക് വസ്തുവിന്റെ ചുറ്റിനും ഉണ്ടായിരുന്നു പറങ്കികൾ 
 കുറച്ചു കഴിഞ്ഞു  കഥാ പുസ്തങ്ങളുമായി വസ്തുവിന്റെ ഏറ്റവും താഴെ അറ്റത്തേക്ക് ഞാനും പോകും അമ്മയും കരിതോട്ടമ്മയും കൂടെ പറങ്കി എറിക്കുന്നുണ്ടാവും അപ്പച്ചൻ കപ്പ നടുന്നുണ്ടാവും അവരെല്ലാവരും  അടുത്തുണ്ടല്ലോ എന്ന 
ബലത്തിൽ ഞാൻ കഥാ പുസ്തകങ്ങളുമായി വസ്തുവിന്റെ ഏറ്റവും താഴെ തുണ്ടിൽ നിൽക്കുന്ന കുടം പുളിയുടെ അടുത്തേക്ക് അവർ കാണാതെ പോകും, രണ്ട് വലിയ കുടം പുളികൾ ഉണ്ടായിരുന്നു 
അവിടെ, കാവിലെ ഉത്‌സവത്തിനു കാണുന്ന അമ്മൻ കുടത്തിലെ ശിഖരങ്ങൾ പോലെ,ക്രിസ്തുമസിന് നാട്ടുന്ന ക്രിസ്തുമസ് ട്രീ പോലെ അവയിങ്ങനെ മുകളിലേക്കുള്ള ചൂണ്ടുന്ന ആരോ ആകൃതിയിൽ 
നക്ഷത്ര മത്സ്യത്തെ പോലെ 
നിലംപറ്റി ശിഖരങ്ങൾ വിടർത്തി വളർത്തി ഇട്ടിരുന്നു , നല്ല വിളഞ്ഞു പഴുത്ത പുളി അല്പം ബ്രൗൺ മഞ്ഞ കളർ ആയിരിക്കും താഴെ 
നിന്ന്‌ പറിക്കാവുന്നത് പറിച്ചു 
രണ്ടായി പിളർത്തി നടുക്കത്തെ  
വെള്ളവും കുരുവും തള്ള വിരലുകൾ കൊണ്ട്  നുഴഞ്ഞു എടുത്തു വായിലേക്ക് മൊത്തികുടിച്ചു  നുണയുമ്പോൾ മധുരവും പുളിയും 
ഒരുമിച്ചു അനുഭവപ്പെടും കൊതി കൂടുമ്പോൾ മഞ്ഞ പുളി
കടിച്ചു തിന്നും, വൈകിട്ടു തിരിച്ചു ചെല്ലുമ്പോൾ ആവും കാരിത്തോട്ടമ്മ വാ തുറന്നു പല്ലുകൾ പരിശോധിക്കുക   
കറ പിടിപ്പിച്ചെന്നു വഴക്കും പറയും, 

പാറ പൊടിഞ്ഞുണ്ടായ പഞ്ചാര 
മണലായായിരുന്നു ഏറ്റവും താഴെ തുണ്ടിൽ ഉണ്ടായിരുന്നത് 
പുളിയിലകൾ വകഞ്ഞു മാറ്റി ഞാൻ പുളി മരത്തിനു അകത്തേക്ക് കയറും , ഉരുളൻ കല്ലുകൾ പൊങ്ങി നിൽക്കുന്ന ആ എയർ  കണ്ടീഷൻ റൂമിലേക്ക്‌  ഞാൻ കയറും, ഉച്ചമയക്കം  ശല്യ പ്പെടുത്തി എന്ന് പരാതിപ്പെട്ടു  ഉണങ്ങിയ കരീലകൾ ചലിപ്പിച്ചു കൊണ്ടൊരു  വിളഞ്ഞ മഞ്ഞ ചേര പതിയെ ഇഴഞ്ഞു പോയ്‌, കൃഷിയുടെ ദേവന്മാരിൽ യക്ഷിക്കും മറുതായിക്കും ഉള്ള സ്ഥാനം എന്താണ് എന്ന് പണ്ട്   അപ്പച്ചൻ പറഞ്ഞു തന്നിരുന്നു 
കൃഷി നശിപ്പിക്കാൻ വരുന്ന പന്നിഎലികളെയും മറ്റു കീടങ്ങളെയും ചേര പിടിച്ചു തിന്നും അങ്ങനെ അവ നമ്മുടെ കൃഷിയെ സംരക്ഷിക്കും  അത് കൊണ്ട് ചേരയെ സുഹൃത്തായി ആണ് അപ്പച്ചൻ കണ്ടിരുന്നത് 
 അവൻ നമ്മളെ കാണുമ്പോഴേ പേടിച്ചോടുമായിരുന്നു,പക്ഷേ അവനും അറിയാം നമ്മൾ ഒന്നും 
ചെയ്യില്ലാന്നു അത് കൊണ്ടാണ് അദ്ദേഹത്തിന്റെ പോക്കിന് 
അല്പം സാവകാശം ,എനിക്കും  കൂടെ അവകാശപ്പെട്ട ഭൂമിയാണ് എന്നുള്ള അവന്റെ ഗർവ്  , ഞാൻ പതിയെ പുളി യുടെ മുകളിലേക്കു 
നോക്കും സൂര്യ രശ്മികൾ ഇലകൾക്കു ഇടയിലൂടെ അരിച്ചു  
ഇറങ്ങുന്നുണ്ട് , ഗോൾഡൻ റേഷ്യോയിലുള്ള പിരിയാൻ ഗോവണി പോലെ ഒരു ചുറ്ററിനു 
പുളിങ്കമ്പുകൾ സുഗമായി കയറാനും ഇറങ്ങാനും പറ്റും 
ഞാൻ കഥപുസ്തകവുമായി 
സുഖമായി ഇരിക്കാവുന്ന ഒരു കൊമ്പിൽ സ്ഥാനം പിടിക്കും 
അവിടെ ഇരുന്നു  നിരവധി കഥപുസ്തകങ്ങൾ വായിച്ചു തീർത്തിട്ടുണ്ട്, പിന്നീട് അമ്മയുടെ നീട്ടി വിളി കേൾക്കുമ്പോൾ ആയിരിക്കും തിരികെ വീട്ടിലേക്കു പോവുക, പിന്നെ
കാരിത്തോട്ടമ്മയുടെ മഞ്ഞ പല്ലിന്റെ പരാതിയിൽ       
വീടിനു ഒരു വശത്ത്‌  
 ഉണങ്ങിയ മുളയിൽ വറത്തു 
ഇട്ടു വച്ചിരിക്കുന്ന ഉമിക്കരി കൊണ്ട് നിര്ബന്ധിപ്പിച്ചു എന്റെ പല്ല് തേപ്പിക്കും. 

കാരിത്തോട്ടമ്മ 
കാരിത്തോട്ടമ്മയുടെ യഥാർത്ഥ 
പേരു പൈങ്ക എന്നായിരുന്നു 
കാരിത്തോട്ടമ്മക്ക് ഭയങ്കര സ്നേഹം ആയിരുന്നു,
ഉപദേശങ്ങളും വഴക്ക് പറച്ചിലുമെല്ലാം പതിഞ്ഞ സ്വരത്തിൽ കൊച്ചെന്നു വിളിച്ചു കൊണ്ടായിരിക്കും തുടങ്ങുക 
വെളുത്തു മെലിഞ്ഞ 
കാരിത്തോട്ടമ്മക്ക് ചെറിയ കോങ്കണ്ണ്  ഉണ്ടായിരുന്നു,
കാവടി പോലെ തമ്മിൽ തമ്മിൽ നോക്കി നിൽക്കുന്ന കാൽ വിരലുകൾ, 
അതെങ്ങനെയാ ഇങ്ങനെ ആയതു  എന്ന് ഞാൻ സംശയം ചോദിക്കും , വാതമാണ് കൊച്ചേ എന്ന് പറയും രാത്രി ആയാൽ ആഹാരത്തിനു 
ശേഷം കാരിത്തോട്ടമ്മയുടെ  
ഒരു ശീലമുണ്ട് , അപ്പച്ചന്റെ തുറുപ്പു ബീഡികൾ അടിച്ചു മാറ്റി  വലിക്കും കിടക്കുന്നതിനു മുൻപ്   
വിളക്ക് വെട്ടത്തിൽ കാലു നീട്ടി ഇരുന്ന് വിളക്കിലെ തീയിൽ  കത്തിച്ചു ചുണ്ടിൽ വെച്ച് പുക ആഞ്ഞു വലിക്കും വലിക്കുമ്പോൾ. എരിവ് തിന്നപോലെ ശബ്ദം ഉണ്ടാക്കും പുകകൾ കൊണ്ട് വട്ടം വിടാൻ ഞാൻ ആവശ്യപ്പെടും  
ആദ്യം ഓക്കെ കാരിത്തോട്ടമ്മ ശ്രമിക്കും ശ്രമിച്ചിട്ടും നടക്കാതെ വരുമ്പോൾ   പോ...കൊച്ചേ എന്ന് പറഞ്ഞു  നാണം വരും, 
വെളുത്ത വൃത്ത പുകൾ കാണായി കാത്തിരുന്നു  കാത്തിരുന്നു  കണ്ണിൽ  ഉറക്കം വന്നു തുടങ്ങുമ്പോൾ ഞാൻ എണീറ്റു ചരിഞ്ഞു  കാരിത്തോട്ടമ്മയുടെ മടിയിൽ തല വെച്ച് ഉറങ്ങും വലിക്കിടയിൽ   ചെറുതായി എന്തൊക്കെയോ പാട്ടുകൾ പാടി       എന്റെ മേത്തു താളം പിടിക്കും  ഇടക്ക് എരിവിന്റെ 
ശബ്ദം  ഇടവിട്ടു കേൾക്കും  ഞാൻ ശാന്തമായി ഉറങ്ങും  

സുനിൽ സി എൻ (ലിനസ് )
29/7/2020


  
 

Saturday, 25 July 2020

"കാർബൺ ഒരു ഫീൽ ഗുഡ് സിനിമ മാത്രമല്ല "കാർബണിന്റെ നിധി "കിട്ടിയത് എനിക്കാണ് - സുനിൽ സി എൻ (ലിനസ് ) (ഫിലിം റിവ്യൂ )


"കാർബണിന്റെ നിധി "കിട്ടിയത് എനിക്കാണ് 
കാർബൺ എന്ന സിനിമയുടെ നിധി ആദ്യമായി കണ്ടു പിടിച്ച മലയാളിയായ സിനിമ പ്രേമി ഞാൻ ആണ്, എന്താണ് അങ്ങനെ പറയാൻ കാരണം എന്നല്ലേ ഞാൻ പറയാം, ഏറെ ഇഷ്ടപ്പെട്ട മലയാള സിനിമകളിൽ ഒന്നാണ് കാർബൺ, കാർബണിനെ കുറിച്ച് റിവ്യൂ എഴുതണം എന്ന് ചിന്തിച്ചിട്ട് കുറച്ചു നാളുകൾ ആയി,, പോയട്രി ഫിലിം ഹൌസ് ന്റെ ബാനറിൽ സിബി തൊട്ടുപുരവും, നവിസ് സേവ്യറും നിർമ്മിച്ച്  വേണു തിരക്കഥയും സംവിധാനവും നിർവഹിച്ചlരണ്ടായിരത്തി പതിനെട്ടിൽ പുറത്തിറങ്ങിയ മലയാള സിനിമയാണ് കാർബൺ ഭഗത് ഫാസിൽ, മമത മോഹൻദാസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ച്  മലകളുടെയും, കാടിന്റെയും പശ്ചാത്തലത്തിൽ നിർമ്മിച്ച ഒരു മനോഹരമായ  ഒരു സിനിമയാണ് കാർബൺ, ഛായാഗ്രഹണം നിർവഹിച്ചത് കെ,.യു  മോഹനൻ, എഡിറ്റിംഗ്  ബീന പോൾ, മ്യൂസിക് വിഷാൽ ഭാരദ്രാജ്, ബിജിപാൽ, 
എന്താണ് കാർബൺ എന്നാ സിനിമ സമൂഹത്തോട് പറയാൻ ഉദ്ദേശിച്ചത് , അതിലെ നിധി കണ്ടെത്താൻ മലയാളികൾക്ക് കഴിഞ്ഞിട്ടുണ്ടോ..?എന്താണ് അതിലെ നിധി , കാർബൺ ഒരു ഫീൽ ഗുഡ് മൂവിക്കു അപ്പുറം അതൊരു ഹിസ്റ്റോറിക്കൽ സിനിമയാണ് എന്നതാണ് അതിലെ എനിക്ക് കിട്ടിയ നിധി അത് പ്രേക്ഷകർക്ക് വേണ്ടി  ഒളിപ്പിച്ചു വെച്ചത് തന്നെയാണ് സംവിധായകനും തിരക്കഥാ കൃത്തുമായ വേണുവിന്റെ  വിജയം,  എങ്ങനെയാണു അത് കേരളത്തിന്റെ ചരിത്രവുമായി ബദ്ധപ്പെട്ടു കിടക്കുന്നതു എന്ന് പരിശോധിക്കാം 
സിനിമയിൽ ഭഗത് ഫാസിൽ അവതരിപ്പിക്കുന്ന സിബി സെബാസ്റ്റിയൻ എന്നാ കഥാപത്രം എളുപ്പത്തിൽ കാശുണ്ടാക്കാൻ ശ്രമിക്കുന്ന ഒരു യുവാവാണ് അതിനു വേണ്ടി അയാൾ നടത്തുന്ന പരിശ്രമങ്ങൾ ആണ് സിനിമയിൽ ഉടനീളം അതിൽ മൂടി വച്ചിരിക്കുന്ന നിധി പ്രേക്ഷകന് മനസ്സിലായിട്ടുണ്ടാവില്ല പക്ഷേ കഥാപാത്രം സഞ്ചരിച്ച വഴിയിലൂടെ അല്പം പിറകോട്ടു ചരിത്രപരമായി യാത്ര ചെയ്താൽ നിധി കിട്ടാൻ എളുപ്പമാകും 
കേരളത്തിലെ ചരിത്രകാരന്മാർ പറയാതെ ഒളിപ്പിച്ചു വെച്ച ചരിത്രമാണ്  സിബി എന്ന കഥാപാത്രത്തിന്റെ യാത്രയിലൂടെ  പറഞ്ഞിട്ടുള്ളത് അത്  എന്താണ് എന്ന് നോക്കാം, 
കേരള ചരിത്രം ബി സി നാലാം  നൂറ്റാണ്ടിൽ കേരളം  തമിഴകം എന്നാണ് അറിയപ്പെട്ടിരുന്നത് അത് കേരളം മാത്രമായിരുന്നില്ല  മഹാരാഷ്ട്രയുടെ കുറച്ചു ഭാഗം, ആന്ധ്രാ പ്രദേശിന്റെ കുറച്ചു ഭാഗം, കർണാടകം, കേരളം, തമിഴ് നാട് എന്നിവയെല്ലാം കൂടി ചേർന്ന തമിഴകം എന്ന ബൃഹത് രാജ്യമായിരുന്നു അനേകം നാട്ടുരാജാക്കന്മാർ തമിഴകത്തെ പ്രദേശങ്ങളിൽ ആക്കി വിഭജിച്ചു ഭരണം നടത്തിയിരുന്നു, ആ കാലഘട്ടം തമിഴകം ബുദ്ധ പാരമ്പര്യത്തിൽ ലയിച്ചു നിന്നിരുന്നു, കാടിനുള്ളിലെ ചൈത്യങ്ങളും, വിഹാരങ്ങളും, നിരവധി സർവകാല ശാലകളും നിലനിന്നിരുന്നു, ഇന്നത്തെ ശബരിമലയും അതിനോട് അനുബന്ധിച്ചുള്ള പ്രദേശങ്ങളും എല്ലാം ബുദ്ധ പാരമ്പരുത്തിൽ തിളങ്ങിയ സമയം ആയിരുന്നു, അപ്പാ കൽട്ടും, അയ്യാ കൽട്ടും നിലനിന്നിരുന്ന സമയം, ബൗദ്ധ രീതിയിലുള്ള ആചാരഅനുഷ്ടാങ്ങളും ശരണം വിളികളും നില നിന്നിരുന്ന സമയം , ഹീനയാന ബുദ്ധിസത്തിൽ നിന്നും മഹായാന ബുദ്ധിസത്തിലേക്കു  മാറ്റം സംഭവിച്ച സമയം (ഹീനയാന ബുദ്ധിസം എന്നാൽ എന്താണ് എന്ന് പറയാം ഇടുങ്ങിയ വഴി എന്നാണ് അതിന്റെ അർഥം സിനിമയിൽ സിബി തന്റെ സുഹൃത്തിനോട് ഇടുങ്ങിയ വഴികളെ കുറിച്ച് സംസാരിക്കുന്നുണ്ട്,  അത് ഹീനയാന ബുദ്ധിസത്തെ കുറിക്കുന്നു, മഹായാനം എന്നത്തിലേക്ക് കാലം എത്തുന്നതിനു മുൻപേ ബുദ്ധൻ മരണപ്പെട്ടു, ഒരു ബിംബങ്ങളെയും ആരാധിച്ചിട്ടില്ലാത്ത ഹീനയാന ബുദ്ധിസം ബുദ്ധന്റെ മരണത്തോട് കൂടി രണ്ടായി പിരിഞ്ഞു അനുയായികൾ ബിംബത്തോടു കൂടി ആരാധിക്കാൻ തുടങ്ങി, അങ്ങനെ തമിഴകം രണ്ടാം നൂറ്റാണ്ടോടു കൂടി വൈദേശീകരായ വേട്ടക്കാരായ ആര്യന്മാർ പലായനം ചെയ്തു തമിഴകത്തു എത്തി,   മധ്യപ്രദേശിന്റെ ഭാഗങ്ങൾ ആര്യന്മാർ കയ്യടക്കി വടക്കുനിന്നും  കർണ്ണാടക,  കേരളം വഴി തമിഴക പ്രദേശങ്ങൾ ആക്രമിച്ചു കീഴ്പെടുത്തി തദ്ദേശ വാസികളെ അടിമകൾ ആക്കി ,മധ്യപ്രദേശിന്റെ ഭാഗങ്ങളിലെ ക്ഷേത്രങ്ങൾ  ലൈംഗീക കോളനികൾ ആക്കി ദേവദാസി സമ്പ്രദായം  ആരംഭിച്ചു, പിന്നീട് ആര്യന്മാർ കർണാടകയിൽ ഉള്ള ദൈവമില്ലാത്ത ഹീനയാന ബുദ്ധിസ്റ്റുകളെ രാജസ്ഥാനിലൂടെ പാക്കിസ്ഥാനിലേക്കു ഓടിച്ചു, പിന്നീട് അവർ  കേരളത്തിലേക്കു കടന്നു ആക്രമിച്ചും ചതിയിൽ പെടുത്തിയും കീഴ്പെടുത്തി തമിഴകത്തിന്റെ ആസ്ഥാനമായിരുന്നു മധുര ഉൾപ്പെടെ കീഴ്പ്പെടുത്തി എടുത്തു, കേരളത്തിളും തമിഴ് നാട്ടിലും ഉണ്ടായിരുന്ന പ്രദേശിക ജങ്ങളെ ചേര, ചോള, പാണ്ട്യ, നാഗ വംശജരെ ആക്രമിച്ചു കീഴ്പെടുത്തി അടിമകൾ ആക്കി, തമിഴ് നാട്ടിൽ ഉള്ള പാണ്ഢ്യരെ ശ്രീലങ്കയിലേക്ക് നാട് കടത്തി അതിനു വേണ്ടി കടലിനു കുറുകെ ഒരു പാലം പണിഞ്ഞു അവരെയാണ് സിംഹളർ എന്നറിയപ്പെടുന്നത്, നൂറ്റാണ്ടുകൾക്ക് ശേഷം അവർ ജന്മ നാട്ടിൽ തിരിച്ചു വന്നു  കേരളത്തിൽ നടന്ന ഈ ആര്യ  ആക്രമണത്തിൽ നിന്നാണ്‌ മഹാഭാരത യുദ്ധകഥ  ഉണ്ടായതാണ് , മഹാബലിയുടെ സമ്പൽ സമൃദ്ധമായ അഹിംസയില്ലാത്ത നാട് ആര്യന്മാർ വരുന്നതിന് മുൻപുള്ള കാർഷിക കേരളത്തെ ആണ് സൂചിപ്പിക്കുന്നത്, കാർബണിലെ സിബി എന്ന കഥാപാത്രത്തിണ്‌ യാത്രയിൽ കിട്ടുന്ന തകർന്ന വാളിന് ആര്യ ദ്രാവിഡ യുദ്ധവുമായി ചരിത്ര പരമായ ബന്ധം സാഷ്യപെടുത്താം, സംഘകാലഘട്ടത്തിൽ ഇന്ത്യയിൽ നിന്ന്‌  ഹിമാചൽ, ടിബറ്റൻ വഴി ബുദ്ധിസം ചൈനയിലേക്കും മറ്റു രാജ്യങ്ങളിലും വ്യാപിച്ചു, ഇന്ത്യയിൽ ബുദ്ധിസം തകർക്കപ്പെട്ടു ആര്യമാർ പുതിയ കഥകളും ദൈവങ്ങളെയും ജാതി വ്യവസ്ഥയുമെല്ലാം പ്രചരിപ്പിച്ചു, ബുദ്ധ വിഹാരങ്ങൾ, ബുദ്ധ പ്രതിമകൾ, ചീന, ചട്ടി, ചീന വല, കല്ല് കൊത്ത്‌ കളി,തുടങ്ങിയ പ്രദേശിക കളികൾ ഉൾപ്പെടെ  ആചാരങ്ങൾ കൊണ്ട് തകർക്കപ്പെട്ടു, തമിഴ് നാട്ടിലെ തക്കല എന്നാ പ്രമുഖ കൊട്ടാരത്തിന്റെ കിടപ്പു മുറിയുടെ സീലിങ്ങിൽ ഇപ്പോഴും പഴയ ടിബറ്റൻ ചിത്ര ശില്പ കലയുടെ കയ്യൊപ്പു കാണാം, കേരളത്തിലെ മ്യുസിങ്ങളിൽ നിന്നും ബുദ്ധ പ്രതിമകൾ ചെറുതായി വരുന്നതും അപ്രത്യക്ഷമാകുന്നതും  കാലാകാലങ്ങളായി ആര്യന്മാരുടെ കൂട്ടായ പ്രവർത്തന ഫലമാണ്  കാർബണിന്റെ അവസാനം സിബി എന്ന കഥാപാത്രം  നിധിയും കൊണ്ട് എത്തുന്നത്  തമിഴ് നാട്ടിലാണ്  അതിനു ഉള്ള കാരണവും കേരളത്തിന്റെ നിധി (ഗോൾഡൻ ഏജ് )എന്നത് സംഘ കാല  ചരിത്രമാണ് എന്നതാണ്  അതാണ് കാർബൺ എന്നാ സിനിമയുടെ നിധി 
സുനിൽ സി എൻ ( ലിനസ് )
26-7-2020

Wednesday, 27 November 2019

നാഗസാക്കി ഒരു യാത്രാവിവരണം




              നാഗസാക്കി        ഒരു യാത്രാവിവരണം

പ്പോഴാണ്  പോകാൻ തീരുമാനം എടുത്തതെന്നോ , പോയതെന്നോ ഒരു പിടിയുമില്ല പബ്ജിയിലെ ഡ്രോപ്പ് ബോക്സ് വീണത് പോലെയായായിരുന്നു പോക്ക് നാഗസാക്കിയിലെ ഒരു യാത്ര വിവരണത്തെക്കുറിച്ചാണ്  പറഞ്ഞു വരുന്നത് , ഞങൾ മൂന്നാലു പേര് ഒരുമിച്ചാണ് പോയത്  ,നേതൃത്വം നൽകിയത് അവനാണ് ഹമീദ് , എന്റെ ഉറ്റ സുഹൃത്താണ് ഹമീദ്  , നല്ല തടിയൻ ,എല്ലാകാര്യവും  ചുറുചുറുക്കോടെ  സമീപിക്കുന്നവൻ ഫാസ്റ്റ് ആൻഡ് ഫോർവേഡ് ,താളത്തിലുള്ള നടപ്പും അതി സൂഷ്മ നിരീക്ഷണ പഠവവും കൈമുതല്‍ പക്ഷേ നാഗസക്കിയിലെ ആറ്റം ബോംബു വീണ ആ സ്ഥലത്ത് എത്താന്‍ ഞങള്‍ അല്പം വൈകി രാത്രി പതിനൊന്നു മണിയോടെ അടുക്കുന്നു നല്ല നിലാവുണ്ട് , മരങ്ങള്‍ ഒന്നുമേ അവിടെയില്ല  ബിഗ്‌ ബാംഗ് തിയറിക്ക് ശേഷമുള്ള മണ്ണിന്റെ അവസ്ഥ പുല്ലുകളുടെ കിളിര്‍മയിലൂടെ തുടക്കം കുറിച്ചത് കൊണ്ടായിരിക്കാം  നാഗസാക്കി ഗവണ്മെന്റ് സഞ്ചാരികള്‍ക്ക് പ്രദേശം സന്തര്‍ശിക്കാന്‍ അവസരം കൊടുത്തത് , ഒരു ആര്‍ട്ട്‌ ഇന്‍സ്റ്റാലേഷന്‍ എക്സിബിഷന്‍ കാണാനാണ് ഞങള്‍ പോയത് , വിന്‍ഡോസിന്റെ പ്രോഫൈല്‍ പിക്കിൽ കണ്ട സമതല പ്രദേശങ്ങള്‍ പോലെ നീണ്ടു നിവര്‍ന്നു ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന പ്രദേശം , ഒരു ചെറിയ നടപ്പാത വളഞ്ഞും പുളഞ്ഞും താഴ്വരയിലേക്ക് പോകുന്നത് നിലാ വെട്ടത്തില്‍ വ്യക്തമായി കാണാം ഞങള്‍ നടപ്പ് തുടങ്ങി ,മഴ വീണു തോര്‍ന്ന റെയില്‍വേ ട്രാക്കിലൂടെ നടക്കുന്നത് പോലെ തോന്നി ,പച്ചിരുമ്പിന്റെവല്ലാത്ത ഗന്ധം മൂക്കിലൂടെ തുളച്ചു കയറി , ചോദ്യമോ പറച്ചിലോ ,രാത്രിയോ പകലെന്നോ ഇല്ല ലക്‌ഷ്യം അതാണു ഞങ്ങള്‍ക്ക് പ്രാധാന്യം ,ചുട്ടു പഴുത്ത പ്രദേശത്ത് ചാറ്റ മഴ പെയ്തപ്പോള്‍  ഉണ്ടായ ആവിപോലെ നിലാ വെട്ടത്തില്‍ പുകപടലങ്ങള്‍ അങ്ങിങ്ങായി കാണാം , വാച്ചില്‍  സമയം നോക്കി ഹമീദും മറ്റൊരാളും മുന്‍പേ നടന്നു , ഭയമിരട്ടിക്കുന്നുണ്ട് പ്രേത നഗരമെന്ന് നാഗസക്കിയിലെ ഗവണ്മെന്റ് മുദ്ര കുത്തിയ പ്രദേശമാണ് ഇപ്പോള്‍ സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തിരിക്കുന്നത്‌  കാവലിനോ സഹായത്തിനോ ഒരു മനുഷ്യ കുഞ്ഞു പോലുമില്ല ,ഭയം കൊണ്ടായിരിക്കാം അവര്‍ സെക്യുരിറ്റി പണിക്കു വരാത്തത് ,ഞങ്ങള്‍  അരണ്ട വെളിച്ചത്തില്‍ തെളിഞ്ഞ ചെറിയ പാതയിലൂടെ നടക്കുകയാണ് ,ഒരു വലിയ ഉയര്‍ന്ന പ്രദേശത്തിന്റെ താഴ്വരയിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്, ഞങള്‍ കുന്നില്‍ സമീപമുള്ള താഴ്വരയിലേക്ക് വരിവരിയായി നടന്നു കൊണ്ടേയിരുന്നു മുന്നില്‍ നിന്ന ഹമീദ് ഒന്ന് നിന്നു , നിക്ക് നിക്ക്.. ഞാന്‍ പറഞ്ഞിട്ട് പോകാം.. എല്ലാവരും നിന്നു അവന്‍ എന്തോ കണ്ടതുപോലെ തോന്നി ,  അല്‍പ നേരത്തിനു ശേഷം വീണ്ടും ഞങള്‍ യാത്ര തുടര്‍ന്നു എന്താണ്  എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷെ ചോദിച്ചില്ല അവന്‍ ഒട്ടു പറഞ്ഞതുമില്ല , ലക്ഷ്യമാണ്‌  പ്രാധാന്യം ഞങള്‍ താഴ്വരയിലേക്ക് വേഗം നടന്നു കുറച്ചു ദൂരെ താഴ്വരയുടെ നടുക്ക് ഭൂമിക്കു ഉള്ളില്‍ നിന്നും ചതുരത്തില്‍  ഉയരുന്ന ഹാലജെന്‍ വിളക്കിന്റെ പച്ച കലര്‍ന്ന മഞ്ഞ പ്രകാശം  ആകാശത്തേക്ക് നിധി പോലെ പ്രകാശിക്കുന്നു , ഹാലജന്‍ വെട്ടത്തിന്റെ ഉയരുന്ന ബീമുകളില്‍ തട്ടി പുകപടലങ്ങള്‍ തിളങ്ങി മായുന്നു , രാത്രിയില്‍ അതൊരു ഭീകരമായ കാഴ്ച തന്നെയാണ് , വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഒറ്റയടിപ്പാത , അങ്ങോട്ടേക്ക് എത്താന്‍ ഈ താഴ്വരയിലൂടെ ഓടിപ്പോയാല്‍ പോരെ ഞാന്‍ ചിന്തിച്ചു ,വരിവരിയായുള്ള നടത്തം ക്ഷീണിച്ചിട്ടാകാം എനിക്കങ്ങനെ തോന്നിയത് ,ഹമീദ്  പിന്നോക്കം നോക്കാതെ നടത്തയില്‍ തന്നെ പറഞ്ഞു ഈ താഴ്‌വരയില്‍ എല്ലാം മൈനുകള്‍ കുഴിച്ചിട്ടിട്ടുണ്ട് അത് കൊണ്ടാണ് പോരുന്നതിനു മുന്‍പ് ഗൈഡുകള്‍ കര്‍ശന നിര്‍ദേശം നല്‍കിയത് താഴ്വരയിലൂടെ നടക്കരുത് എന്ന് അത് തെറ്റിക്കുന്നവര്‍ ഓലപ്പടക്കം പൊട്ടണ പോലെ ചിതറും ..വളരെ സൂഷ്മതയും കൃത്യതയും ലക്ഷ്യ ബോധമുള്ളവര്‍ക്ക് മാത്രമേ ഇങ്ങോട്ട് വരാന്‍ തോന്നുകയുള്ളൂ എന്നവന്‍ പറഞ്ഞു എങ്ങനെയാണോ ഇവന് എന്റെ മനസ്സു വായിക്കാന്‍ പറ്റുന്നത് അതുകൊണ്ടാവാം ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയതു ഞാന്‍ ചിന്തിച്ചു..ആയിരിക്കാം ,നടപ്പിന്റെ വേഗത കൂടുന്നതനുസരിച്ച് താഴ്വരയിലെ ബങ്കറിന്റെ കാഴ്ച അടുത്ത് വന്നു കൊണ്ടിരുന്നു ,ഹമീദ് പിന്നെയും നിന്നു ,ഇത്തവണ ഞങള്‍ എല്ലാവരും വ്യക്തമായി കണ്ടു ചെറിയ ഗോളങ്ങള്‍  ഉരുണ്ടു പോവുന്നു ,താഴേക്ക്‌ പോവുന്ന അതിന്റെ പോക്കില്‍ നിന്ന് മനസ്സിലായി അത് ആറ്റം ബോംബിന്റെ കുഞ്ഞുങ്ങള്‍ ആണ് ,എന്റെ കുഞ്ഞന്‍ വരച്ച മീന്‍  ടാങ്കിലെ തടിയന്‍ മത്സ്യങ്ങള്‍ പോലെ തോന്നിച്ചു അവയുടെ വാല് , അവയ്ക്ക് ജീവനുണ്ടോ..?ചിന്തകള്‍ കാട് കയറുന്നതിനു മുന്‍പ് അവന്‍ പറഞ്ഞു , ഈ ഭൂമിക്കു പല പ്രത്യേകതകളുമുണ്ട് അതിലോന്നാണ് നമ്മള്‍ ഇപ്പോള്‍ കണ്ടത് വളരെ വിചിത്രമാണ് ഈ ഭൂമി അത് കൊണ്ടാണ് ദൂരെ നിന്നും  നമ്മളെപോലെയുള്ളവര്‍  ഇവിടം  കാണാന്‍ വന്നു കൊണ്ടിരിക്കുന്നത് പക്ഷേ വളരെ റിസ്ക്‌ ആണ് അവന്‍ പറഞ്ഞു നിര്‍ത്തി ,ഒറ്റയടിപ്പാത ഞങളെ ബങ്കറിന്റെ കവാടത്തിനടുത്തേക്ക്  എത്തിച്ചു കൊണ്ടിരിക്കുന്നു , ബങ്കര്‍ സമചതുരമായ ഒരു കല്ല്‌ വെട്ടു കുഴിപോലെ തോന്നിച്ചു അതിലാണ് എക്സിബിഷന്‍ നടക്കുന്നത്  ,ബങ്കറിന് മുകളില്‍ മൊബൈല്‍ ഫോണില്‍ ഫോട്ടൊയെടുക്കുമ്പോള്‍ കാണുന്ന നെടുകയും കുറുകയുമുള്ള നാല് ഗ്രിഡ് പോലെ വലിയ ചതുര തടികള്‍ മേല്ക്കൂരയില്‍  നിരത്തി വച്ചിരിക്കുന്നു ,ഭിത്തികള്‍ക്ക് ഓരംച്ചേര്‍ന്നു  താഴേക്ക്‌ പടികള്‍ നിര്‍മ്മിച്ചിട്ടുണ്ട് പടി തുടങ്ങുന്ന ഇടം ഒരു ചെറിയ സമ ചതുരമാണ്  ആളുകള്‍ക്ക് നില്‍ക്കാന്‍  പാകത്തിനുള്ള സ്ഥലം ഉണ്ടാക്കിയിട്ടുണ്ട് , ബങ്കറിന്റെ ചതുരത്തില്‍ ചുറ്റിയാണ്‌ പടികള്‍ താഴേക്ക്‌ പോകുന്നത് ഒരോ കോണിലും നില്‍ക്കനുള്ള  സ്ഥലം നിർമ്മിച്ചിട്ടുണ്ട് , ഞങ്ങള്‍ ബങ്കറിന് മുകളിലെ പ്രവേശന കവാടത്തില്‍ എത്തി ,താഴെ നിന്നും ഹാലജന്‍ വെട്ടം മുകളിലേക്ക് പ്രവഹിക്കുന്നു , പടികള്‍ ഇറങ്ങുമ്പോള്‍ ഓരോ ഭിത്തിയിലും ഓരോ സമ ചതുരങ്ങളില്‍ ചതുര അലമാര പോലെ  ഒരു തുരങ്കം കാണാം അതില്‍ ബിനലെയില്‍ കണ്ട തലകളുടെ കളിമണ്‍ പകര്‍പ്പുകള്‍ പോലെ എന്തോ കാണാന്‍ കഴിയുന്നുണ്ട് ബങ്കറിന് താഴേക്ക്‌ ഒരു രണ്ടു നില കെട്ടിടത്തിന്റെ ആഴമുണ്ട് ,പടികളുടെ നില്കാനുള്ള ഓരോ ചതുര ഇടങ്ങളിലും ഓരോ കറുത്ത പൂച്ചയേ ചെറിയ തുടല് കൊണ്ട് കെട്ടിയിട്ടിട്ടുണ്ട് അവ സ്വസ്ഥമായി കണ്ണും പൂട്ടി ഉറങ്ങുകയാണ്‌  ആശ്വാസം ,ഞങള്‍ വരിവരിയായി പടികള്‍ ഇറങ്ങി തുടങ്ങി നെഞ്ചിടിപ്പ് കൂടുന്നുണ്ട് എപ്പോള്‍ എങ്ങനെ എന്ത് സംഭവിക്കും എന്നൊന്നും പറയാന്‍ പറ്റില്ല ,ജീവിതം തന്നെ ഒരു പരീക്ഷണവസ്തുവാണിപ്പോള്‍ ,ഞങള്‍ ഇറങ്ങുന്ന പടികളുടെ സമീപത്തായി മുകളില്‍ നിന്ന് കണ്ട ചതുര തുരങ്കവും അതിലെ ഷെല്‍ഫുകളില്‍ അടുക്കിയിരിക്കുന്ന ശില്പ മാതൃകളുടെ അടുത്തെത്തി സൂഷ്മതയോടെ നോക്കി അത് ഒറിജിനല്‍ തലയോടുകളാണത് ചെറുതും വാലുതുമായ അനേകം തലയോടുകള്‍  ,ശരീരത്തിലൂടെ ഒരു തരിപ്പ് മിന്നല്‍ പോലെ ഹൃദയത്തില്‍ നിന്ന്  പടര്‍ന്നു , ഹിറ്റ്ലരുടെ  കോണ്‍സെന്ട്രെഷന്‍ ക്യാമ്പിലെ അട്ടി അടുക്കിയ മൃത പ്രായരായ എല്ലും തോലുമായ ജീവനുള്ള മനുഷ്യരുടെ വിലാപ വിളിയും ഞരക്കങ്ങളും ഒരു നിമിഷം കേട്ടൂ, ബങ്കറിന്റെ ആഴം കൂടുന്നതനുസരിച്ച് പച്ച മണ്ണിന്റെയും പച്ചിരുമ്പിന്റെയും ഗന്ധം കൂടി കൂടി വന്നു ,തിരിച്ചു കയറിയാലോ എന്ന് പോലും ചിന്തിച്ചു , എന്താണ് താഴെ എന്നറിയാനുള്ള ത്വര ഞങളെ ആഴങ്ങളിലേക്ക് കൂട്ടികൊണ്ട് പോയി , ഡാ സൂക്ഷിച്ചു ഇറങ്ങ് താഴേക്ക്‌ നോക്കിയേ അവന്‍ ശബ്ദമുണ്ടാക്കാതെ   പറഞ്ഞു ,ഇവിടെയുള്ള വായുവിനെ പോലും നമ്മള്‍ സൂക്ഷിക്കണം ഒന്ന് കാലു തെന്നിയാല്‍ അപ്പാടെ എല്ലാവരും ഒരുമിച്ചു തീരും കണ്ടോ താഴെ ചിതറി കിടക്കുന്ന മൈനുകള്‍ ഒരു ചെറിയ കല്ലെടുത്തിട്ടല്‍ മതി , പൂരത്തിന്റെ മാലപ്പടക്കം  പോട്ടണ പോലെ പൊട്ടും , ഞങള്‍ രണ്ടാമത്തെ പടികളും സൂഷ്മതയോടെ ഇറങ്ങി , മുകളിലേക്ക് നോക്കി നമ്മള്‍ എപ്പോള്‍  കോണ്‍സെന്ട്രെഷന്‍ ക്യാമ്പിലെ ജനങ്ങളെക്കാള്‍ താഴെയാണ് ഇപ്പോൾ നമ്മൾ ,അവരുടെ അലമുറകള്‍ ,കേള്‍ക്കാന്‍ പറ്റുന്നുണ്ട് കൈകള്‍ പുറത്തേക്കു ഇട്ടൂ രക്ഷിക്കാന്‍ അവര്‍ അപേക്ഷിക്കുന്നുണ്ട് ,മരവിച്ച എല്ല് തെളിഞ്ഞ കൈളില്‍ ഇന്ത്യന്‍ ഭരണ ഘടനയുടെ തോല് പൊളിഞ്ഞ പുസ്തകങ്ങളുമുണ്ട് ...ഡാ ഇറങ്ങ് ...എന്താ നോക്കി നില്‍ക്കുന്നേ... ഒരു നിമിഷം കൊണ്ട് എന്തോ കാഴ്ചകള്‍ മിന്നി മറഞ്ഞു വീണ്ടും പടികളിലൂടെ സൂഷ്മതയോടെ ഇറങ്ങി , താഴെ ഗ്രൗണ്ടില്‍ ചിതറി കിടക്കുന്ന മൈനുകളും ബോംബുകളും മീന്‍ കുഞ്ഞുങ്ങളെ പോലെ സ്വസ്ഥമായി ഉറങ്ങുന്നു , അകത്തു പൊട്ടന്‍ വെമ്പി നില്‍ക്കുന്ന അതി സ്പോടന ശേഷിയുള്ള മീന്‍ കുഞ്ഞുങ്ങളും ആമകളും ( മൈന്‍ )  ഗ്രനൈഡകള്‍ നാട്ടുംപുറളിലെ ചന്തകളില്‍ വില്‍ക്കാന്‍ കൂടിയിട്ടിരിക്കുന്ന മരച്ചീനി പോലെ തോന്നിച്ചു അത് ഗ്രൌണ്ട് ഫ്ലോറിലെ ഭിത്തിക്കു സമീപം കൂട്ടിയിട്ടിരിക്കുന്നു, കാഴ്ചകള്‍ അതി മനോഹരങ്ങളാണ് ഒന്ന് കാലു പിഴച്ചാല്‍ തീരാവുന്ന സ്പോടനങ്ങള്‍ മാത്രമായി നമ്മള്‍ അവശേഷിക്കും തറയില്‍ ചവിട്ടാന്‍ തന്നെ ഭയം തോന്നിച്ചു ,മുന്‍പ് വന്നു പോയവരുടെ കാല്‍ പാദങ്ങളുടെ  വിടവിലൂടെ വേണം നമുക്ക്  നടക്കാന്‍ ,ഒരു സൂഷ്മാണുപോലും  അനങ്ങാന്‍ പാടില്ല , ശ്വാസം വിടാതെ ഓരോ കാല്‍ പാദങ്ങളും കടന്നു പോവണം ,പതിയെ പതിയെ ഓരോ സ്റെപ്പുകള്‍ എടുത്തു വെച്ച് ഞങള്‍ നടന്നു ,ഇത്രയും ഭീകരമായതും സ്വന്തം ജീവന്‍  പണയപ്പെടുത്തി  കൊണ്ടുള്ള  ഒരു കലാ പ്രവര്‍ത്തനവും ഇത്രയും നാളായിട്ടും കണ്ടിട്ടില്ല, സൂഷ്മമായ കാല്‍ വെപ്പുകളോടെ ഇടം വലം ശ്രദ്ധിച്ചു ഞങള്‍ കാഴ്ചകള്‍ കണ്ടു പതിയെ നടന്നു, ചെറിയ  കൈതോക്ക് വല്ലതുമുണ്ടെങ്കില്‍ ഒരെണ്ണം എടുക്കാമായിരുന്നു ഞാന്‍ ചുറ്റിനും സൂഷമതയോടെ നോക്കി കിട്ടിയില്ല എങ്കില്‍ പോകുന്നതിനു മുന്‍പ് ഒരു ആമ കുഞ്ഞിനെ എടുക്കണം ഞാന്‍ ഉറപ്പിച്ചു ,എല്ലാവരും വളരെ ശ്രദ്ധയോടെ ചുറ്റിനും നടന്നു കണ്ടു ,തിരിച്ചു പതിയെ  ഓരോരുത്തരായി പടികള്‍ കയറി കയറി തുടങ്ങി ,ഗ്രൌണ്ട് ഫ്ലോറില്‍ നല്ല പ്രകാശം ഉണ്ട് , ഒന്നിനോടൊന്നു മുട്ടാതെ കിടന്ന ആമ കുഞ്ഞിനെ ഒന്നിനെ ആരും കാണാതെ  ഞാന്‍ കുനിഞ്ഞു  എടുത്തു ..അമ്പോ ..കാഴ്ചയില്‍ ഉള്ളതിനേക്കാള്‍ നല്ല  കനം ആരും കണ്ടില്ല ,ഇരിക്കട്ടെ .ചന്ദ്രനില്‍ നിന്ന് മണ്ണ് കൊണ്ടുവരുന്ന പോലെയും , വാന്‍ഗോഗിന്റെയോ , സെസാന്റെയോ ഒറിജിനല്‍ ചിത്രങ്ങളില്‍ നിന്ന് ചുരണ്ടിയ കളറുകള്‍ സൂക്ഷിക്കുന്നത് പോലെയോ  ഒരു  ആര്ടിസ്ടിക്കല്‍  സൈക്കിക്ക്  വൈബ്രെറേന്‍ എന്നില്‍ ഉണ്ടായി , ഒരു വലിയ ചരിത്രത്തിന്റെ തുടിക്കുന്ന ഓര്‍മ്മ കയ്യില്‍ വേണമെന്ന തോന്നല്‍, ആമ കുഞ്ഞിനേയും കയ്യിലക്കി ഞാനും പതിയെ പടികള്‍ കയറാന്‍ തുടങ്ങി എല്ലാവരും ഒരു നില കഴിഞ്ഞു ,രൂക്ഷമയ  പച്ചിരുമ്പിന്റെ ഗന്ധം എന്റെ ശ്വാസകൊശത്തിനെ പൂര്‍ണ്ണമായി വിഴുങ്ങി ,ഞാന്‍ അവസാനമാണ് പടികള്‍ കയറുന്നത് ഒരു നിലയുടെ സ്റെപ്പുകള്‍ പതിയെ കയറുകയാണ് പടിയുടെ മുകളില്‍ കെട്ടിയിട്ടിരിക്കുന്ന പൂച്ച  എഴുന്നേറ്റു നിന്ന്  പതിയെ ചീറ്റാനും മുരള്‍ച്ചയോടെ കരയാനും തുടങ്ങി , പൂച്ചയുടെ അടുത്ത് എത്തി യപ്പോൾ അത് ചാടി മാറി വളഞ്ഞു നിന്ന് ചീറി ,അവരുടെ രോമങ്ങള്‍ എഴുന്നു ന്നിന്നു ഞാന്‍ അല്പം ഭയപ്പെട്ടു പെട്ടന്ന് തന്നെ അടുത്ത സ്റെപ്പിലേക്ക് കയറി രക്ഷപ്പെട്ടു , എന്താണ് പൂച്ച ഇങ്ങനെ പെരുമാറുന്നത് ഞാന്‍ ചിന്തിച്ചു ,ഞാന്‍ ആമക്കുഞ്ഞിനെ എടുത്തത്‌ അവ കണ്ടിട്ടുണ്ടാകും  ശരിയായിരിക്കാം എന്ന് രണ്ടമത്തെ നിലയുടെ സ്റെപ്പുകള്‍ കയറിയപ്പോള്‍  മനസ്സിലായി കാരണം മുകളില്‍ കെട്ടിയിട്ടിരിക്കുന്ന പൂച്ച അതിനെക്കാള്‍ ഉച്ചത്തില്‍ കരയുകയാണ് ,കെട്ടിയിട്ട പുലിയെ പോലെ അത് റസ്റ്റ്‌ ചെയ്യാനുള്ള ചതുര സ്പേസില്‍  അങ്ങോട്ട്‌ മിങ്ങോട്ടും നടക്കുകയാണ്  ഉച്ചത്തിൽ സൈറൻ  മുഴക്കിയത് പോലെ കരഞ്ഞു കൊണ്ടേ നടക്കുകയാണ് അത് തുടല് പൊട്ടിച്ചു വരും എന്നെനിക്കു തോന്നി എല്ലാവരും മുകളില്‍ എത്തി വിശ്രമിക്കുന്നു ഞാന്‍ മാത്രമേ കയറാനുള്ളു രണ്ടാം നിലയുടെ പകുതി പടിയില്‍ ഞാന്‍ നിന്നു ..പൂച്ച ആക്രമിക്കുമോ ..ഏയ്‌ പൂച്ചയല്ലേ അതെന്താക്രമിക്കാന്‍ പോരാത്തതിനു തുടല് ഉണ്ട് ..അക്രമിച്ചാലോ ആമക്കുഞ്ഞിനെ തിരിച്ചു ഇട്ടെക്കാം അതാണ്  ബുദ്ധി , ചുമ്മാ കല്ല്‌ ഒന്നുമല്ലല്ലോ വലിച്ച് എറിയുന്നപോലെ അങ്ങ് ഇട്ടെച്ച് പോരാന്‍ അതും  പറ്റില്ല ,  ആമാക്കുഞ്ഞനാണെങ്കിലും ഉള്ളില്‍ എന്തിന്റെ മുകളിലും താണ്ഡവ നൃത്തം ചെയ്യാനുള്ള ഐറ്റം ഡാന്‍സ് അല്ലെ കയ്യിലുള്ളത് എങ്ങനെ ഉപേക്ഷിക്കും ആകെ ആശയക്കുഴപ്പത്തില്‍ ആയി ..ഡാ കേറിവാടാ മുകളില്‍ നിന്നുള്ള അവന്റെ വിളി പിന്നെ ഒന്നും നോക്കിയല്ല പടികള്‍ ഓരോന്നോരോന്നായി ചവട്ടി തുടങ്ങി മുകളിലെത്തിയതും വിഭ്രമ്ശിച്ചു ഓലിയിട്ട് നിന്ന പൂച്ച മിന്നല്‍ വേഗത്തില്‍ ആമാക്കുഞ്ഞിനെ ഒതുക്കിയ എൻെറ കൈകളില്‍ ചാടി കടിച്ചു വലിച്ചു  ,പിടി വലി ,എന്റെ അലര്‍ച്ച ,പൂച്ചയുടെ മുരള്‍ച്ച , ആകെ ബഹളം പൂച്ച കയ്യില്‍ കടിച്ച പിടി വിടുന്നില്ല ,പൂച്ചയുടെ കഴുത്തിലെ ചങ്ങല വലിഞ്ഞു കിടക്കുകയാണ് പൂച്ച എന്റെ  കൈകള്‍ കുഴിയിലേക്ക് വലിച്ചു നീട്ടുന്നു സുഹൃത്ത്‌ ഓടി വന്നു പൂച്ചയുടെ തലയില്‍ പിടിച്ചു ..നീ പേടിക്കണ്ട ഞാന്‍ ശെരിയാക്കം .പൂച്ചയുടെ താടിയെല്ലില്‍ കൂട്ടി പിടിച്ചു എന്റെ കയ്യില്‍ നിന്നുള്ള പൂച്ചയുടെ കടി വിടുവിച്ചു ,അത്ഭുതം എന്ന് പറയട്ടെ കയ്യില്‍ ഒരിറ്റു ചോര പോടിഞ്ഞില്ല , മുറിഞ്ഞിട്ടില്ല എന്ന് മാത്രമല്ല ആ  പിടിവലിയില്‍ കൊളുത്ത് വേര്‍പെട്ട് ആമക്കുഞ്ഞു കുളത്തിലേക്ക്‌ സ്ലോമോഷനില്‍ വീണു , സുഹൃത്ത്‌ എന്നെയും തള്ളി കുളത്തിന്റെ പുറത്തേക്കു ചാടി ഫാസ്റ്റ് ...  സ്ലോ ...അമക്കുഞ്ഞു കൂട്ടിട്ടിരിക്കുന്ന അനേകം മീന്‍ കുഞ്ഞുങ്ങളുടെ മുകളിലേക്ക്  മറിഞ്ഞു താഴേക്ക്‌  വീണ് കൊണ്ടേയിരിക്കുന്നു ഫാസ്റ്റ് ..സ്ലോ ശബ്ദമില്ല ..ശൂന്യാകാശത്ത് നിന്നുള്ള  ഭൂമിയുടെ ഉപരിതലം ....

സുനില്‍ സി എന്‍  - ലിനസ്

Wednesday, 13 November 2019

പാഠഭാഗം ഒന്ന് 

പാഠഭാഗം ഒന്ന് 

ഞാൻ വളരെ ഇഷ്ടപ്പെട്ട ഒരു കുഞ്ഞനുജൻ ഉണ്ടായിരുന്നു മുൻപ്  കാണുമ്പോഴും , സ്നേഹത്താൽ ഓടിവന്നു കെട്ടിപ്പിടിക്കുന്നു ഒരു കുഞ്ഞു  സുഹൃത്ത്  ,വർഷങ്ങളായി 
സിനിമ എന്ന മോഹത്തെ 
കൊണ്ട് നടക്കുന്ന 
ഒരു  സിനിമ  പ്രേമി എന്ന നിലയിലും , കുറച്ചു സിനിമകൾ 
ക്കു സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട് എന്നുള്ള നിലയിലും സിനിമ മേഖലയിൽ എനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട് 
എന്റെ സുഹൃത് ബന്ധങ്ങൾ 
വളരെ ഊഷ്മളമാണ് എന്നാണ് എന്റെ വിശ്വാസം 
അപ്പോഴും ഇപ്പോഴും , വല്ലപ്പോഴുമേ പല  സുഹൃത്തുക്കളെയും കണ്ടു മുട്ടാറുള്ളെങ്കിലും  ആ ബദ്ധങ്ങൾക്കിടയിൽ   ഇതുവരെ ഒരിടിവും ഉണ്ടായിട്ടില്ല  എന്നതാണ് 
സത്യം
ജെൻഡൻ വെത്യാസമില്ലാതെ  കാണോബോൾ ഓടി വന്നു  
കെട്ടിപ്പിടിക്കുന്ന സുഹൃത്തുക്കളാണ്  എനിക്കേപ്പ്പഴും  ഉള്ളത് 
കാരണം അങ്ങനെയാണ്  എന്നോടുള്ള 
സുഹൃത്തുക്കളുടെ സ്നേഹം 
തന്നെയുമല്ല 
ഞാൻ പെട്ടന്ന് അധികം സംസാരിക്കുന്ന  പ്രകൃതക്കാരൻ അല്ലാത്തത് 
കൊണ്ട് (അത്  തന്നെയാണ്  എന്റെയൊരു വീക്കിനെസും )എനിക്ക്  ഒരു  വലിയ സുഹൃത്തു നിര കുറവാണ് പക്ഷെ 
ഉള്ളവർ എല്ലാം ചങ്ക് പറിച്ചു തരുന്ന സ്നേഹമുള്ളവരാണ്
എന്ന് ഞാൻ സാക്ഷ്യപ്പെടു ത്തുന്നു  ,അത് കൊണ്ട് ഞാൻ വളരെ ഭാഗ്യവാനാണ് 
ഇനിയും കാര്യത്തിലേക്കു വരാം  ഞാൻ പറഞ്ഞല്ലോ എനിക്കൊരു കുഞ്ഞനുജൻ ഉണ്ടായിരുന്നു എന്ന്  അവനെ കുറിച്ച് തന്നെയാണ് പറഞ്ഞു 
വരുന്നത് ..കാരണം  എന്റെ ജീവിതത്തിലെ സൂഹൃത്ത് ബന്ധത്തിൽ ആദ്യത്തെ ദുരനുഭവം ആയിരുന്നു  കുറച്ചു നാളുകൾക്കു മുൻപ് സംഭവിച്ചത്  , ഞാൻ വളരെ ഇഷ്ടപ്പെട്ട ഒരു കുഞ്ഞനുജൻ അയിരുന്നു  അവൻ  ഇപ്പോൾ ഇറങ്ങാൻ പോവുന്ന സിനിമയിലെ ഒരു 
ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട് വളരെ നല്ലകാര്യമാണ്  എനിക്കതിൽ വളരെ സന്തോഷവും ഉണ്ട് 
വളരെ നാളത്തെ  അവന്റെ ശ്രമത്തിനു ഫലം കണ്ടല്ലോ 
ഒരിക്കൽ ഒരു  രാത്രിയിൽ അവനെ തിരുവനന്തപുരം 
ട്രാൻപോർട്ട് ബസ്സ്‌ സ്ററാൻഡിൽ വച്ചു കണ്ടു 
പണ്ട്  ഓടി വന്നു കെട്ടിപ്പിടിക്കുന്ന പയ്യൻ 
കണ്ടിട്ടു "ആ എന്തോണ്ട് സുഖമല്ലേ "എന്നൊരു അപരിചിതത്വമുള്ള  ചോദ്യം 
ഞാൻ  അതെന്നു പറഞ്ഞു അവൻ മദ്യപിച്ചിട്ടുണ്ടായിയുന്നു  
പുതിയ ഒരു ഭാവം അവന്റെ  
മുഖത്തു  പ്രകടമായി കാണാമായിരുന്നു 
ഒരു സിനിമ നടനാകുന്നതിന്റെ മുഖത്തെ 
ഭാവ മാറ്റങ്ങൾ ഒന്നമ്പരപ്പിച്ചു  എങ്കിലും 
ഞാനും സംസാരിച്ചു  
അന്ന്  എഴുതിക്കൊണ്ടിരുന്ന 
സ്ക്രിപ്റ്റിൽ ഒരു ചെറിയ റോൾ 
അവനു വേണ്ടി  ഞാൻ നേരത്തെ കരുതിയിരുന്നു , അതിനെ കുറിച്ച്  ഞാൻ സംസാരിച്ചു  
അപ്പോൾ അവൻ  പറഞ്ഞ  
മറുപടി എന്റെ കരുതലിന്റെയും സ്നേഹത്തിന്റെയും നിഷ്കരുണം തകർത്ത് 
കളഞ്ഞൂ  , ഓക്കേ ഫൈൻ എന്ന് പറഞ്ഞു ഞാനും പിരിഞ്ഞു  ,സിനിമ മേഖലയിലുള്ള സീനിയർ 
നടന്മാരുടെ ഭവ്യതയെ ഓർത്തു 
സല്യൂട്ടടിച്ച്  പോയ  നിമിഷങ്ങളെ  ആ ബസ് യാത്രയിൽ ഞാൻ ഓർത്തെടുത്തു   
പണ്ട് ആദ്യത്തെ സ്ക്രിപ്റ്റ് എഴുതിയതിന് ശേഷം ആദ്യമായി ഒരു നടൻെറ 
അടുക്കൽ കഥ പറയാൻ എത്തിയത്  അത് മറ്റാരുമല്ല  പ്രിയപ്പെട്ട നമ്മുടെ നെടുമുടി വേണു 
ചേട്ടനായിരുന്നു , വേണു ചേട്ടന്റെ വീട്ടിൽ വെച്ചാണ്  ഞാൻ ആദ്യമായി പറഞ്ഞു തുടങ്ങിയത് 
തുടക്കക്കാരൻ എന്നനിലയിൽ 
സ്ക്രിപ്റ്റിലെ പ്രണയത്തിന്റെ 
തലങ്ങളിലൂടെ സഞ്ചരിച്ചു കഥ 
ഒരു  വിധം കഥ പറഞ്ഞു തീർത്തു അലപനേരം 
അദാദേഹം അങ്ങനെത്തന്നെയിരുന്നിട്ടു ആദ്യം വേണു ചേട്ടൻ എന്റെ 
നമ്പർ വാങ്ങി  അദ്ദേഹത്തിൻെറ  മോബൈലിൽ സേവ്  ചെയ്ത് വെച്ചൂ അതിനു 
ശേഷം ആണ് എന്നോട്  കുശലാന്വേഷണങ്ങൾ  നടത്തിയത്  പോകുന്നതിന് മുൻപ് ചായയും തന്നു പൃഥ്വി  രാജിനെ കാണാൻ സഹായം ചേയ്യകയും ചെയ്തു 
ആ  സിനിമ  നടന്നില്ല എങ്കിലും വലിയ ഒരു  നടന്റെ 
പെരുമാറ്റം എന്നെ അതിശയിപ്പിച്ചു കളഞ്ഞു 

ഓർകളിൽ നിന്ന് തിരിച്ച് 
റിയാലിറ്റി 
ഇലേക്ക്  വീണ്ടുമെത്തി
ബസ് യാത്രയിൽ ഞാൻ എന്റെ സ്നേഹത്തിന്റെ ചോദ്യം ചെയ്ത് കൊണ്ടേയിരുന്നു , പിന്നീട് ഞാൻ ഒരു ഉറച്ച   തീരുമാനത്തിലെത്തി ജീവിതത്തിൽ ഞാൻ ഇനിയും 
എൻെറ  കൂടെ ഉള്ള സുഹൃത്തുക്കൾക്ക്  സ്നേഹവും വിശ്വാസവും മരിക്കും വരെ ഇനിയും നൽകും  എന്ന് ഞാൻ  തീരുമാനിച്ചു, പണ്ഡിതനെയോ  പാമാരനോ  ആയില്ലെങ്കിലും  നല്ല  ബദ്ധങ്ങളെ ജീവിതാവസാനം വരെ  കാക്കുന്നവരെ 
മാത്രം മതിയെനിക്ക് 
എന്നുള്ള തിരിച്ചറിവ് 
ഒരാശ്വാസം തന്നു.
സംസ്ഥന അവാർഡ് വാങ്ങിയിട്ട്  വിനായകൻ 
പറയുന്ന  വാക്കുകൾ ഉണ്ട് 
ഞാൻ ഇല്ലെങ്കിലും ഈ സിനിമ എവിടെ തന്നെ ഉണ്ടാവും എന്ന്  പറഞ്ഞപോലെയാണ്   കാര്യങ്ങൾ   

സിനിമ വരും 
പോകും നല്ല ബദ്ധങ്ങൾ എവിടെ തന്നെയുണ്ടാവും 
അതുമതിയെനിക്ക് എന്ന് ഞാൻ ങ്ങുറപ്പിച്ചു 
ഞാൻ ഹാപ്പി ..

ലിനസ് 

എന്താണ് കള എന്ന സിനിമയുടെ പ്രാധാന്യം..?

കള  എന്ന മലയാള  സിനിമ  പോസ്റ്മോഡേർണിസത്തിലേക്കുള്ള   സിനിമയുടെ മാറ്റങ്ങളിൽ ഒന്നാണ് മാസ്സ് സിനിമകൾ കൊണ്ടും  സോഷ്യൽ കോസെപ്റ്റുകൾ ...